സാൻഫ്രാൻസിസ്‌കോ: തെക്കൻ കാലിഫോർണിയയിൽ ഉണ്ടായ മണ്ണിടിച്ചിലിൽ 17 മരണം. മുപ്പതിലേറേ പേർക്ക് പരുക്കേറ്റു. നൂറിലേറെ വീടുകൾ പൂർണമായും തകർന്നു.

പലസ്ഥലങ്ങളും ചെളിയും മണ്ണും മൂടികിടക്കുന്നതിനാൽ രക്ഷാപ്രവർത്തനം ദുഷ്‌കരമാണ്. 50 പേരെ രക്ഷിച്ചതായി സുരക്ഷാസേന അറിയിച്ചു. പ്രധാനപ്പെട്ട ഹൈവേയടക്കം കലിഫോർണിയയിലെ റോഡുകൾ പലതും മണ്ണിടിച്ചിലിനെ തുടർന്ന് അടച്ചിട്ടിരിക്കുകയാണ്.