- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
63 കുടുംബങ്ങൾകൂടി സ്വന്തം ഭൂമിയുടെ അവകാശികൾ; തിരുവനന്തപുരം ജില്ലാതല പട്ടയ വിതരണം നാളെ
തിരുവനന്തപുരം: തിരുവനന്തപുരം ജില്ലയിൽ 63 കുടുംബങ്ങൾക്കുകൂടി സ്വന്തം പേരിൽ ഭൂമി ലഭിക്കുന്നു. സംസ്ഥാന സർക്കാരിന്റെ 100 ദിന പരിപാടിയുടെ ഭാഗമായി നാളെ (14 സെപ്റ്റംബർ) ഭൂരഹിതരായ 63 പേർക്ക് ജില്ലയിൽ സ്വന്തം പേരിൽ ഭൂമിയും രേഖകളും കൈമാറും. നെടുമങ്ങാട് മുനിസിപ്പൽ ടൗൺഹാളിൽ രാവിലെ 11.30നു നടക്കുന്ന ചടങ്ങിൽ ഭക്ഷ്യ - സിവിൽസപ്ലൈസ് മന്ത്രി ജി.ആർ. അനിൽ പട്ടയങ്ങൾ വിതരണം ചെയ്യും.
തിരുവനന്തപുരം താലൂക്കിൽ 13, കാട്ടാക്കട താലൂക്കിൽ 11, ചിറയിൻകീഴ് താലൂക്കിൽ 10, വർക്കല താലൂക്കിൽ മൂന്ന്, നെയ്യാറ്റിൻകര താലൂക്കിൽ ആറ്, നെടുമങ്ങാട് താലൂക്കിൽ 20 എന്നിങ്ങനെയാണ് പട്ടയങ്ങൾ വിതരണം ചെയ്യുന്നത്.
നെടുമങ്ങാട് താലൂക്കിലെ പട്ടയങ്ങളാകും നെടുമങ്ങാട് ടൗൺ ഹാളിൽ നടക്കുന്ന ചടങ്ങിൽ വിതരണം ചെയ്യുന്നത്. ബാക്കിയുള്ളവ അതതു താലൂക്കുകളിൽ നടക്കുന്ന ചടങ്ങിലും വിതരണം ചെയ്യും. പട്ടയ വിതരണ ചടങ്ങിൽ ഡി.കെ. മുരളി എംഎൽഎ. അധ്യക്ഷത വഹിക്കും. മന്ത്രിമാരായ വി. ശിവൻകുട്ടി, ആന്റണി രാജു, ജില്ലയിൽനിന്നുള്ള എംപിമാർ, എംഎൽഎമാർ, ത്രിതല പഞ്ചായത്ത് അംഗങ്ങൾ തുടങ്ങിയവർ പങ്കെടുക്കും.