50 ലക്ഷം വരെ വില കുറച്ച് റേഞ്ച് റോവർ; ഇവോക്കിനും ഡിസ്കവറി സ്പോർടിനും വില കുറഞ്ഞത് മൂന്നു ലക്ഷത്തിനു മുകളിൽ; ബ്രിട്ടീഷ് പൗണ്ടിന്റെ മൂല്യം താഴ്ന്നതാണ് വില കുറയ്ക്കാൻ കാരണമെന്ന് കമ്പനി
ഇന്ത്യൻ നിർമ്മാതാക്കളായ ടാറ്റയുടെ ഉടമസ്ഥതയിലുള്ള ലാൻഡ് റോവർ വിവിധ എസ്.യു.വി മോഡലുകളുടെ വില കുത്തനെ കുറച്ചു. എക്സ്ഷോറും വില നാല് ലക്ഷം മുതൽ 50 ലക്ഷം രൂപ വരെയാണ് കുറച്ചിരിക്കുന്നത്. പ്രാദേശികമായി നിർമ്മിച്ചവയും പൂർണമായി ഇറക്കുമതി ചെയ്ത മോഡലുകളും ഇതിൽപ്പെടും. അടുത്തിടെ ലാൻഡ് റോവർ കരുത്ത് കുറച്ച് പുറത്തിറക്കിയ റേഞ്ച് റോവർ ഇവോക്കിനും ഡിസ്കവറി സ്പോർടിനും ഏകദേശം 3 ലക്ഷത്തിനു മുകളിൽ വില കുറച്ചിട്ടുണ്ട്. ഇതോടെ 43.80 ലക്ഷം രൂപയാകും ഡിസ്കവറി സ്പോർടിന്റെ ഡൽഹി എക്സ്ഷോറൂം വില, റേഞ്ച് റോവർ ഇവോക്കിന് 45.85 ലക്ഷവും. ഇരുമോഡലുകളും റേഞ്ച് റോവർ പ്രാദേശികമായി നിർമ്മിച്ചവയാണ്. ബ്രക്സ്റ്റിന് ശേഷം ബ്രിട്ടീഷ് പൗണ്ടിന്റെ മൂല്യം താഴ്ന്നതാണ് മുൻനിര നിർമ്മാതാക്കളായ ലാൻഡ് റോവർ വില കുറയ്ക്കാൻ കാരണം. പുറത്തുവരുന്ന വിവരങ്ങൾ പ്രകാരം, പൂർണമായും വിദേശത്ത് നിർമ്മിച്ച് ഇറക്കുമതി ചെയ്യുന്ന റേഞ്ച് റോവർ സ്പോർട്ടിന് ഏകദേശം 30 ലക്ഷത്തോളം വില കുറയും. ഇതോടെ 90 ലക്ഷം രൂപയാകും എസ്.യു.വി ശ്രേണയിലെ കരുത്തൻ സ്പോർട്ടിന്റെ വില. ഏറ്റവും
- Share
- Tweet
- Telegram
- LinkedIniiiii
ഇന്ത്യൻ നിർമ്മാതാക്കളായ ടാറ്റയുടെ ഉടമസ്ഥതയിലുള്ള ലാൻഡ് റോവർ വിവിധ എസ്.യു.വി മോഡലുകളുടെ വില കുത്തനെ കുറച്ചു. എക്സ്ഷോറും വില നാല് ലക്ഷം മുതൽ 50 ലക്ഷം രൂപ വരെയാണ് കുറച്ചിരിക്കുന്നത്. പ്രാദേശികമായി നിർമ്മിച്ചവയും പൂർണമായി ഇറക്കുമതി ചെയ്ത മോഡലുകളും ഇതിൽപ്പെടും.
അടുത്തിടെ ലാൻഡ് റോവർ കരുത്ത് കുറച്ച് പുറത്തിറക്കിയ റേഞ്ച് റോവർ ഇവോക്കിനും ഡിസ്കവറി സ്പോർടിനും ഏകദേശം 3 ലക്ഷത്തിനു മുകളിൽ വില കുറച്ചിട്ടുണ്ട്. ഇതോടെ 43.80 ലക്ഷം രൂപയാകും ഡിസ്കവറി സ്പോർടിന്റെ ഡൽഹി എക്സ്ഷോറൂം വില, റേഞ്ച് റോവർ ഇവോക്കിന് 45.85 ലക്ഷവും. ഇരുമോഡലുകളും റേഞ്ച് റോവർ പ്രാദേശികമായി നിർമ്മിച്ചവയാണ്. ബ്രക്സ്റ്റിന് ശേഷം ബ്രിട്ടീഷ് പൗണ്ടിന്റെ മൂല്യം താഴ്ന്നതാണ് മുൻനിര നിർമ്മാതാക്കളായ ലാൻഡ് റോവർ വില കുറയ്ക്കാൻ കാരണം.
പുറത്തുവരുന്ന വിവരങ്ങൾ പ്രകാരം, പൂർണമായും വിദേശത്ത് നിർമ്മിച്ച് ഇറക്കുമതി ചെയ്യുന്ന റേഞ്ച് റോവർ സ്പോർട്ടിന് ഏകദേശം 30 ലക്ഷത്തോളം വില കുറയും. ഇതോടെ 90 ലക്ഷം രൂപയാകും എസ്.യു.വി ശ്രേണയിലെ കരുത്തൻ സ്പോർട്ടിന്റെ വില. ഏറ്റവും കൂടുതൽ വില കുറച്ചത് 2 കോടിക്ക് മുകളിലുള്ള റേഞ്ച് റോവർ വോഗിനാണ്. 50 ലക്ഷം രൂപ. ഇതോടെ വോഗിന്റെ വില 1.6 കോടി രൂപയാകും. ഇത്രയധികം വില കുറച്ചതുവഴി വിൽപന ഇരട്ടിയാക്കാനാകുമെന്ന കണക്ക്കൂട്ടലിലാണ് കമ്പനി.