- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Money
- /
- INVESTMENTS
ചിലപ്പോൾ വിമാനത്തിൽ കയറുമ്പോൾ സർവീസ് തീരെ മോശം ആണെന്നു തോന്നാറുണ്ടോ? എങ്കിൽ നിങ്ങളുടെ ടിക്കറ്റ് എക്കോണമി ക്ലാസ് പോലുമായിരിക്കില്ല; ലാസ്റ്റ് ക്ലാസ് ടിക്കറ്റുകൾ ഇങ്ങനെ
വിമാനത്തിലെ എക്കോണമി ക്ലാസ്സിനെ കന്നുകാലി ക്ലാസ് എന്ന് ശശി തരൂർ വിശേഷിപ്പിച്ചത് ആരും മറന്നുകാണില്ല. ലഭിക്കുന്ന സൗകര്യങ്ങൾ അത്രയും മോശമായതുകൊണ്ടാണ് ഈ എക്കോണമി ക്ലാസിനെ തരൂർ കന്നുകാലി ക്ലാസ് എന്നു വിശേഷിപ്പിച്ചത്. ഇപ്പോഴിതാ തരൂർ പറഞ്ഞതിനോട് ഏകദേശം യോജിച്ചിരിക്കുകയാണ് വിമാനക്കമ്പനികൾ. എക്കോണമി ക്ലാസ് എന്നതിനുമപ്പുറം നിരക്ക് ഏ
വിമാനത്തിലെ എക്കോണമി ക്ലാസ്സിനെ കന്നുകാലി ക്ലാസ് എന്ന് ശശി തരൂർ വിശേഷിപ്പിച്ചത് ആരും മറന്നുകാണില്ല. ലഭിക്കുന്ന സൗകര്യങ്ങൾ അത്രയും മോശമായതുകൊണ്ടാണ് ഈ എക്കോണമി ക്ലാസിനെ തരൂർ കന്നുകാലി ക്ലാസ് എന്നു വിശേഷിപ്പിച്ചത്.
ഇപ്പോഴിതാ തരൂർ പറഞ്ഞതിനോട് ഏകദേശം യോജിച്ചിരിക്കുകയാണ് വിമാനക്കമ്പനികൾ. എക്കോണമി ക്ലാസ് എന്നതിനുമപ്പുറം നിരക്ക് ഏറ്റവും കുറഞ്ഞ ക്ലാസിനെ ഇനിമുതൽ ലാസ്റ്റ് ക്ലാസ് എന്നു വിളിക്കാനാണ് വിമാനക്കമ്പനികളും ആലോചിക്കുന്നത്.
എക്കണോമി ക്ലാസ്സ് എന്ന പേരിലാണ് ഏറ്റവും കുറഞ്ഞ നിരക്കിലുള്ള ടിക്കറ്റ് ഇതുവരെ അറിയപ്പെട്ടിരുന്നത്. ഇതിലും മോശം സർവീസുകൾ ഉണ്ടാകും എന്ന സൂചനയാണ് കമ്പനികൾ നൽകുന്നത്.
ലഭിക്കുന്ന സർവീസുകൾ നരകതുല്യം ആകുമെന്നതിനാലാണ് ഇത്തരത്തിലൊരു പേരിനെക്കുറിച്ചുള്ള ആലോചനയെന്നാണു വിദഗ്ദ്ധർ പറയുന്നത്. അതായത് ഈ ടിക്കറ്റ് എടുത്തു യാത്ര ചെയ്യുന്നവർ രണ്ടാം നിര പൗരന്മാരെപ്പോലെയാണ് സ്വീകരിക്കപ്പെടുന്നത്. ടിക്കറ്റ് ബുക്ക് ചെയ്യുമ്പോൾ മുതൽ യാത്ര അവസാനിപ്പിച്ച് വിമാനത്താവളത്തിൽനിന്ന് പുറത്തുകടക്കുന്നതുവരെ ഉയർന്ന ക്ലാസുകളിൽ നിന്നുള്ള വിവേചനം ഉണ്ടാകുകയും ചെയ്യും.
മറ്റു ക്ലാസിലെ യാത്രക്കാർക്ക് കിട്ടുന്ന സർവീസൊന്നും ഇവർക്ക് വിമാനജീവനക്കാർ നൽകുകയുമില്ല. ചിലപ്പോൾ എക്കോണമി ക്ലാസ്സിലുള്ള യാത്രക്കാരുടെ അതേ സീറ്റുകൾ തന്നെ ലഭിക്കുമെങ്കിലും വിമാനത്തിനുള്ളിൽ ലഭിക്കുന്ന സേവനങ്ങളിൽ വ്യത്യാസമുണ്ടായിരിക്കും. ഈ ടിക്കറ്റ് എടുത്തവർക്ക് ഉയർന്ന ക്ലാസ്സിലേക്ക് മാറാൻ സാധിക്കില്ല. യാത്ര ചെയ്തില്ലെങ്കിൽ പണവും തിരിച്ച് കിട്ടില്ല. മാത്രമല്ല, യാത്രയ്ക്കുമുന്നേ സീറ്റ് ഏതുവേണമെന്നും അവർക്ക് നിശ്ചയിക്കാനാവില്ല.
ഫസ്റ്റ് ക്ലാസ്സ്, ബിസിനസ് ക്ലാസ്, എക്കോണമി ക്ലാസ്സ് എന്നിവയ്ക്കുശേഷമാണ് ലാസ്റ്റ് ക്ലാസ് വരുന്നത്. വിമാനത്തിൽ അടിയന്തിര സാഹചര്യമുണ്ടായാൽപ്പോലും ലാസ്റ്റ് ക്ലാസിലുള്ള യാത്രക്കാർക്ക് വേണ്ടത്ര സേവനം ലഭിക്കണമെന്നില്ലെന്ന് ഈ രംഗത്ത് പ്രവർത്തിക്കുന്നവർ പറയുന്നു.