- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഹരിയാണയിലെ ക്വാറിയിൽ മണ്ണിടിച്ചിൽ; നിരവധി പേരെ കാണാതായി; കുറച്ച് ആളുകൾ മരിച്ചിട്ടുണ്ടെന്നും കൃത്യമായ കണക്കുകൾ ഇപ്പോൾ പറയാൻ സാധിക്കില്ലെന്നും ഹരിയാണ കാർഷിക മന്ത്രി
ന്യൂഡൽഹി: ഹരിയാണയിലെ ക്വാറിയിലുണ്ടായ മണ്ണിടിച്ചിലിൽ നിരവധി പേരെ കാണാതായി. ഹരിയാണയിലെ ഭിവാനി മേഖലയിലെ ക്വാറിയിൽ ശനിയാഴ്ച രാവിലെയാണ് അപകടമുണ്ടായത്. 15 മുതൽ 20 വരെ ആളുകളെ കാണാതായിട്ടുണ്ടെന്നാണ് അനൗദ്യോഗിക വിവരം. തോഷാം ബ്ലോക്കിലെ ദാദം ഖനനമേഖലയിൽ മലയുടെ വലിയൊരു ഭാഗം ഇടിഞ്ഞാണ് അപകടത്തിന് കാരണമായതെന്നും പ്രദേശവാസികൾ പറയുന്നു
അതേസമയം കുറച്ച് ആളുകൾ മരിച്ചിട്ടുണ്ടെന്നും കൃത്യമായ കണക്കുകൾ ഇപ്പോൾ പറയാൻ സാധിക്കില്ലെന്നും ഹരിയാണ കാർഷിക മന്ത്രി ജെ.പി.ദലാൽ പറഞ്ഞു. പരമാവധി പേരെ രക്ഷപ്പെടുത്താനുള്ള ശ്രമമാണ് നടത്തികൊണ്ടിരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ദേശീയ ഹരിത ട്രിബ്യൂണൽ പ്രദേശത്തെ ഖനന പ്രവർത്തനങ്ങൾക്കുള്ള നിരോധനം നീക്കിയതിന് ശേഷം ദാദം മേഖലയിലും ഖനക് പഹാരിയിലും വൻതോതിൽ ഖനന പ്രവർത്തനങ്ങൾ നടക്കുന്നുണ്ട്. മലിനീകരണത്തെ തുടർന്ന് ഹരിത കോടതി ഏർപ്പെടുത്തിയ രണ്ട് മാസത്തെ വിലക്ക് വ്യാഴാഴ്ച പിൻവലിച്ച് വെള്ളിയാഴ്ചയാണ് ഖനനം പുനരാരംഭിച്ചത്.
മറുനാടന് മലയാളി ബ്യൂറോ