- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- HUMOUR
ലാനാ സാഹിത്യ സമാഹാരം: കൃതികൾ മാർച്ച് 31 വരെ സമർപ്പിക്കാം
ഷിക്കാഗോ: ലിറ്റററി അസോസിയേഷൻ ഓഫ് നോർത്ത് അമേരിക്ക (ലാന)യുടെ ആഭിമുഖ്യത്തിൽ ഇതാദ്യമായി അമേരിക്കയിലും കാനഡയിലും അധിവസിക്കുന്ന മലയാളി എഴുത്തുകാരുടെ കൃതികൾ സമാഹരിച്ച് പുസ്തകമായി പ്രസിദ്ധീകരിക്കുന്ന സംരംഭത്തിന്റെ പ്രവർത്തനങ്ങൾ അതിവേഗം പുരോഗമിക്കുന്നതായി ലാനാ പ്രസിഡന്റ് ഷാജൻ ആനിത്തോട്ടം, സെക്രട്ടറി ജോസ് ഓച്ചാലിൽ, ട്രഷറർ ജെ. മാത്യ
ഷിക്കാഗോ: ലിറ്റററി അസോസിയേഷൻ ഓഫ് നോർത്ത് അമേരിക്ക (ലാന)യുടെ ആഭിമുഖ്യത്തിൽ ഇതാദ്യമായി അമേരിക്കയിലും കാനഡയിലും അധിവസിക്കുന്ന മലയാളി എഴുത്തുകാരുടെ കൃതികൾ സമാഹരിച്ച് പുസ്തകമായി പ്രസിദ്ധീകരിക്കുന്ന സംരംഭത്തിന്റെ പ്രവർത്തനങ്ങൾ അതിവേഗം പുരോഗമിക്കുന്നതായി ലാനാ പ്രസിഡന്റ് ഷാജൻ ആനിത്തോട്ടം, സെക്രട്ടറി ജോസ് ഓച്ചാലിൽ, ട്രഷറർ ജെ. മാത്യൂസ് എന്നിവർ അറിയിച്ചു. 2015 മാർച്ച് മാസം 31 വരെ സമർപ്പിക്കുന്ന കൃതികൾ സമാഹാരത്തിൽ ഉൾപ്പെടുത്തുന്നതായിരിക്കും.
ചെറുകഥ, കവിത, ലേഖനം എന്നിങ്ങനെ മൂന്ന് മേഖലകളിലെ അമേരിക്കൻ മലയാളി എഴുത്തുകാരുടെ കൃതികളാണ് പുസ്തകശേഖരത്തിൽ ഉൾപ്പെടുത്തുന്നത്. മുമ്പ് പ്രസിദ്ധീകരിച്ചതോ, പുതിയ രചനകളോ സമർപ്പിക്കാവുന്നതാണ്. ഡാളസിൽ വച്ച് നടക്കുന്ന ലാനയുടെ അടുത്ത ദേശീയ സമ്മേളനത്തിൽ പ്രകാശിപ്പിക്കുന്ന സമാഹാരം, തുടർന്ന് കേരള സാഹിത്യ അക്കാഡമി ലൈബ്രറി ഉൾപ്പടെയുള്ള പ്രമുഖ ഗ്രന്ഥശാലകളിലും കലാലയ ലൈബ്രറികളിലും ലഭ്യമാക്കുന്നതായിരിക്കും. ജനനി പത്രാധിപർ ജെ. മാത്യൂസിന്റെ നേതൃത്വത്തിലുള്ള എഡിറ്റോറിയൽ ബോർഡ് പദ്ധതിയുടെ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചുവരുന്നു.
കൂടുതൽ വിവരങ്ങൾക്ക്: ഷാജൻ ആനിത്തോട്ടം (847 322 1181), ജോസ് ഓച്ചാലിൽ (469 363 5642), ജെ. മാത്യൂസ് (914 693 6337), ഇമെയിൽ: jmathews335@gmail.com