- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- ENVIRONMENT
ആളൊരുങ്ങി! അരങ്ങൊരുങ്ങി! മലയാള സാഹിത്യകാരന്മാർ ഡാലസിലേയ്ക്ക്; ലാന കൺവൻഷൻ 30 മുതൽ
ഡാലസ്: ലിറ്റററി അസോസ്സിയേഷൻ ഓഫ് നോർത്ത് അമേരിക്ക ('ലാന')യുടെ 2015ലെ ദേശിയ കൺവെൻഷൻ ഡാലസിലുള്ള ഏട്രിയം ഹോട്ടൽ & സ്യൂട്ട്‌സിൽ (ഓ. വി. വിജയൻ നഗറിൽ) വച്ച് ഒക്ടോബർ 30, 31, നവംബർ 1 തീയതികളിൽ നടത്തുന്നതാണ്. വടക്കേ അമേരിക്കയിലുള്ള മലയാളി എഴുത്തുകാരുടെ വിവിധ സംഘടനകളുടെ ദേശിയ കൂട്ടായ്മയാണ് 'ലാന'. മലയാളികൾ തിങ്ങിപ്പാർക്കുന്ന ഡാലസിൽ വച്ചുള്ള കൺവെൻഷൻ പ്ര
ഡാലസ്: ലിറ്റററി അസോസ്സിയേഷൻ ഓഫ് നോർത്ത് അമേരിക്ക ('ലാന')യുടെ 2015ലെ ദേശിയ കൺവെൻഷൻ ഡാലസിലുള്ള ഏട്രിയം ഹോട്ടൽ & സ്യൂട്ട്‌സിൽ (ഓ. വി. വിജയൻ നഗറിൽ) വച്ച് ഒക്ടോബർ 30, 31, നവംബർ 1 തീയതികളിൽ നടത്തുന്നതാണ്. വടക്കേ അമേരിക്കയിലുള്ള മലയാളി എഴുത്തുകാരുടെ വിവിധ സംഘടനകളുടെ ദേശിയ കൂട്ടായ്മയാണ് 'ലാന'. മലയാളികൾ തിങ്ങിപ്പാർക്കുന്ന ഡാലസിൽ വച്ചുള്ള കൺവെൻഷൻ പ്രമുഖരുടെ സാന്നിദ്ധ്യം കൊണ്ടും കലാ പരിപാടികളുടെ മികവുകൊണ്ടും ശ്രദ്ധേയമായിരിക്കും.
കവിതാ സെമിനാർ, കാവ്യ സന്ധ്യ, സാഹിത്യ സെമിനാർ, നോവൽ ചർച്ച, മാദ്ധ്യമ സെമിനാർ, ചെറുകഥാ ശില്പശാല, പൊതു സമ്മേളനങ്ങൾ എന്നിവ കൺവെൻഷനെ ആകർഷകമാക്കും. കേരളപ്പിറവി ദിനമായ നവംബർ ഒന്ന് ഞായറാഴ്ച, വിവിധ കലാപരിപാടികളോടെ ആഘോഷിക്കും. അന്നേദിവസം, മുൻ അമേരിക്കൻ പ്രസിഡന്റ് ജോൺ എഫ്. കെന്നഡിയുടെ ഓർമ്മയ്ക്കായുള്ള മ്യൂസിയവും ഡാലസ് പട്ടണവും വിശദമായി കാണുവാനുള്ള അവസരവും ഒരുക്കിയിട്ടുണ്ട്.
കൺവെൻഷന്റെ മുഖ്യാതിഥിയായ പ്രമുഖ സാഹിത്യകാരൻ ബെന്യാമിൻ ഡാലസിൽ എത്തിക്കഴിഞ്ഞു. കൺവെൻഷനുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി ഭാരവാഹികൾ അറിയിച്ചു.
ഷിക്കാഗോയിൽ നിന്നുള്ള ഷാജൻ ആനിത്തോട്ടം പ്രസിഡന്റായും ഡാലസിൽ നിന്നുള്ള ജോസ് ഓച്ചാലിൽ സെക്രട്ടറിയായും ന്യൂയോർക്കിൽനിന്നുള്ള ജെ. മാത്യൂസ് ഖജാൻജിയായുമുള്ള 'ലാന' നാഷണൽ കമ്മറ്റിയാണ് പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുന്നത്. ഡാലസിൽ സജീവമായി പ്രവർത്തിക്കുന്ന 'കേരള ലിറ്റററി സൊസൈറ്റി ഓഫ് ഡാളസ്'(കെ. എൽ. എസ്.) ആണ് ഈ വർഷത്തെ 'ലാന' കൺവെൻഷന് ആതിഥേയത്വം വഹിക്കുന്നത്.
LANA DALLAS CONVENTION COMMITTEE!
- LANA Secretary and Convention Chairman -
469 363 5642 - Abraham Theckemuri ……………………………………………………………469 222 5521
- Joseph Nambimadam……………………………………………………
……….214 564 9371 - Abraham Thomas………………………………………………………………
….214 328 2438 - C.V.George……………………………………………………
………………………214 675 6433 - Josen George………………………………………………………………
………….469 767 3208 - Siju George………………………………………………………………
…………..214 282 7458 - Shaji Mathew………………………………………………………………
………..214 620 6442 - Meenu Elizabeth………………………………………………………
……………214 620 6340



