ൻഡ്യാ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്കയുടെ ഷിക്കാഗോയിൽനടക്കുന്ന അന്തർദേശീയ സമ്മേളനത്തിന്, മലയാളി സാഹിത്യകാരന്മാരുടെസമന്വയ സംഘടനയായ ലാന, എല്ലാവിധ പിൻതുണയും സഹകരണവും വാഗ്ദാനംചെയ്യുന്നു.

അമേരിക്കയിൽ മലയാള ഭാഷക്കും സാഹിത്യത്തിനും പ്രാണവായു ആണ്മാധ്യമങ്ങൾ. അവർ തുറന്നുകൊടുത്ത വഴിയിലൂടെ ഭാഷാ സാഹിത്യപ്രവർത്തകർക്ക് മുന്നേറാൻ കഴിഞ്ഞിട്ടുണ്ട്. ലിഖിത-ദൃശ്യ-ശ്രവണമാധ്യമങ്ങൾ നിരന്തരം നൽകിയിട്ടുള്ള സഹായവും പ്രോത്സാഹനവും ലാനആദരവോടെ സ്മരിക്കുന്നു.

ആദ്യകാല മാധ്യമങ്ങളായ ചലനം, തറവാട്, പ്രഭാതം, അശ്വമേധം തുടങ്ങിയമാധ്യമങ്ങൾ എഴുത്തുകാർക്ക് പ്രത്യേക പരിഗണന നൽകിയിരുന്നു.യശശരീരനായ ശ്രീ ചാക്കോ ശങ്കരിത്തിൽ 1986 മുതൽ പ്രസിദ്ധീകരിച്ചിരുന്നരജനിമാസിക പത്തുവർഷത്തിലേറെ നടത്തിയ ത്യാഗോജ്ജ്വലമായ സാഹിത്യസേവനംശ്ലാഘനീയമാണ്.

ഇന്ന് നിലവിലുള്ള മാധ്യമങ്ങളും ആദ്യകാല മാധ്യമങ്ങളെപ്പോലെതന്നെ ഭാഷാസാഹിത്യ പ്രവർത്തകർക്ക് പ്രോത്സാഹനം നൽകിവരുന്നു. ലാന അവരോടുള്ളകടപ്പാട് ഹൃദയപൂർവ്വം രേഖപ്പെടുത്തുന്നു.

അമേരിക്കയിലെ മലായളമാധ്യമപ്രവർത്തകരും സാഹിത്യകാരന്മാരും സമാനസ്വഭാവ ക്കാരാണ്, വീക്ഷണത്തിലും ലക്ഷ്യത്തിലും രണ്ടുകൂട്ടരും ലാഭംലക്ഷ്യമാക്കുന്നില്ല. അവരുടെ മൂലധനം ത്യാഗം മാത്രമാണ്. മലയാളത്തിന്റെനിലനിൽപാണ് അവരുടെ നേട്ടം.

പരസ്പര ധാരണയോടും സഹകരണത്തോടും കൂടി ഇന്ത്യ പ്രസ് ക്ലബും,ലനായുംഒന്നിച്ചു പ്രവർത്തിക്കേണ്ടത് ഇരുകൂട്ടരുടെയുംവിജയത്തിനാവശ്യമാണ്. ഈ സന്ദർഭത്തിൽ, ഇന്ത്യ പ്രസ് ക്ലബിന്റെ ഷിക്കാഗോസമ്മേളനത്തിന് സർവ്വവിധ പിൻതുണയും വാഗ്ദാനം ചെയ്യുന്നതോടൊപ്പം
വിജയവും ആശംസിക്കുന്നതായി ലാന സെക്രട്ടറി ജെ മാത്യൂസ് അറിയിച്ചു