- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന കാര്യത്തിൽ തീരുമാനം 15 ദിവസത്തിനകം; ഒന്നിലധികം മുന്നണികൾ പേരു പരിഗണിക്കുന്നുണ്ട്; തീരുമാനം രാഷ്ട്രീയത്തിന് അതീതമാകുമെന്നും ലാലു അലക്‌സ്
ബംഗളൂരു: വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ സിനിമാതാരങ്ങളിൽ പലരും മത്സരിക്കുന്ന കാര്യത്തിൽ ഏകദേശധാരണയായിട്ടുണ്ട്. ഈ കൂട്ടത്തിൽ താനുണ്ടോ എന്ന കാര്യം പതിനഞ്ചു ദിവസത്തിനുള്ളിൽ അറിയാമെന്നു നടൻ ലാലു അലക്‌സ്. ലാലു അലക്‌സിന്റെ പേര് മത്സരാർഥികളുടെ കൂട്ടത്തിൽ പരിഗണിക്കുന്നതായി വാർത്തകൾ പുറത്തുവന്നിരുന്നു. ഇതിനോടു പ്രതികരിക്കുകയായിരുന്നു ലാലു അലക്‌സ്. ഒന്നിലധികം മുന്നണികളിൽ തന്റെ പേര് പരിഗണിക്കപ്പെട്ടിട്ടുണ്ടെന്നും രാഷ്ട്രീയത്തിന് അതീതമായി തീരുമാനം എടുക്കുമെന്നുമാണു ലാലു അലക്‌സ് പറഞ്ഞത്. കോട്ടയം കടുത്തുരുത്തിയിൽ നിന്ന് ലാലു അലക്‌സ് മത്സരിച്ചേക്കുമെന്ന് അഭ്യൂഹങ്ങൾ ഉയർന്നിരുന്നു. ഇതിന് പിന്നാലെയാണ് മത്സരിക്കുന്നതിനെക്കുറിച്ച് അറിയിക്കാമെന്നുള്ള ലാലു അലക്‌സിന്റെ പ്രതികരണം. ലാലു അലക്‌സ് ഇടതുപക്ഷത്തിന്റെ സ്ഥാനാത്ഥിയാകുമെന്നാണ് റിപ്പോർട്ടുകൾ പുറത്തുവന്നത്. കോൺഗ്രസ് സ്ഥാനാർത്ഥി പട്ടികയിൽ ചലച്ചിത്ര താരങ്ങളായ ജഗദീഷും സിദ്ധീഖും ഇടം നേടിയതോടെയാണ് മറ്റ് മുന്നണികളിലും സിനിമ താരങ്ങൾ ഉണ്ടാകുമോ എന്നറിയാൻ വോട്ടർമാർക്ക്
ബംഗളൂരു: വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ സിനിമാതാരങ്ങളിൽ പലരും മത്സരിക്കുന്ന കാര്യത്തിൽ ഏകദേശധാരണയായിട്ടുണ്ട്. ഈ കൂട്ടത്തിൽ താനുണ്ടോ എന്ന കാര്യം പതിനഞ്ചു ദിവസത്തിനുള്ളിൽ അറിയാമെന്നു നടൻ ലാലു അലക്‌സ്.
ലാലു അലക്‌സിന്റെ പേര് മത്സരാർഥികളുടെ കൂട്ടത്തിൽ പരിഗണിക്കുന്നതായി വാർത്തകൾ പുറത്തുവന്നിരുന്നു. ഇതിനോടു പ്രതികരിക്കുകയായിരുന്നു ലാലു അലക്‌സ്.
ഒന്നിലധികം മുന്നണികളിൽ തന്റെ പേര് പരിഗണിക്കപ്പെട്ടിട്ടുണ്ടെന്നും രാഷ്ട്രീയത്തിന് അതീതമായി തീരുമാനം എടുക്കുമെന്നുമാണു ലാലു അലക്‌സ് പറഞ്ഞത്. കോട്ടയം കടുത്തുരുത്തിയിൽ നിന്ന് ലാലു അലക്‌സ് മത്സരിച്ചേക്കുമെന്ന് അഭ്യൂഹങ്ങൾ ഉയർന്നിരുന്നു. ഇതിന് പിന്നാലെയാണ് മത്സരിക്കുന്നതിനെക്കുറിച്ച് അറിയിക്കാമെന്നുള്ള ലാലു അലക്‌സിന്റെ പ്രതികരണം.
ലാലു അലക്‌സ് ഇടതുപക്ഷത്തിന്റെ സ്ഥാനാത്ഥിയാകുമെന്നാണ് റിപ്പോർട്ടുകൾ പുറത്തുവന്നത്. കോൺഗ്രസ് സ്ഥാനാർത്ഥി പട്ടികയിൽ ചലച്ചിത്ര താരങ്ങളായ ജഗദീഷും സിദ്ധീഖും ഇടം നേടിയതോടെയാണ് മറ്റ് മുന്നണികളിലും സിനിമ താരങ്ങൾ ഉണ്ടാകുമോ എന്നറിയാൻ വോട്ടർമാർക്ക് ആകാംഷയുണ്ടായത്. കടുത്തുരുത്തിയിൽ യുഡിഎഫ് സ്ഥാനാർത്ഥിയായ മോൻസ് ജോസഫിനെതിരെ ഇടത് സ്ഥാനാർത്ഥിയായി ലാലു അലക്‌സ് മത്സരിക്കുമെന്നായിരുന്നു വാർത്ത പ്രചരിച്ചത്.
പിറവംകാരനായ ലാലു അലക്‌സിന് പിറവത്ത് നിൽക്കാനാണ് കൂടുതൽ താല്പര്യമെന്നും എന്നാൽ കടുത്തുരുത്തിയിൽ മത്സരിക്കാനാണു പാർട്ടി പരിഗണിക്കുന്നതെന്നുമാണു വാർത്തകൾ പുറത്തുവന്നത്. ലാലു അലക്‌സിനോട് മമ്മൂട്ടിയും ഇന്നസെന്റും വഴി പാർട്ടി താൽപ്പര്യം അറിയിച്ചതായാണ് സൂചന. എന്തായാലും മുന്നണികൾ പരിഗണിക്കുന്നതായി ലാലു അലക്‌സ് തന്നെ വെളിപ്പെടുത്തിയിരിക്കുകയാണ്. ഈ നടൻ കൂടി മത്സരരംഗത്തുണ്ടാകുമോ എന്നു പതിനഞ്ചുദിവസത്തിനകം അറിയാം.