- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- HUMOUR
ടെക്സസ്സിലെ അവസാന ബ്ലോക്ക്ബസ്റ്ററും അടച്ചുപൂട്ടുന്നു; തൊഴിൽ നഷ്ടപ്പെട്ടവർ നിരവധി
എഡിൻബർഗ് (ടെക്സസ്സ്): മൂന്ന് ദശാബ്ദങ്ങൾക്ക് മുമ്പ്അമേരിക്കയിൽ ആദ്യമായി എത്തുന്ന മലയാളികൾ ഉൾപ്പെടെ നിരവധിഇന്ത്യക്കാർക്ക് തൊഴിൽ നൽകി ജീവിതം കരുപിടിപ്പിക്കുവാൻ സഹായിച്ചബ്ലോക്ക്‌ബസ്റ്ററിന്റെ ടെക്സസ്സിലെ അവസാന സ്റ്റോറും അടച്ചു പൂട്ടുന്നു. 1990ൽ സ്ഥാപിച്ച എഡിൻബർഗിലെ ബ്ലോക്ക് ബസ്റ്റർ കൂടി അടച്ചു പൂട്ടുന്നതോടെ ലോൺ സ്റ്റാർ സംസ്ഥാനമായ ടെക്സസ്സിൽ ഇനി ഈസ്ഥാപനം വെറും ഓർമ്മയായി ശേഷിക്കും.വിഡിയൊ കാസറ്റ്, സി.ഡി തുടങ്ങിയവയുടെ കാലം കഴിഞ്ഞു ഡിജിറ്റൽയുഗത്തിലേക്ക് പ്രവേശിച്ചതോടെ ബ്ലോക്ക് ബസ്റ്റർ സ്റ്റോറുകളുടെ പ്രസക്തി നഷ്ടപ്പെടുകയായിരുന്നു. 8000 സ്റ്റോറുകളോടെ 60,000 തൊഴിലാളികൾക്ക് ഉപജീവനമാർഗ്ഗമായിരുന്ന ഈസ്ഥാപനം അമേരിക്ക ആസ്ഥാനമായി 1985ലാണ് സ്ഥാപിതമായത്. ഹോംവിഡിയൊ(ഡി.വി.ഡി, വി.എച്ച്.എസ്) റെന്റൽ സർവ്വീസായിരുന്നു പ്രധാന ലക്ഷ്യം.2010ൽ കടബാധ്യതമൂലം കാനഡയിലേയും, യുഎസ്സിലേയും സ്റ്റോറുകളിൽഭൂരിപക്ഷം പ്രവർത്തനരഹിതമായി 2011ൽ 234 മില്ല്യൺ ഡോളറിന് ഡിഷ്‌നെറ്റവർക്ക് ഇതേറ്റെടുത്തുവെങ്കിലും പരാജയപ്പെടുകയായിരുന്നു. രണ്ടുവർഷങ്
എഡിൻബർഗ് (ടെക്സസ്സ്): മൂന്ന് ദശാബ്ദങ്ങൾക്ക് മുമ്പ്അമേരിക്കയിൽ ആദ്യമായി എത്തുന്ന മലയാളികൾ ഉൾപ്പെടെ നിരവധിഇന്ത്യക്കാർക്ക് തൊഴിൽ നൽകി ജീവിതം കരുപിടിപ്പിക്കുവാൻ സഹായിച്ചബ്ലോക്ക്‌ബസ്റ്ററിന്റെ ടെക്സസ്സിലെ അവസാന സ്റ്റോറും അടച്ചു പൂട്ടുന്നു.
1990ൽ സ്ഥാപിച്ച എഡിൻബർഗിലെ ബ്ലോക്ക് ബസ്റ്റർ കൂടി അടച്ചു പൂട്ടുന്നതോടെ ലോൺ സ്റ്റാർ സംസ്ഥാനമായ ടെക്സസ്സിൽ ഇനി ഈസ്ഥാപനം വെറും ഓർമ്മയായി ശേഷിക്കും.വിഡിയൊ കാസറ്റ്, സി.ഡി തുടങ്ങിയവയുടെ കാലം കഴിഞ്ഞു ഡിജിറ്റൽയുഗത്തിലേക്ക് പ്രവേശിച്ചതോടെ ബ്ലോക്ക് ബസ്റ്റർ സ്റ്റോറുകളുടെ പ്രസക്തി നഷ്ടപ്പെടുകയായിരുന്നു.
8000 സ്റ്റോറുകളോടെ 60,000 തൊഴിലാളികൾക്ക് ഉപജീവനമാർഗ്ഗമായിരുന്ന ഈസ്ഥാപനം അമേരിക്ക ആസ്ഥാനമായി 1985ലാണ് സ്ഥാപിതമായത്. ഹോംവിഡിയൊ(ഡി.വി.ഡി, വി.എച്ച്.എസ്) റെന്റൽ സർവ്വീസായിരുന്നു പ്രധാന ലക്ഷ്യം.2010ൽ കടബാധ്യതമൂലം കാനഡയിലേയും, യുഎസ്സിലേയും സ്റ്റോറുകളിൽഭൂരിപക്ഷം പ്രവർത്തനരഹിതമായി 2011ൽ 234 മില്ല്യൺ ഡോളറിന് ഡിഷ്‌നെറ്റവർക്ക് ഇതേറ്റെടുത്തുവെങ്കിലും പരാജയപ്പെടുകയായിരുന്നു. രണ്ടുവർഷങ്ങൾക്കു ശേഷം മുന്നൂറു ലൊക്കേഷനുകളിലുള്ള സ്റ്റോറുകൾഅടച്ചുപൂട്ടിയതോടെ 2800 പേർക്ക് തൊഴിൽ നഷ്ടപ്പെട്ടു.
അമേരിക്കയിൽ അലാസ്‌ക്കയിൽ (6) ഒറിഗൺ (2) സ്റ്റോറുകൾ മാത്രമാണ്അവശേഷിക്കുന്നത്. ബ്രോമോയിലൂടെ ബ്ലോക്ക്‌ബസ്റ്ററിലെത്തി ജീവിതത്തിന് അർത്ഥം കണ്ടെത്തിയനിരവധി മലയാളികൾ ബ്ലോക്ക്‌ബസ്റ്ററിന്റെ അടച്ചുപൂട്ടലിൽ ദുഃഖിതരാണ്.