- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മണ്ണാർക്കാട് ഇരുമ്പകച്ചോലയിൽ ഉരുൾപൊട്ടൽ; കാഞ്ഞിരപ്പുഴ ഡാമിന്റെ ഷട്ടറുകൾ ഉയർത്തി
പാലക്കാട്: മണ്ണാർക്കാട് ഇരുമ്പകച്ചോലയ്ക്ക് സമീപം ഉരുൾപൊട്ടൽ. കൃഷി സ്ഥലത്തിന് സമീപമാണ് ഉരുൾപൊട്ടിയത്. ആർക്കും പരിക്കേറ്റതായി റിപോർട്ടില്ല. 2018ലെ പ്രളയത്തിലും പ്രദേശത്ത് ഉരുൾപൊട്ടിയിരുന്നു.
ഉരുൾപ്പൊട്ടലിനെത്തുടർന്ന് ജലമൊഴുക്ക് വർധിക്കാൻ സാധ്യതയുള്ളതിനാൽ കാഞ്ഞിരപ്പുഴ ഡാമിന്റെ ഷട്ടറുകൾ 10 സെ.മീ കൂടി ഉയർത്തി. നിലവിൽ ഡാമിൽ പരമാവധി ജലസംഭരണ ശേഷിയോടടുത്തതിനാൽ 20 സെ.മീ ഷട്ടർ നേരത്തെ ഉയർത്തിയിരുന്നു.
ഉരുൾപ്പൊട്ടലുണ്ടായെങ്കിലും പ്രദേശത്ത് ഭീതി ജനകമായ അന്തരീക്ഷമില്ല. നിലവിൽ ഒരു നാശനഷ്ട്ടങ്ങളും റിപോർട്ട് ചെയ്തിട്ടില്ല. പുഴകളും പാലങ്ങളും തോടുകളും നിറഞ്ഞൊഴുകി. വെള്ളം താഴ്ന്ന് തുടങ്ങിയതായാണ് വിവരം.
Next Story