- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
രാത്രിയായാൽ ലാസ് വെഗസ്സ് നഗരം ഉണരുകയായി; വഴിയരികിൽ ഗാഢമായി ചുംബിക്കുന്ന യുവതീ യുവാക്കന്മാർ; കുട്ടികൾക്കും മുതിർന്നവർക്കുമായി അനേകം കാഴ്ചകൾ; തിരക്കു പിടിച്ച അമേരിക്കൻ ജീവിതത്തിലെ ഒഴിവുകാല യാത്രയെക്കുറിച്ച്
അമേരിക്കയിലെ തിരക്ക് പിടിച്ച ജീവിതത്തിൽ എല്ലാ സുഖസൗകര്യങ്ങളും ഉണ്ടെങ്കിലും ലഭിക്കാത്ത ഒന്നാണ് കുടുംബവുമായുള്ള ഒത്തുചേരലിനുള്ള സമയം. ഭാര്യക്കും ഭർത്താവിനും സമയം ഇല്ല, ആഴ്ചയിൽ മൂന്നുദിവസം നഴ്‌സമ്മക്കു ജോലി, അടുത്ത മൂന്നുദിവസം ഗൃഹനാഥനും, ( ഗൃഹനാഥൻ എന്നാണ് വയ്പ്), പിന്നെ പിള്ളേരുടെ സ്‌കൂൾ, അപ്പന്റേം അമ്മേടേം, മാസ്റ്റേഴ്‌സ് ഡിഗ്രി, ഡോക്ടർ ഡിഗ്രി എന്ന് വേണ്ട, അങ്ങനെ ആകെ തിരക്ക്. അവധി ദിവസങ്ങളിൽ ഷോപ്പിങ്, ക്ലീനിങ്, ഞാറാഴ്ച പള്ളിയും പ്രാർത്ഥനയും. ആരിസോണയിലെ ചൂടിലും തിരക്കിലും നിന്നൊരു വിശ്രമം അനിവാര്യം എന്ന് തീരുമാനിച്ചു ഒരാഴ്ച കുടുംബവുമായി അല്പസമയം ഒരു വെക്കേഷൻ ആയിക്കളയാമെന്നു തീരുമാനിച്ചു. ആരിസോണയിലെ ഫോനിക്‌സിൽ നിന്നും ഏതാണ്ട് ആറു മണിക്കൂർ ഡ്രൈവ് ചെയ്താൽ അമേരിക്കയിലെ മഹാ നഗരമായ ലാസ് വെഗസ്സ് എത്തുകയായി. എന്ന് കരുതി അവിടെ ഒന്ന് പോകണേൽ അഞ്ചു വർഷത്തെ സമയം എടുത്തു എന്ന് പറയുമ്പോൾ, അമേരിക്കൻ ജീവിതത്തിന്റെ തിരക്ക് മനസ്സിലാകുമല്ലോ. 2009 ഇൽ പാപനഗരം എന്നപേരിൽ മനോരമയിൽ ഞാൻ ഒരു ലേഖന എഴുതുകയുണ്ടായി. അതിനുശ
അമേരിക്കയിലെ തിരക്ക് പിടിച്ച ജീവിതത്തിൽ എല്ലാ സുഖസൗകര്യങ്ങളും ഉണ്ടെങ്കിലും ലഭിക്കാത്ത ഒന്നാണ് കുടുംബവുമായുള്ള ഒത്തുചേരലിനുള്ള സമയം. ഭാര്യക്കും ഭർത്താവിനും സമയം ഇല്ല, ആഴ്ചയിൽ മൂന്നുദിവസം നഴ്‌സമ്മക്കു ജോലി, അടുത്ത മൂന്നുദിവസം ഗൃഹനാഥനും, ( ഗൃഹനാഥൻ എന്നാണ് വയ്പ്), പിന്നെ പിള്ളേരുടെ സ്‌കൂൾ, അപ്പന്റേം അമ്മേടേം, മാസ്റ്റേഴ്‌സ് ഡിഗ്രി, ഡോക്ടർ ഡിഗ്രി എന്ന് വേണ്ട, അങ്ങനെ ആകെ തിരക്ക്. അവധി ദിവസങ്ങളിൽ ഷോപ്പിങ്, ക്ലീനിങ്, ഞാറാഴ്ച പള്ളിയും പ്രാർത്ഥനയും.
ആരിസോണയിലെ ചൂടിലും തിരക്കിലും നിന്നൊരു വിശ്രമം അനിവാര്യം എന്ന് തീരുമാനിച്ചു ഒരാഴ്ച കുടുംബവുമായി അല്പസമയം ഒരു വെക്കേഷൻ ആയിക്കളയാമെന്നു തീരുമാനിച്ചു. ആരിസോണയിലെ ഫോനിക്‌സിൽ നിന്നും ഏതാണ്ട് ആറു മണിക്കൂർ ഡ്രൈവ് ചെയ്താൽ അമേരിക്കയിലെ മഹാ നഗരമായ ലാസ് വെഗസ്സ് എത്തുകയായി. എന്ന് കരുതി അവിടെ ഒന്ന് പോകണേൽ അഞ്ചു വർഷത്തെ സമയം എടുത്തു എന്ന് പറയുമ്പോൾ, അമേരിക്കൻ ജീവിതത്തിന്റെ തിരക്ക് മനസ്സിലാകുമല്ലോ.
2009 ഇൽ പാപനഗരം എന്നപേരിൽ മനോരമയിൽ ഞാൻ ഒരു ലേഖന എഴുതുകയുണ്ടായി. അതിനുശേഷം ഇപ്പോഴാണ് ലാസ് വെഗസ്സിൽ കുടുംബമായി വരുവാൻ സാധിച്ചത്. ലാസ്വേഗസ്സിലെ പ്രശസ്ത ഹോട്ടൽ ആയ ഫ്‌ളമിംഗോ ഹോട്ടലിൽ റൂം ബുക്ക് ചെയ്തു. ഹോട്ടൽ ഫ്‌ളമിംഗോ ഹോട്ടൽ എന്ന് പറഞ്ഞാൽ സാധാരണ ഹോട്ടൽ അല്ല, അതിനൊരു ചരിത്രം തന്നെ ഉണ്ട്, ഏതാണ്ട് എഴുപത്തി ഏഴായിരം സ്‌ക്വയർ ഫീറ്റ് വിസ്ത്യതിയിൽ മൂവായിരത്തി അറുനൂറു റൂമുകളുള്ള ഹോട്ടൽ. 1945 ഇൽ ഒരേക്കറിന് ഒൻപതു ഡോളർ നിരക്കിൽ ഒരു ജ്യൂയിഷ് ഗ്യാങ്സ്റ്റർ സായിപ്പു വാങ്ങിയ ഈ ഹോട്ടൽ ഇന്ന് ബില്യൺ ഡോളർ ആസ്തിയുള്ള ഹോട്ടൽ ചെയിൻ ആണ് .
ഇന്ന് കാണുന്ന ഫ്‌ളമിംഗോ ഹോട്ടൽ ആദ്യം തുടങ്ങി വച്ചതു Bugsy Siegel എന്ന ചൂത് കളി രാജാവാണ്, അനധികൃതമായി ചൂത് കളി നടത്തിയിരുന്ന ഇയാൾ അഥവാ പിടിക്കപെട്ടാൽ രക്ഷപെടാൻ വേണ്ടി തന്റെ പ്രസിഡന്റ് സ്യൂട്ടിന്റെ അടിയിൽ കൂടി രഹസ്യ അറയും ഉണ്ടാക്കിയിരുന്നു. 1946 ഡിസംബർ 26 നു ഔദ്യോഗികമായി നൂറ്റി അഞ്ചു മുറികളുമായി തുടങ്ങിയ ആറു മില്യൺ വില അന്നുണ്ടായിരുന്ന ഈ ഹോട്ടലിനു തന്റെ കാമുകി വിർജിന ഹിൽസ് ന്റെ നീണ്ടു മെലിഞ്ഞു അഴകാർന്ന കാലുകൾ ഫ്‌ലെമിംഗോ പക്ഷികളെ അനുകരിക്കുന്നപോലെ എന്നതിനാൽ ഇട്ട പേരാണ് ഫ്‌ലെമിംഗോ . അവരും വലിയ ചൂത് കളിക്കാരിയായിരുന്നു. സീഗേൽ ഭയപ്പെട്ടപോലെ തന്നെ 1947 ജൂൺ 20 നു തന്റെ കാമുകി വിർജിന ഹിൽസിന്റെ ബെവേർലി ഹിൽസിലെ ബംഗ്ലാവിൽ വച്ച് എതിരാളി മോബ്സ്റ്റെർ ഗ്രൂപ്പിന്റെ വെടിയുണ്ടകൾ തലയിലും ശരീരമാസകാലവും തുളഞ്ഞു കയറി മരിക്കുകയുണ്ടായി, ആരാണ് വെടിവച്ചതെന്നു ഇന്നും ഒരു മിസ്റ്ററി ആയി തുടരുന്നു.
ചരിത്രമൊക്കെ ചിന്തിച്ചിരുന്നു നേരം പോയതറിഞ്ഞില്ല, നഗരം ഒന്ന് ചുറ്റാൻ ഞങ്ങൾ തീരുമാനിച്ചു, രാത്രിയായാൽ നഗരം ഉണരുകയായി, ലാസ് വെഗസ്സ്, അവൾ ഒന്ന് തുടുത്തു മിനുങ്ങിയിരിക്കുന്നു, പണക്കൊഴുപ്പിന്റെ തുടുപ്പ്പ് . എല്ലാം ആധിനിക ടെക്‌നോളജി, casio അടക്കം എല്ലായിടത്തും, നേരത്തെ മനുഷ്യർ തമ്മിൽ ഗാംബ്ലിങ്ങിൽ ഏർപ്പെട്ടിരുന്നിടത്തു ഇന്നിപ്പം മനുഷ്യനും കമ്പ്യൂട്ടറും തമ്മിലായി മത്സരം . ബാത്‌റൂമിലെ കൈകഴുകുന്ന ടാപ്പിൽ പോലും കോംപാക്ട് tv . വഴിയിൽ അനേകം കാഴ്ചകൾ, കുട്ടികൾക്കും മുതിർന്നവർക്കും, റോഡരികിൽ ഒരു ചെറുപ്പക്കാരൻ ഗിറ്റാറുമായി മാനഹാരമായി പാടുന്നു, മുന്നിലൊരു ബോർഡ്, തെണ്ടിയല്ല, മ്യൂസിക് കോളേജിൽ ചേരാൻ പണം വേണം, സഹായിക്കുക, കുറെ മുന്നോട്ടുചെന്നപ്പോൾ സ്പൈഡർമാൻ ഒരു മതിലിൽ ചുമ്മാ ഇരിക്കുന്നു, മുന്നിൽ സങ്കടം കേൾക്കാൻ കുറെ ആൾക്കാരും, ആരും തന്നെ ഗൗനിക്കുന്നില്ല പോലും, ഇപ്പോൾ starwar താരങ്ങൾക്കാണ് ഡിമാൻഡ്, അവർക്കൊക്കെ കൂടെനിന്നു ഫോട്ടോ എടുക്കാൻ വലിയ തിരക്ക് കാശും കിട്ടും.
അതാ മറ്റൊരു വലിയ റിസോര്ട്, ദി Mirage, അതിന്റെ മുന്നിലായി വലിയഒരാൾക്കൂട്ടം, നേരം ഇരുണ്ടു തുടങ്ങി, ഇനി സൂക്ഷിക്കണം, കുഞ്ഞുങ്ങളേം കൊണ്ട് നടക്കുന്നത് സൂക്ഷിച്ചു വേണം, വഴിയരികുൽ ഗാഢമായി ചുംബിക്കുന്ന, യുവതീ യുവാക്കന്മാർ, കുറച്ചു കൂടി മുന്നോട്ടുചെന്നതും, മാലാഖമാരെ പോലെ വേഷം അണിഞ്ഞ രണ്ടു യുവതികൾ, ഒരേയൊരു വ്യത്യാസം, മാലാഖ തിരിഞ്ഞതും പൃഷ്ടഭാഗം വ്യക്തമായി കാണാം, വഴിയരികിൽ പോകുന്നവർക്കൊപ്പം ഫോട്ടോയും വിഡിയോയും ഒക്കെ എടുക്കാൻ നിന്ന് കൊടുത്തിട്ടു ടിപ്‌സ് വാങ്ങുകയാണവർ. അതിനടുത്തായി അതിലും കിടിലൻ സാധനങ്ങൾ, ജനിച്ച പടുതിയിൽ നിൽക്കുന്നു, രഹസ്യ ഭാഗങ്ങൾ മാത്രം പെയിന്റ് കൊണ്ട് ലഘുവായി മറച്ചിട്ടുണ്ട് . ഒരു ഫോട്ടോ എടുക്കാനായി തുനിഞ്ഞതും ഭാര്യയുടെ ആക്രോശം, നിങ്ങളും, നിങ്ങടെ മനോരമയും, മര്യാദക്ക് നടക്കുന്നു അതോ എന്നെക്കൊണ്ട് ... അത് കാണാനുള്ള യോഗം പ്രിയ വായനക്കാർക്ക് ഇല്ല, അങ്ങനെ മിറാജ് ഹോട്ടലിൽ എത്തി, മുൻവശത്തായി മനോഹരമായ ഒരു വെള്ളച്ചാട്ടം, ചുറ്റും ലൈറ്റ് കൊണ്ട് അലങ്കരിച്ചിരിക്കുന്നുമുണ്ട് . നേരം രാത്രി ഒന്പതുമണി, വെള്ളച്ചാട്ടത്തിനു ചുറ്റും നൂറു കണക്കിന് ആളുകൾ കൂടിയിട്ടുണ്ട്, ഞങ്ങൾക്കും ആകാംഷ, എന്താണ് നടക്കുന്നെ, പെട്ടന്ന്, ലൈറ്റ് മങ്ങി, മ്യൂസിക് ആരംഭിച്ചു, അതാ വെള്ളച്ചാട്ടം നിന്നു, അവിടെ പുകയാൻ തുടങ്ങി, പുകമാത്രമല്ല, തീയും, വെള്ളവും, പെട്ടന്ന് ഒരു ഹംഗാര താണ്ഡവ ശബ്ദത്തോട് കൂടി ഒരു പൊട്ടിത്തെറി, ഏതാണ്ട് ഒരംഗനി പർവതം പൊട്ടുന്നപോലെ, അല്ല അഗ്‌നി പർവതം തന്നെ, ലാസ് വേഗസ്സിലെ പ്രശസ്തമായ volcano എഫക്ട് ആണ് സംഗതി . ശരിക്കും അന്ഗ്‌നി പർവതം പൊട്ടുന്ന പ്രതീതി, തിരക്കിൽ, സെൽ ഫോണിൽ എന്റെ മകൾ പകർത്തിയ വീഡിയോ വായനക്കാർ കാണുക. മറക്കാൻ ആവാത്ത അനുഭവം . രാത്രി നന്നേ വൈകി, തിരികെ ഹോട്ടലിലേക്ക് നടക്കുമ്പോൾ, കൈയിൽ ഒരാൾ ഒരു കാർഡ് തന്നു, മനോഹരിയായ ഒരു യുവതിയുടെ നഗ്‌ന ചിത്രവും ഫോൺ നമ്പറും, 99 ഡോളറിനു, റൂമിൽ എത്തിക്കും, ഭാര്യയും മക്കളും കാണാതെ അത് മാറ്റി കളഞ്ഞു, പെട്ടെന്ന് തൊട്ടു മുന്നിലൂടെ ഒരു വല്യ ട്രക്ക് പതിയെ വന്നു നിന്നു, പിള്ളേരോട്, കണ്ണടക്കാൻ പറഞ്ഞു, എന്താ അച്ഛാ, നടക്കട എന്ന് പറഞ്ഞു ഒരു ഫോട്ടോ എടുത്തു, പെമ്പിള്ളാരെ നേരെ നമ്മുടെ അടുത്തെത്തിക്കും, ഫോൺ നമ്പർ അടക്കം. നമ്മടെ നാട്ടിലെങ്ങാനും ആരുന്നേൽ എന്റമ്മോ, എന്ത് പുകിലായെനേം, വണ്ടി അടക്കം ഡ്രൈവറെ പൊലീസ് പിടിച്ചുള്ളിലിടും, പിന്നെ ഈ നമ്പറിൽ വിളിച്ച മന്ത്രിമാരാരൊക്കെ, പൊലീസ് ഏമാന്മാരാരൊക്കെ, രാഷ്ട്രീയക്കാരാരൊക്കെ, പിന്നെ ഇതിലേതിലും ഒരുത്തി ഒരു ലെറ്ററും, വിഡിയോയും ഒക്കെയായി, വരും, പിന്നെത്രകുടുംബങ്ങൾ തകരും, ആത്മഹത്യ, പീഡനം, എന്നുവേണ്ട, ആകെ ബഹളം, ഇതിന്റെ പേരിൽ മുഖ്യമന്ത്രി വരെ രാജിവെക്കേണ്ടി വന്നേനേം . സ്വാതന്ത്ര്യം കിട്ടിപോലും നമ്മുടെ നാടിനു, എന്തായാലും ഈ നമ്പർ ഒന്ന് കുറിച്ചിട്ടോ, അഥവാ ഇവിടെങ്ങാനും വരൻ ഒരു ചാൻസ് ഒത്താലൊ .
ദിവസങ്ങൾ പോയതറിഞ്ഞില്ല, ലാസ്വേഗസ്സിൽ വന്നാൽ മാജിക്ഷോ കാണാതെ ഞാൻ മടങ്ങാറില്ല,, കഴിഞ്ഞരാവശ്യം, മഹാമന്ത്രികൻ ഡേവിഡ് കോപ്പെർഫിലേഡിനെ കണ്ടെങ്കിൽ ഇപ്രാവശ്യം അതുല്യ പ്രതിഭയായ, മജീഷ്യൻ മാറ്റ് ഫ്രാങ്കോ യെ കാണുവാൻ തീരുമാനിച്ചു . അദ്ദേഹത്തെ അറിയാത്തവർക്കായി . ടിവിയിൽ നോക്കി സ്വന്തമായി മാജിക് പഠിച്ചു .ലാസ്വേഗസ്സിലെ തെരുവുകളിൽ മാജിക് കാണിച്ചു നടന്ന വ്യക്തി, കാർഡ് മാജിക്കുകളിൽ അപാര പ്രാവണ്യം ഉള്ള മജീഷ്യൻ, അമേരിക്കയിലെ ഏറ്റവു പ്രശസ്ത ടിവി പ്രോഗ്രാമായ അമേരിക്കൻ ഐഡൽ ഷോയുടെ ചരിത്രത്തിൽ ആദ്യമായി, ഒന്നാം സമ്മാനത്തുകയായ ഒരു മില്യൺ ഡോളർ സ്വന്തമാക്കിയ ചെറുപ്പക്കാരനായ മജീഷ്യൻ . ഒരുമണിക്കൂർ സദസ്സിനെ കാർഡ് ട്രിക്കുകളാൽ അതിശയിപ്പിച്ച അദ്ദേഹത്തിന്റെ ഏറ്റവും വലിയ ട്രിക്ക് സദസ്സിൽ നിന്നും ആറുപേർ തിരഞ്ഞെടുത്ത കാർഡുകൾ, മറ്റനേകം കാർഡുകൾക്കൊപ്പം ഒരു ഇലക്ട്രിക്ക് ഗൺ വഴി ഷൂട്ട് ചെയ്തു അന്തരരേക്ഷത്തിൽ വച്ച് ആ ആറു കാർഡുകൾ കൃത്യമായി പിടിച്ചെടുക്കുന്നു എന്നതാണ്. രാത്രി ഷോ കഴിഞ്ഞു തിരികെ പോകുമ്പോൾ റൂമിൽ പാൽ ഇല്ലാത്തതിനാൽ അടുത്ത് കണ്ട ഒരു കടയിലേക്ക് കേറി, കടയുടെ വാതുക്കൽ തൂക്കിയിട്ടിരിക്കുന്ന ടീ ഷർട്ട് കണ്ടതും പാൽ വേണ്ട എന്ന് തീരുമാനിച്ചു.
ഒരാഴ്ചത്തെ വെക്കേഷന് കുടുംബവുമൊത്തു പോയി തിരിച്ചു ഡ്രൈവ് ചെയ്യുംഴും ഒരു ചോദ്യം ബാക്കി ആയി, ശരിക്കും എത്രനേരം കുടുംബത്തോടൊപ്പം ചിലവഴിച്ചു ???.