- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- ENVIRONMENT
ലാന പത്താമത് നാഷണൽ കൺവൻഷൻ ഡാലസിൽ
ഡാലസ്: ലാനയുടെ പത്താമത് നാഷണൽ കൺവൻഷൻ ഡാലസിലുള്ള ഏട്രിയം ഹോട്ടൽ & സ്യൂട്ട്സിൽ 2015 ഒക്ടോബർ 30, 31, നവംബർ 1 തീയതികളിൽ നടത്തുന്നതാണ്. കൺവൻഷന്റെ വിജയത്തിനായി ചെയർമാൻ ജോസ് ഓച്ചാലിലിന്റെയും കോ-ചെയർമാൻ എബ്രഹാം തെക്കേമുറിയുടെയും നേതൃത്വത്തിൽ വിപുലമായ കമ്മിറ്റികൾ സജീവമായി പ്രവർത്തിച്ചു വരുന്നു. വിവിധ കമ്മിറ്റികളുടെ ചുമതലക്കാരായി മീനു എലിസബ
ഡാലസ്: ലാനയുടെ പത്താമത് നാഷണൽ കൺവൻഷൻ ഡാലസിലുള്ള ഏട്രിയം ഹോട്ടൽ & സ്യൂട്ട്സിൽ 2015 ഒക്ടോബർ 30, 31, നവംബർ 1 തീയതികളിൽ നടത്തുന്നതാണ്. കൺവൻഷന്റെ വിജയത്തിനായി ചെയർമാൻ ജോസ് ഓച്ചാലിലിന്റെയും കോ-ചെയർമാൻ എബ്രഹാം തെക്കേമുറിയുടെയും നേതൃത്വത്തിൽ വിപുലമായ കമ്മിറ്റികൾ സജീവമായി പ്രവർത്തിച്ചു വരുന്നു.
വിവിധ കമ്മിറ്റികളുടെ ചുമതലക്കാരായി മീനു എലിസബത്ത് മാത്യു(‘രജിസ്ട്രേഷൻ'), ജോസൻ ജോർജ്ജ്(‘ടൈം മാനേജ്മെന്റ്'), സി വി. ജോർജ്ജ്(‘ഫിനാൻസ്'), വാസുദേവ് പുളിക്കൽ(‘ലാന സാഹിത്യ അവാർഡ് നിർണ്ണയ കമ്മിറ്റി'), ജോസഫ് നമ്പിമഠം(‘കാവ്യ സന്ധ്യ'യുടെ നടത്തിപ്പിനായുള്ള കമ്മിറ്റി), എബ്രഹാം തോമസ്(‘മീഡിയാ സെമിനാറി'ന്റെ നടത്തിപ്പിനായുള്ള കമ്മിറ്റി), സിജു ജോർജ്ജ്(‘സുവനീയർ'), തോമസ്(ഷാജി) മാത്യു (‘ഫുഡ് ആൻഡ് അക്കമഡേഷൻ'), ഹരിദാസ് തങ്കപ്പൻ, സുരേഷ് അച്യുതൻ(‘സ്റ്റേജ് ആൻഡ് ഓഡിറ്റോറിയം'), എബി തോമസ്, അജയൻ (‘ട്രാൻസ്പോർട്ടേഷൻ') റോസമ്മ ജോർജ്ജ്, അനുപ സാം, സുധീർ പി.(‘റിസപ്ഷൻ'), പി. പി. ചെറിയാൻ, ജയിൻ മുണ്ടയ്ക്കൽ (‘മീഡിയാ' കോ-ഓർഡിനേറ്റർമാർ) എന്നിവരെ നിയമിച്ചതായി ലാന നാഷണൽ കമ്മിറ്റി ഭാരവാഹികളായ ഷാജൻ ആനിത്തോട്ടം (ലാന നാഷണൽ പ്രസിഡന്റ്) ജോസ് ഓച്ചാലിൽ (ലാന നാഷണൽ സെക്രട്ടറി) ജെ. മാത്യൂസ് (ലാന നാഷണൽ ഖജാൻജി) എന്നിവർ ഒരു പത്ര പ്രസ്താവനയിലൂടെ അറിയിച്ചു.
വടക്കേ അമേരിക്കയിലുള്ള മലയാളി എഴുത്തുകാരുടെ ഏക ദേശീയ സംഘടനയാണ് ‘ലാന'. 10 വർഷങ്ങൾക്കു ശേഷം ഡാലസിൽ നടത്തുന്ന നാഷണൽ കൺവൻഷൻ ഒരു ചരിത്ര സംഭവമാക്കാനുള്ള തിരക്കിലാണ് ഡാലസിലുള്ള എഴുത്തുകാർ. അമേരിക്കയിൽ നിന്നും കാനഡയിൽ നിന്നും കൂടാതെ ലോകത്തിന്റെ നാനാഭാഗങ്ങളിലും നിന്നുമുള്ള പ്രഗത്‌ഭരായ ധാരാളം എഴുത്തുകാർ ഈ കൺവൻഷനിൽ പങ്കെടുക്കും. രണ്ടു വർഷത്തിലൊരിക്കൽ നടക്കുന്ന മഹത്തായ നാഷണൽ കൺവൻഷനിൽ പങ്കെടുക്കുവാൻ താൽപര്യമുള്ള എഴുത്തുകാർ മുൻകൂട്ടി തങ്ങളുടെ പേര് രജിസ്റ്റർ ചെയ്യേണ്ടതാണ്.
നാഷണൽ കൺവൻഷനിൽ പങ്കെടുക്കുന്ന എഴുത്തുകാരുടെ സൗകര്യാർത്ഥം ഡിഎഫ്ഡബ്ല്യു എയർപോർട്ടിനു സമീപമുള്ള ഏട്രിയം ഹോട്ടൽ & സ്യൂട്ട്സ് ആണ് കൺവൻഷൻ സ്ഥലമായി തിരഞ്ഞെടുത്തിട്ടുള്ളത്. ഇവിടെത്തന്നെയാണ് കൺവൻഷനിൽ പങ്കെടുക്കുന്നവർക്കുള്ള താമസ സൗകര്യവും ഒരുക്കിയിട്ടുള്ളത്. (For your convinience the hotel we picked is conveniently located near by the DFW airport with free pick up and drop off services with the room price of $69.00. Please note that our meetings and accomadation will be at the same Hotel . www.AtriumHotelandSuites.com. Please click the link to see more details about the Hotel. Hotel Phone number is Tel: and mentioned the word LANA for special rate.) കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക:
ജോസ് ഓച്ചാലിൽ, എബ്രഹാം തെക്കേമുറി, ജോസൻ ജോർജ്ജ്, ജോസഫ് നമ്പിമഠം, എബ്രഹാം തോമസ് . സി. വി. ജോർജ്ജ് സിജു ജോർജ്ജ് ഷാജി മാത്യു .



