- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പവർബാങ്കിനും മൊബൈൽ ചാർജറിനും പിന്നാലെ ലാപ്ടോപപ്പുകളും ചെക്കിൻ ബാഗേജുകളിൽനിന്നും നിരോധനം വന്നേക്കും; ലോകമെങ്ങും ലാപ്‌ടോപ്പുകൾക്ക് നിരോധനം ഏർപ്പെടുത്താനൊരുങ്ങി ഇന്റർനാഷണൽ ഏവിയേഷൻ ഏജൻസി
വിമാനത്തിൽ യാത്ര ചെയ്യുമ്പോൾ ചെക്കിൻ ബാഗേജുകളിൽ പവർബാങ്കുകളും മൊബൈൽ ഫോൺ ചാർജറുകളും കൊണ്ടുപോകുന്നതിന് ഇപ്പോൾത്തന്നെ വിലക്കുണ്ട്. ഈ പട്ടികയിലേക്ക് ലാപ്‌ടോപ്പുകളും ഉടനെത്തുമെന്നാണ് സൂചന. ലാപ്‌ടോപ്പുകളുടെ ബാറ്ററിയിൽനിന്ന് തീപടരാനുള്ള സാധ്യത മുൻനിർത്തിയാണ് ലാപ്‌ടോപ്പുകൾക്ക് വിലക്കേർപ്പെടുത്താൻ അന്താരാഷ്ട്ര ഏവിയേഷൻ ഏജൻസിയുടെ നീക്കം. ലാർജ് പേഴ്‌സണൽ ഇലക്ട്രോണിക് ഡിവൈസസ്(പി.ഇ.ഡി) ഉൾപ്പെടുന്ന ബാഗേജുകളിൽനിന്ന് പുകയോ മറ്റോ ഉയരുകയാണെങ്കിൽ പെട്ടെന്ന് കണ്ടെത്താനുള്ള പരിശീലനം ഇപ്പോൾത്തന്നെ വിമാന ജീവനക്കാർക്ക് നൽകുന്നുണ്ട്. കഴിഞ്ഞയാഴ്ച ഡൽഹി ഇൻഡോർ വിമാനത്തിൽ മൊബൈൽ ഫോണിന് തീപിടിച്ചത് പരിഭ്രാന്തി പരത്തിയിരുന്നു. ജീവനക്കാരുടൻതന്നെ തീയണച്ചത് ദുരന്തം ഒഴിവാക്കി. ചെക്കിൻ ബാഗുകളിൽനിന്ന് പിഇഡികൾ വിലക്കുന്ന കാര്യം അന്താരാഷ്ട്ര ഏവിയേഷൻ ഏജൻസിയുടെ സജീവ പരിഗണനയിലുണ്ട്. ഏതെങ്കിലും ഏവിയേഷൻ ഏജൻസി ഇത്തരത്തിലൊരു വിലക്കുകൊണ്ടുവന്നാൽ, ഇന്ത്യയും അത് പിന്തുടരുമെന്നുറപ്പായിക്കഴിഞ്ഞു. പവർബാങ്കുകൾ, മൊബൈൽ ചാർജറുകൾ, ഇ-സിഗരറ്റുകൾ എന
വിമാനത്തിൽ യാത്ര ചെയ്യുമ്പോൾ ചെക്കിൻ ബാഗേജുകളിൽ പവർബാങ്കുകളും മൊബൈൽ ഫോൺ ചാർജറുകളും കൊണ്ടുപോകുന്നതിന് ഇപ്പോൾത്തന്നെ വിലക്കുണ്ട്. ഈ പട്ടികയിലേക്ക് ലാപ്‌ടോപ്പുകളും ഉടനെത്തുമെന്നാണ് സൂചന. ലാപ്‌ടോപ്പുകളുടെ ബാറ്ററിയിൽനിന്ന് തീപടരാനുള്ള സാധ്യത മുൻനിർത്തിയാണ് ലാപ്‌ടോപ്പുകൾക്ക് വിലക്കേർപ്പെടുത്താൻ അന്താരാഷ്ട്ര ഏവിയേഷൻ ഏജൻസിയുടെ നീക്കം.
ലാർജ് പേഴ്‌സണൽ ഇലക്ട്രോണിക് ഡിവൈസസ്(പി.ഇ.ഡി) ഉൾപ്പെടുന്ന ബാഗേജുകളിൽനിന്ന് പുകയോ മറ്റോ ഉയരുകയാണെങ്കിൽ പെട്ടെന്ന് കണ്ടെത്താനുള്ള പരിശീലനം ഇപ്പോൾത്തന്നെ വിമാന ജീവനക്കാർക്ക് നൽകുന്നുണ്ട്. കഴിഞ്ഞയാഴ്ച ഡൽഹി ഇൻഡോർ വിമാനത്തിൽ മൊബൈൽ ഫോണിന് തീപിടിച്ചത് പരിഭ്രാന്തി പരത്തിയിരുന്നു. ജീവനക്കാരുടൻതന്നെ തീയണച്ചത് ദുരന്തം ഒഴിവാക്കി.
ചെക്കിൻ ബാഗുകളിൽനിന്ന് പിഇഡികൾ വിലക്കുന്ന കാര്യം അന്താരാഷ്ട്ര ഏവിയേഷൻ ഏജൻസിയുടെ സജീവ പരിഗണനയിലുണ്ട്. ഏതെങ്കിലും ഏവിയേഷൻ ഏജൻസി ഇത്തരത്തിലൊരു വിലക്കുകൊണ്ടുവന്നാൽ, ഇന്ത്യയും അത് പിന്തുടരുമെന്നുറപ്പായിക്കഴിഞ്ഞു. പവർബാങ്കുകൾ, മൊബൈൽ ചാർജറുകൾ, ഇ-സിഗരറ്റുകൾ എന്നിവയ്ക്ക് ഇപ്പോൾത്തന്നെ ഇന്ത്യയിലെ വിമാനങ്ങളിൽ വിലക്കുണ്ട്.
യാത്രക്കാരും ജീവനക്കാരും ചെക്കിൻ ബാഗുകളിൽ കരുതുന്ന പി.ഇ.ഡികളുടെ അപകടസാധ്യതയെക്കുറിച്ച് ഇന്റർനാഷണൽ സിവിൽ ഏവിയേഷൻ ഓർഗനൈസേഷന്റെ വിദഗ്ധ സമിതി പഠിച്ചുകൊണ്ടിരിക്കുകയാണ്. ഇത്തരം വസ്തുക്കളുണ്ടാക്കുന്ന അപകടസാധ്യതയെക്കുറിച്ച് അമേരിക്കൻ ഫെഡറൽ ഏവിയേഷൻ അഡ്‌മിനിസ്‌ട്രേഷൻ അതിന്റെ പഠന റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ട്. കാർഗോയിൽ കൊണ്ടുപോകുന്ന പി.ഇ.ഡികളും വലിയ ദുരന്തത്തിന് ഇടയാക്കിയേക്കാമെന്നാണ് അതിലുള്ളത്.
ഒരു സ്യൂട്ട്‌കേസിനുള്ളിലാക്കിയ പൂർണമായി ചാർജ് ചെയ്ത ലാപ്‌ടോപ്പ് ഉപയോഗിച്ചാണ് അമേരിക്കൻ ഏജൻസി പഠനം നടത്തിയത്. ലിതിയം അയൺ ബാറ്ററി ഒരു ഹീറ്ററിന്റെ അടുത്തുവെച്ച് നടത്തിയ പരീക്ഷണത്തിന് സമാനമായ ഫലങ്ങളാണ് സ്യൂട്ട്‌കേസിൽ എയർസോളിൽ കൊണ്ടുപോകുന്ന പി.ഇ.ഡിയുടെ ബാറ്ററിയിലും ഉണ്ടാകുന്നതെന്ന് ഗവേഷകർ കണ്ടെത്തി. എയർസോൾ പൊട്ടിത്തെറിക്കാനുള്ള സാധ്യതയും ഇതിലുണ്ടെന്നും അവർ മുന്നറിയിപ്പ് നൽകുന്നു.
പാസഞ്ജർ കാബിനിൽ പി.ഇ.ഡികൾ കൊണ്ടുപോകുന്നത് സുരക്ഷിതമാണെങ്കിലും എന്തെങ്കിലും അപകടമുണ്ടായാൽ പെട്ടെന്ന് നിയന്ത്രിക്കാൻ ജീവനക്കാർ സാധിക്കണമെന്നില്ലെന്നും ഗവേഷകർ പറയുന്നു. അത്തരം സാഹചര്യങ്ങളിൽ വിമാനദുരന്തമായി അത് മാറിയേക്കാമെന്നും ഗവേഷകർ മുന്നറിയിപ്പ് നൽകുന്നു. എങ്കിലും ഹാൻഡ്ബാഗുകളിൽ ഇത്തരം വസ്തുക്കൾ കൊണ്ടുപോകുന്നതാണ് കൂടുതൽ സുരക്ഷിതമെന്ന് അവർ പറയുന്നു.