ലണ്ടൻ: ലണ്ടൻ മൃഗശാലയിൽ വൻ തീപിടിത്ത നടന്നു.ലോകത്തിലെ ഏറ്റവും പഴക്കംചെന്ന മൃഗശാലയിലാണ് തീപിടിത്തം നടന്നത്. അതിൽ ഏതാനും മൃഗങ്ങൾ ചാവുകയും എട്ടു പേർക്ക് പരിക്കേൽക്കുകയും ചെയ്തു.

അപകടത്തെ തുടർന്ന് മൃഗശാല അടച്ചു. ലോകത്തിലെ ഏറ്റവും പഴക്കംചെന്ന മൃഗശാലയാണിത്. 70ഓളം അഗ്‌നിശമന പ്രവർത്തകർ ചേർന്നാണ് തീയണച്ചത്. പരിക്കേറ്റവരെ ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.