- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആയിരംകൊല്ലം പ്രാർത്ഥിച്ചാലും ലോകത്തിൽ സമാധാനം ഉണ്ടാകില്ല; യേശുക്രിസ്തുവിനോടോ ബുദ്ധനോടോ ചോദിച്ചാൽ അവർ പറയും ആക്രമണം ഉണ്ടാക്കിയ നിങ്ങൾതന്നെ അത് പരിഹരിക്കുക; ക്ഷമയും സഹിഷ്ണുതയും സ്നേഹവും പഠിപ്പിക്കുന്ന മതങ്ങൾ എങ്ങനെ കലാപത്തിന് കാരണമാകുന്നു? ദലൈലാമയുടെ പ്രസംഗം ശ്രദ്ധ നേടുമ്പോൾ
ആയിരംകൊല്ലം തുടർച്ചയായി പ്രാർത്ഥിച്ചാലും ലോകത്ത് സമാധാനമുണ്ടാകില്ലെന്ന് തിബറ്റൻ ആത്മീയനേതാവ് ദലൈലാമ. പ്രാർത്ഥന സമാധാനത്തിലേക്കുള്ള മാർഗമല്ലെന്നും അദ്ദേഹം പറഞ്ഞു. മറ്റുള്ളവരോടുള്ള കരുതലും അവരെക്കുറിച്ചുള്ള ആശങ്കയുമാണ് മനുഷ്യനെ സാമൂഹിക ജീവിയാക്കുന്നത്. മൃഗങ്ങൾ ആക്രമണകാരികളാണെങ്കിലും മനുഷ്യനുമാത്രമേ യുദ്ധമുണ്ടാക്കാൻ സാധിക്കൂവെന്നും ദലൈലാമ പറഞ്ഞു. യുദ്ധത്തോടുള്ള എതിർപ്പ് കൂടിവരുന്നത് ശുഭസൂചനയാണെന്നും അദ്ദേഹം പറഞ്ഞു. 20-ാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ ഒരുരാജ്യം മറ്റൊരു രാജ്യത്തിനെതിരെ യുദ്ധം പ്രഖ്യാപിച്ചപ്പോൾ, മറ്റു രാജ്യങ്ങളും ഓരോ പക്ഷത്തുചേർന്ന് യുദ്ധം ചെയ്തു. എന്നാൽ, നൂറ്റാണ്ടിന്റെ പിന്നീടുള്ള കാലങ്ങളിൽ അതിന് വ്യത്യാസം വന്നു. അമേരിക്കക്കാർ തന്നെ വിയറ്റ്‌നാം യുദ്ധത്തിനെതിരെ സംസാരിച്ചു. ഇറാഖിൽ അമേരിക്ക യുദ്ധം ചെയ്തതിനെയും അവർ ചോദ്യം ചെയ്തു. മനുഷ്യർ കൂടുതൽ പക്വമതികളായിക്കൊണ്ടിരിക്കകുയാണെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തിന്റെ മാത്രം താത്പര്യങ്ങളെക്കാൾ ഒരു മേഖലയുടെ പൊതുവായ ആവശ്യങ്ങളെ പിന്തുണയ്ക്കുന്
ആയിരംകൊല്ലം തുടർച്ചയായി പ്രാർത്ഥിച്ചാലും ലോകത്ത് സമാധാനമുണ്ടാകില്ലെന്ന് തിബറ്റൻ ആത്മീയനേതാവ് ദലൈലാമ. പ്രാർത്ഥന സമാധാനത്തിലേക്കുള്ള മാർഗമല്ലെന്നും അദ്ദേഹം പറഞ്ഞു. മറ്റുള്ളവരോടുള്ള കരുതലും അവരെക്കുറിച്ചുള്ള ആശങ്കയുമാണ് മനുഷ്യനെ സാമൂഹിക ജീവിയാക്കുന്നത്. മൃഗങ്ങൾ ആക്രമണകാരികളാണെങ്കിലും മനുഷ്യനുമാത്രമേ യുദ്ധമുണ്ടാക്കാൻ സാധിക്കൂവെന്നും ദലൈലാമ പറഞ്ഞു.
യുദ്ധത്തോടുള്ള എതിർപ്പ് കൂടിവരുന്നത് ശുഭസൂചനയാണെന്നും അദ്ദേഹം പറഞ്ഞു. 20-ാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ ഒരുരാജ്യം മറ്റൊരു രാജ്യത്തിനെതിരെ യുദ്ധം പ്രഖ്യാപിച്ചപ്പോൾ, മറ്റു രാജ്യങ്ങളും ഓരോ പക്ഷത്തുചേർന്ന് യുദ്ധം ചെയ്തു. എന്നാൽ, നൂറ്റാണ്ടിന്റെ പിന്നീടുള്ള കാലങ്ങളിൽ അതിന് വ്യത്യാസം വന്നു. അമേരിക്കക്കാർ തന്നെ വിയറ്റ്‌നാം യുദ്ധത്തിനെതിരെ സംസാരിച്ചു. ഇറാഖിൽ അമേരിക്ക യുദ്ധം ചെയ്തതിനെയും അവർ ചോദ്യം ചെയ്തു. മനുഷ്യർ കൂടുതൽ പക്വമതികളായിക്കൊണ്ടിരിക്കകുയാണെന്നും അദ്ദേഹം പറഞ്ഞു.
രാജ്യത്തിന്റെ മാത്രം താത്പര്യങ്ങളെക്കാൾ ഒരു മേഖലയുടെ പൊതുവായ ആവശ്യങ്ങളെ പിന്തുണയ്ക്കുന്ന തരത്തിലേക്ക് ലോകം മാറിക്കൊണ്ടിരിക്കുകയാണ്. യൂറോപ്യൻ യൂണിയൻ സ്ഥാപിതമായിരുന്നില്ലെങ്കിൽ അവിടുത്ത അംഗരാജ്യങ്ങൾ പരസ്പരം പോരടിക്ുന്ന സാഹചര്യമുണ്ടാകുമായിരുന്നു. അക്രമണങ്ങളും യുദ്ധങ്ങളും ജനം മടുത്തുവെന്നും ദലൈലാമ പറഞ്ഞു.
മതത്തിന്റെ പേരിൽ മനുഷ്യർ പരസ്പരം കൊല്ലുന്നത് പരസ്പരം സൗഹൃദമോ വിശ്വാസമോ ഇല്ലാതാകുന്നതുകൊണ്ടാണ്. ഇറാഖിലും സിറിയയിലും കുട്ടികളടക്കം എത്രപേരാണ് മരിച്ചുവീഴുന്നത്. പരസ്പരമുള്ള സംശമില്ലാതാക്കാൻ ഏറ്റവുമാദ്യം വേണ്ടത് ഉറ്റബന്ധങ്ങളുണ്ടാക്കുകയാണ്. മനുഷ്യർ ഒന്നാകുന്ന കാലമാണ് തന്റെ പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.
ബുദ്ധമത വിശ്വാസിയെന്ന നിലയ്ക്ക് ദിവസവും പ്രാര്ഥിക്കുന്ന ശീലം തനിക്കുണ്ട്. എന്നാൽ, പ്രാർത്ഥനകൊണ്ടുമാത്രം ലോകത്ത് സമാധാനം പുലരില്ല. ബുദ്ധനെയോ യേശുക്രിസ്തുവിനെയോ നേരിട്ടുകണ്ട് ലോകത്തെ അക്രമങ്ങൾ ഇല്ലാതാക്കണമെന്ന് ആവശ്യപ്പെട്ടാലും അവർ നിസ്സഹായരായിരിക്കുമെന്ന് ദലൈലാമ പറഞ്ഞു. അക്രമം ഉണ്ടാക്കിയത് ദൈവമാണെങ്കിൽ അവർക്ക് അതിന് പരിഹാരം കണ്ടെത്താനാകും. അക്രമങ്ങൾ മനുഷ്യസൃഷ്ടിയാണ്.
യുദ്ധവും അക്രമങ്ങളും ശത്രുതയുമൊക്കെ മനുഷ്യരുടെ സൃഷ്ടിയാണ്. അതില്ലാതാക്കാൻ നിങ്ങൾ തന്നെ തീരുമാനിക്കണമെന്നാകും ബുദ്ധന്റെയും യേശുവിന്റെയും മറുപടിയെന്നും അദ്ദേഹം പറഞ്ഞു. ഭൗതികമായ മൂല്യങ്ങൾ മാത്രമാണ് ആധുനിക വിദ്യാഭ്യാസം പകർന്നുകൊടുക്കുന്നത്. ജീവിതത്തിന്റെ മൂല്യങ്ങൾകൂടി അതിൽനിന്ന് ലഭിക്കുന്ന സാബചര്യമുണ്ടാകണം. മാനുഷിക മൂല്യങ്ങൾക്കാണ് വിലകൽപിക്കേണ്ടത്. പ്രാർത്ഥനയിലൂടെയോ മതവിശ്വാസത്തിലൂടെയോ അല്ല, വിദ്യാഭ്യാസത്തിലൂടെയും ബോധവൽകരണത്തിലൂടെയും ശാസ്ത്രീയ കണ്ടുപിടിത്തങ്ങളിലൂടെയും വേണം അത് സാധിക്കാനെന്നും ദലൈലാമ പറഞ്ഞു.