സിംഗപ്പൂർ: വാടകക്കാരി കുളിക്കുന്നത് വീഡിയോയിൽ പകർത്തിയ വീട്ടുടമയ്ക്ക് ഒരു മാസം ജയിൽ ശിക്ഷ വിധിച്ച് സിംഗപ്പൂർ കോടതി. സിംഗപ്പൂരിലെ സ്ഥിരതാമസക്കാരനും മലേഷ്യൻ വംശജനുമായ ഗോ ഹൂ സിയാംഗിനാണ് 25കാരിയായ വാടകക്കാരി കുളിക്കുന്നത് വീഡിയോയിൽ പകർത്തിയത് ഒരു മാസത്തെ ജയിൽ ശിക്ഷ ലഭിച്ചിരിക്കുന്നത്. കഴിഞ്ഞ വർഷം ജൂലൈ 15നായിരുന്നു കേസിനാസ്പദമായ സംഭവം അരങ്ങേറിയത്.

ആ സമയം ഇരുപത്തുകാരിയും സഹോദരിയും സിയാംഗിന്റെ വീട്ടിൽ വാടകയ്ക്ക് താമസിക്കുകയായിരുന്നു. ഇവർ ഉപയോഗിക്കുന്ന കുളിമുറിയിൽ കയറി സിയാംഗ്  വാഷ് ബേസിന് താഴെ കാമറ ഘടിപ്പിക്കുകയായിരുന്നു എന്നാണ് പറയുന്നത്. വൈകുന്നേരം ഓഫീസിൽ നിന്ന് തിരികെ വീട്ടിലെത്തിയ യുവതികളിൽ മൂത്തയാൾ കുളിക്കുന്നതിനായി കുളിമുറിയിൽ കയറിയപ്പോൾ ഇതു ശ്രദ്ധയിൽ പെടുകയായിരുന്നു. കാമറയുടെ ചില ഭാഗം അടർന്നു താഴെ വീണതിനാലാണ് ഇതു ശ്രദ്ധയിൽപ്പെടാൻ കാരണമായത്.

കാമറ കൈക്കലാക്കിയ യുവതികൾ ഉടൻ തന്നെ സിയാംഗിന്റെ വീട് ഒഴിയുകയായിരുന്നു. പിന്നീട് തങ്ങളുടെ ലാപ്‌ടോപ്പിൽ വീഡിയോ പരിശോധിച്ച ശേഷം പൊലീസിൽ പരാതി നൽകുകയായിരുന്നു. തുടർന്നാണ്  ഇയാൾക്ക് ഒരു മാസത്തെ ജയിൽ ശിക്ഷ നൽകാൻ കോടതി വിധിച്ചത്.