ന്യൂയോർക്ക്: ഒക്ടോബർ 6, 7, 8 തിയ്യതികളിൽ ന്യൂയോർക്കിൽ നടക്കുന്ന ത്രിദിന ദേശീയ സമ്മേളനത്തിൽ ന്യൂയോർക്കിൽ നിന്നും പങ്കെടുക്കുന്ന അംഗങ്ങളുടെ രജിസ്‌ട്രേഷൻ കിക്ക് ഓഫ് സെപ്റ്റംബർ 9 ന് ന്യൂയോർക്ക് കേരള സെന്ററിൽ വെച്ച് നടത്തപ്പെട്ടു.

ലാനാ കൺവെൻഷന്റെ മുന്നോടിയായി സംഘടിപ്പിച്ച ഭാഷാ സ്നേഹികളുടേയും, സാഹിത്യകാരന്മാരുടേയും സംയുക്ത യോഗത്തിൽ കൺവൻഷൻ കമ്മിറ്റി ചെയർമാൻ മനോഹർ തോമസ് അദ്ധ്യക്ഷത വഹിച്ചു.സമ്മേളനം വൻ വിജയമാക്കുന്നതിന് എല്ലാവരുടേയും സഹകരണം ചെയർമാൻ അഭ്യർത്ഥിച്ചു.

തുടർന്ന് നിർമ്മല ജോസഫ്, സന്തോഷ് പാല, പി ടി പൗലോസ് എന്നിവരിൽ നിന്നും രജിസ്‌ട്രേഷൻ ചെക്ക് മനോഹർ തോമസ് ഏറ്റുവാങ്ങി ലാനാ സമ്മേളനത്തിന്റെ പ്രധാന കുറിപ്പ് കൺവീനർ സന്തോഷ് പാല, പ്രോഗ്രാം കമ്മിറ്റി കൺവീനർ ഡോ നന്ദകുമാർ ചാണയിൽ, റിസപ്ഷൻ കമ്മറ്റി ചെയർമാൻ പ്രിൻസ് മാർക്കോ് കൺവീനർമാരായ ബാബു പാറക്കൽ, രാജു തോമസ് സാംസി കൊടുമൺ (സ്റ്റിയറിങ് കമ്മിറ്റി കൺവീനർ) എന്നിവർ വിശദീകരിച്ചു.

ഡോ എ കെ ബി പിള്ള, രാജു മൈലപ്ര, രാജു തോമസ്, കെ കെ ജോൺസൺ, ഡോ എൻ പി ഷീല തുടങ്ങിയവർ സമ്മേളനത്തിന്റെ വിജയത്തിനായി എല്ലാവിധ പിൻതുണയും സഹായ സഹകരണവും വാഗ്ദാനം ചെയ്തു. ലാമാ ജനറൽ സെക്രട്ടറി ജെ മാത്യൂസ് സമ്മേളനത്തിന്റെ പൊതു നയങ്ങളും, പരിപാടികളും സംക്ഷിപ്തമായി വിശദീകരിച്ചു. ഡിന്നറിന് ശേഷം യോഗം പര്യവസാനിച്ചു.