- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'ഒരു സ്ത്രീ എന്ന നിലയ്ക്ക് ഇത് പറഞ്ഞെതീരു.. കാരണം കള്ളന് കഞ്ഞി വെയ്ക്കുന്നവൻ പൊലീസ്.. ഇതെനിക്ക് മനസിലായ കാര്യമാണ്; സാബുവിനെ സംരക്ഷിക്കാൻ സിപിഎം നേതാക്കൾ ഉണ്ട്; ഇവരെയോക്കെ ചീത്ത പറഞ്ഞ സാബു രക്ഷപ്പെട്ടു അല്ല രക്ഷപ്പെടുത്തി; ബിഗ് ബോസ് മലയാളത്തിൽ തിരികിട സാബു ജേതാവായപ്പോൾ തന്നെ പരസ്യമായി അപമാനിച്ച കേസിന്റെ ദുരവസ്ഥ ഫേസ്‌ബുക്കിൽ ഓർമിപ്പിച്ച് ലസിത പാലയ്ക്കൽ; മോഹൻലാലിനെയും റിമി ടോമിയെയും അധിക്ഷേപിച്ച സാബുവിന്റെ പോസ്റ്റുകളുടെ സ്ക്രീൻഷോട്ടുകളും ഒപ്പം
തിരുവനന്തപുരം: ബിഗ് ബോസ് മലയാളത്തിലെ ജേതാവായി സ്വീകരണങ്ങൾ ഏറ്റുവാങ്ങുന്ന തിരക്കിലാണ് സാബുമോൻ എന്ന തരികിട സാബു. യുവമോർച്ച ജില്ലാ സെക്രട്ടറിയായിരുന്ന ലസിത പാലയ്ക്കലിനെ പരസ്യമായി അപമാനിക്കുന്ന തരത്തിൽ സാബു ഫേസ്‌ബുക്കിൽ പോസ്റ്റിട്ട വിവാദം കൊടുമ്പിരി കൊള്ളുന്നതിനിടെയാണ് ബിഗ് ബോസ് ഷോയ്ക്കായി അവതാരകൻ പൂണെയ്ക്ക് വണ്ടി കയറിയത്. ഇതോടെ പരാതിയിൽ കാര്യമായി നടപടിയൊന്നും സ്വീകരിക്കാൻ പൊലീസിന് കഴിഞ്ഞില്ല. സാബു വിജയിയായതിന് പിന്നാലെ അതേനാണയത്തിൽ തിരിച്ചടിച്ചിരിക്കുകയാണ് ലസിത പാലയ്ക്കൽ ഫേസ്‌ബുക്കിൽ സാബു നേരത്തെ മോഹൻലാലിനെയും, റിമി റോമിയെയും അപമാനിക്കുന്ന തരത്തിൽ ഇട്ട പോസ്റ്റുകളുടെ സ്‌ക്രീൻഷോട്ടുകൾ ഇട്ടുകൊണ്ടാണ് ലസിത വിഷയത്തിലേക്ക് വീണ്ടും ശ്രദ്ധ ക്ഷണിച്ചത്. ഒരുസ്ത്രീ എന്ന നിലയ്ക്ക് ഇത് പറഞ്ഞേ തീരുവെന്നും പൊലീസ് കള്ളന് കഞ്ഞി വയ്ക്കുകയാണെന്നുമാണ് ലസിതയുടെ വിമർശനം. സാബുവിനെ സംരക്ഷിക്കാൻ സിപിഎം നേതാക്കൾ ഉണ്ട്. സാബുവിന്റെ ഈ അക്കൗണ്ട് ഗൾഫിൽ നിന്ന് എടുത്തതാണെന്നാണ് പൊലീസ് ഭാഷ്യം. മോഹൻലാലിനെയും റിമിയെയുമൊക്കെ ചീ
തിരുവനന്തപുരം: ബിഗ് ബോസ് മലയാളത്തിലെ ജേതാവായി സ്വീകരണങ്ങൾ ഏറ്റുവാങ്ങുന്ന തിരക്കിലാണ് സാബുമോൻ എന്ന തരികിട സാബു. യുവമോർച്ച ജില്ലാ സെക്രട്ടറിയായിരുന്ന ലസിത പാലയ്ക്കലിനെ പരസ്യമായി അപമാനിക്കുന്ന തരത്തിൽ സാബു ഫേസ്‌ബുക്കിൽ പോസ്റ്റിട്ട വിവാദം കൊടുമ്പിരി കൊള്ളുന്നതിനിടെയാണ് ബിഗ് ബോസ് ഷോയ്ക്കായി അവതാരകൻ പൂണെയ്ക്ക് വണ്ടി കയറിയത്. ഇതോടെ പരാതിയിൽ കാര്യമായി നടപടിയൊന്നും സ്വീകരിക്കാൻ പൊലീസിന് കഴിഞ്ഞില്ല. സാബു വിജയിയായതിന് പിന്നാലെ അതേനാണയത്തിൽ തിരിച്ചടിച്ചിരിക്കുകയാണ് ലസിത പാലയ്ക്കൽ
ഫേസ്‌ബുക്കിൽ സാബു നേരത്തെ മോഹൻലാലിനെയും, റിമി റോമിയെയും അപമാനിക്കുന്ന തരത്തിൽ ഇട്ട പോസ്റ്റുകളുടെ സ്‌ക്രീൻഷോട്ടുകൾ ഇട്ടുകൊണ്ടാണ് ലസിത വിഷയത്തിലേക്ക് വീണ്ടും ശ്രദ്ധ ക്ഷണിച്ചത്. ഒരുസ്ത്രീ എന്ന നിലയ്ക്ക് ഇത് പറഞ്ഞേ തീരുവെന്നും പൊലീസ് കള്ളന് കഞ്ഞി വയ്ക്കുകയാണെന്നുമാണ് ലസിതയുടെ വിമർശനം. സാബുവിനെ സംരക്ഷിക്കാൻ സിപിഎം നേതാക്കൾ ഉണ്ട്. സാബുവിന്റെ ഈ അക്കൗണ്ട് ഗൾഫിൽ നിന്ന് എടുത്തതാണെന്നാണ് പൊലീസ് ഭാഷ്യം. മോഹൻലാലിനെയും റിമിയെയുമൊക്കെ ചീത്ത് പറഞ്ഞ സാബു രക്ഷപ്പെട്ടു..അല്ല രക്ഷപ്പെടുത്തി എന്നും ലസിത പാലയ്ക്കൽ കുറിച്ചു.
യുവ മോർച്ചയുടെ നേതൃസ്ഥാനത്ത് നിന്ന് ലസിതയെ നീക്കം ചെയ്തതിന് പിന്നാലെയായിരുന്നു സാബുവിന്റെ വിവാദ പോസ്റ്റുകൾ വന്നത്. സാബുമോൻ അബ്ദുസമദ് എന്ന ഫേസ്‌ബുക്ക് ഐഡിയിലൂടെയായിരുന്നു ലസിതയ്‌ക്കെതിരെയുള്ള പോസ്റ്റുകൾ. ഒരു യുവതിയെ കിടപ്പറയിലേക്ക് ക്ഷണിച്ചുകൊണ്ടുള്ള സാബുവിന്റെ പോസ്റ്റിനെതിരെ സോഷ്യൽ മീഡിയയിൽ രൂക്ഷ പ്രതികരണമുയർന്നപ്പോൾ ഐഡിയും പൂട്ടി സാബു മുങ്ങി. സാബുവിനെതിരെ പരാതി നൽകിയപ്പോൾ, ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം കേസെടുത്തെങ്കിലും അറസ്റ്റ് അടക്കമുള്ള നടപടികൾ ഒന്നും ഉണ്ടായില്ല. പാനൂർ സ്റ്റേഷനിൽ കുത്തിയിരിപ്പ് സമരം നടത്തി ലസിത പ്രതിഷേധിച്ചപ്പോൾ, ഒരാഴ്ചയ്ക്കകം സാബുവിനെ വിളിച്ചുവരുത്തി ചോദ്യം ചെയ്യും എന്ന് പറഞ്ഞെങ്കിലും കാര്യമായ നടപടികൾ ഒന്നുമുണ്ടായില്ല.
ഏതായാലും സാബു ജയിച്ചുകയറിയ അവസരത്തിൽ തന്നെ കേസിന്റെ കാര്യം ഓർമിപ്പിച്ച് ലസിത പോസ്റ്റിട്ടിരിക്കുകയാണ്. പോസ്റ്റ് ഇങ്ങനെ:
'ഒരു സ്ത്രീ എന്ന നിലയ്ക്ക് ഇത് പറഞ്ഞെതീരു കാരണം കള്ളന് കഞ്ഞി വെയ്ക്കുന്നവൻ പൊലീസ് ഇതെനിക്ക് മനസിലായ കാര്യമാണ് സാബുവിനെ സംരക്ഷിക്കാൻ CPM നേതാക്കൾ ഉണ്ട് ഈ Acc ഗൾഫിൽ നിന്ന് എടുത്തAcc ആണ് പൊലീസിന്റെ ഭാഷ്യം അപ്പോൾ ഇവരെയോക്കെ ചീത്ത പറഞ്ഞ സാബു രക്ഷപ്പെട്ടു അല്ല രക്ഷപ്പെടുത്തി.....'
മോഹൻലാലിനെതിരെ പോസ്റ്റിട്ടപ്പോൾ ലാൽ ആരാധകർ സാബുവിനെ പൊങ്കാലയിട്ടിരുന്നു. ആക്രമണകാരികളായ തെരുവുനായ്ക്കളെ കൊല്ലാം എന്ന് സുപ്രീം കോടതി ഉത്തരവിട്ടപ്പോഴാണ് സാബു തന്റെ ഫേസ്‌ബുക്കിൽ നായ്ക്കളെയെല്ലാം കൊല്ലണമെന്ന് പോസ്റ്റിട്ടത്. ഇതാണ് വിവാദങ്ങൾക്ക കാരണമായത്. സാബുവിന്റെ സ്റ്റാറ്റസിന് ഒരാൾ കമന്റിട്ടതോടെ കാര്യങ്ങൾ കൈവിട്ടത്. കമന്റായി മോഹൻലാൽ തന്റെ പട്ടിയോടൊത്ത് കളിക്കുന്ന ഫോട്ടോയാണ് ഇട്ടത്. ഏതോ ഒരുത്തൻ പട്ടിയുടെ കൂടെ ഇരിക്കുന്ന പടം ഇവിടെ എന്തിനാ പോസ്റ്റ് ചെയ്തത് എന്നു സാബു തിരിച്ചു ചോദിച്ചു. ഇതോടെ ഫാൻസുകാർ സാബുവിന്റെ ഫേസ്‌ബുക്ക് പേജിൽ പൊങ്കാലയിടുകയായിരുന്നു.
ലാലേട്ടന്റെ ഫാൻസിനോട് പൊരുതി നിൽക്കാൻ കഴിയാതെ ഒടുവിൽ സാബുവിന് തന്റെ ഫേസ്‌ബുക്ക് പേജ് ഡിലീറ്റ് ചെയ്യേണ്ടി വന്നു. ഇതോടെ സാബു നിർമ്മിക്കാനിരുന്ന ചിത്രത്തിന്റെ സംവിധായകൻ പോലും പിണങ്ങി പോയി.റിമി ടോമിക്കെതിരെ സ്റ്റേജിൽ നിന്ന് പുലയാട്ട് നടത്തുന്ന ഒരുത്തിയുടെ പേര്--- റിമി ടോമി. ഇതായിരുന്നു റിമി ടോമിക്കെതിരെ സാബു മുമ്പ് നടത്തിയ പരാമർശം. ഇതിന്റെ സ്‌ക്രീൻ ഷോട്ടും ലസിത പാലക്കൽ പോസ്റ്റ് ചെയ്തിട്ടുണ്ട്. അനുകൂലിച്ചും പ്രതികൂലിച്ചും ഷെയർ ചെയ്തും ഈ കമന്റ് നിരവധിപേർ ഏറ്റെടുത്തതോടെ സംഭവം വിവാദത്തിലുമായി. ഇതോടെയാണ് വിശദീകരണവുമായി സാബു രംഗത്തെത്തിയത്. അപ്പോഴും നിലപാടിൽ ഉറച്ചു നിന്നു. നിലമ്പൂരിൽ ഒരു പരിപാടി അവതരിപ്പിക്കാൻ പോയ റിമി ടോമി മോശമായി പെരുമാറി എന്ന തരത്തിൽ വാർത്തകൾ പ്രചരിച്ചിരുന്നു. അതിന്റെ ചുവടുപിടിച്ചാണ് ഫേസ്‌ബുക്ക് പോസ്റ്റിട്ടതെന്നു സാബു പറഞ്ഞു.
നിലമ്പൂരിലെ പരിപാടിയിൽ പങ്കെടുത്തു റിമി ടോമി മോശമായി പെരുമാറിയതിന്റെ വീഡിയോ ദൃശ്യങ്ങൾ ഉണ്ടെന്ന അവകാശവുമായാണ്് ഫേസ്‌ബുക്കിൽ പ്രചാരണമുണ്ടായത്. നിലമ്പൂരിൽ പാട്ടുത്സവത്തിനെത്തി അപമര്യാദയായി പെരുമാറിയതിനാൽ ഇനി നിലമ്പൂരേക്കു വിളിക്കില്ലെന്നും റിമിയുടെ ഫേസ്‌ബുക്ക് പേജിൽ കമന്റുകൾ നിറഞ്ഞിരുന്നു. എന്നാൽ, ആരോപണങ്ങൾ ഉന്നയിക്കുന്നവർ എഡിറ്റ് ചെയ്യാത്ത വീഡിയോ പുറത്തുവിടട്ടെ എന്നാണ് റിമി ടോമി പ്രതികരിച്ചത്. പിന്നീട് ഈ വിവാദവും കെട്ടടങ്ങി.
ലസിത പാലക്കലിനെ താൻ അപമാനിച്ചില്ലെന്നും ഫേസ്‌ബുക്ക് പോസ്റ്റുമായി തനിക്ക് ബന്ധമില്ലെന്നുമാണ് സാബു പൊലീസിന് നൽകിയ മൊഴി.
സൂര്യ ടിവിയിലെ തരികിട എന്ന പരിപാടിയിലൂടെയാണ് സാബു ടെലിവിഷൻ പ്രേക്ഷകർക്കു സുപരിചിതനായത്. കേരള സർവകലാശാല യുവജനോത്സവത്തിൽ ഏകാഭിനയത്തിന് ഒന്നാമതെത്തിയ സാബു അന്നുതന്നെ മികച്ച അഭിനേതാവെന്നു പേരെടുത്തിരുന്നു. അതിനു പിന്നാലെ സിനിമകളിലും സാബു അഭിനയിച്ചു.