- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സിനിമയുടെ സ്വാഭിവികതയ്ക്ക് വേണ്ടി ബലാത്സംഗരംഗം ഒറിജിനായി ചിത്രീകരിച്ചു; നടി മരിയാ ഷ്നൈഡറുടെ മരണശേഷം സംവിധായകൻ നടത്തിയ വെളിപ്പെടുത്തൽ വീണ്ടും ചർച്ചയാകുന്നു; മെർലൺ ബ്രാന്റോയുടെ 'ലാസ്റ്റ് ടാംഗോ ഇൻ പാരീസ് എന്ന ഹോളിവുഡ് ചിത്രം വിവാദത്തിൽ
ഒറിജിനാലിറ്റിക്ക് വേണ്ടി എന്ത് സാഹസികതയും ചെയ്യുന്നവരാണ് നടീ നടന്മാർ. എന്നാൽ, ഒറിജിനാലിറ്റിക്കായി ബലാത്സംഗ രംഗം ഒറിജിനായി ചിത്രീകരിച്ചെന്ന് കേട്ടാൽ ആരും ഒന്ന് അത്ഭുതപ്പെട്ട് പോകും. എന്നാൽ അത്തരമൊരു വെളിപ്പെടുത്തലാണ് ഇപ്പോൾ ചർച്ചയാകുന്നത്.മാർലോൺ ബ്രാന്റോ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച ലാസ്റ്റ് ടാംഗോ ഇൻ പാരീസ് എന്ന ചിത്രത്തിലെ ബലാത്സംഗ രംഗമാണ് ഇപ്പോൾ വിവാദമാകുന്നത്. ചിത്രത്തിലെ സ്വഭാവികയ്ക്ക് വേണ്ടിയാണ് ഇതെന്നും സംവിധായകൻ ബെർണാഡോ ബെർത്തുലൂസി വെളിപ്പെടുത്തുന്നത് 2013ലാണ്. നടി മരിച്ച് രണ്ട് വർഷം കഴിഞ്ഞണ് സംവിധായകൻ ചിത്രത്തിലെ ബലാത്സംഗ രംഗത്തെ കുറിച്ച് വെളിപ്പെടുത്തിയത്. മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ബെർണാഡോ ഇക്കാര്യം വെളിപ്പെടുത്തിയത്. വർഷങ്ങൾക്ക് ശേഷം വീണ്ടും വീഡിയോ പ്രചരിച്ചതോടെയാണ് സംവിധായകൻ വീണ്ടും വിവാദത്തിൽ പെടുന്നത്. എന്തായാലും വിഡിയോ പ്രചരിച്ചതോടെ ചിത്രത്തിന്റെ സംവിധായകനും ചിത്രത്തിലെ നായകനുമെതിരെ ഹോളിവുഡ് താരങ്ങൾ അണിനിരക്കുകയാണ്. 1972ലാണ് ബെർണാഡോ ബെർത്തുലൂസി സംവിധാനം ചെയ്ത
ഒറിജിനാലിറ്റിക്ക് വേണ്ടി എന്ത് സാഹസികതയും ചെയ്യുന്നവരാണ് നടീ നടന്മാർ. എന്നാൽ, ഒറിജിനാലിറ്റിക്കായി ബലാത്സംഗ രംഗം ഒറിജിനായി ചിത്രീകരിച്ചെന്ന് കേട്ടാൽ ആരും ഒന്ന് അത്ഭുതപ്പെട്ട് പോകും. എന്നാൽ അത്തരമൊരു വെളിപ്പെടുത്തലാണ് ഇപ്പോൾ ചർച്ചയാകുന്നത്.മാർലോൺ ബ്രാന്റോ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച ലാസ്റ്റ് ടാംഗോ ഇൻ പാരീസ് എന്ന ചിത്രത്തിലെ ബലാത്സംഗ രംഗമാണ് ഇപ്പോൾ വിവാദമാകുന്നത്.
ചിത്രത്തിലെ സ്വഭാവികയ്ക്ക് വേണ്ടിയാണ് ഇതെന്നും സംവിധായകൻ ബെർണാഡോ ബെർത്തുലൂസി വെളിപ്പെടുത്തുന്നത് 2013ലാണ്. നടി മരിച്ച് രണ്ട് വർഷം കഴിഞ്ഞണ് സംവിധായകൻ ചിത്രത്തിലെ ബലാത്സംഗ രംഗത്തെ കുറിച്ച് വെളിപ്പെടുത്തിയത്. മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ബെർണാഡോ ഇക്കാര്യം വെളിപ്പെടുത്തിയത്. വർഷങ്ങൾക്ക് ശേഷം വീണ്ടും വീഡിയോ പ്രചരിച്ചതോടെയാണ് സംവിധായകൻ വീണ്ടും വിവാദത്തിൽ പെടുന്നത്. എന്തായാലും വിഡിയോ പ്രചരിച്ചതോടെ ചിത്രത്തിന്റെ സംവിധായകനും ചിത്രത്തിലെ നായകനുമെതിരെ ഹോളിവുഡ് താരങ്ങൾ അണിനിരക്കുകയാണ്.
1972ലാണ് ബെർണാഡോ ബെർത്തുലൂസി സംവിധാനം ചെയ്ത ലാസ്റ്റ് ടാംഗോ ഇൻ പാരീസ് റിലീസ് ചെയ്തത്. ചിത്രത്തിലെ മരി ഷനീഡർ എന്ന നടിയെയാണ് മാർലോൺ ബ്രാന്റോ അനുവാദം കൂടാതെ ബലാത്സംഗം ചെയ്തത്. ചിത്രത്തിലൂടെ ബെർണാഡിന് മികച്ച സംവിധായകനുള്ള അക്കാദമി അവാർഡ് ലഭിച്ചിരുന്നു.
'ഇറോട്ടിക് ഡ്രാമ' വിഭാഗത്തിൽപ്പെടുന്ന ചിത്രം പുറത്തിറങ്ങിയ കാലത്തുതന്നെ ചർച്ചാവിഷയമായിരുന്നു. ഭാര്യ ആത്മഹത്യ ചെയ്ത ഒരാൾക്ക് ഒരു യുവതിയുമായുണ്ടാകുന്ന ബന്ധമായിരുന്നു ചിത്രത്തിന്റെ വിഷയം. ഹിംസാത്മകമായ ലൈംഗികതയെ തുറന്നുകാട്ടുന്നതിന്റെ പേരിൽ റിലീസ്‌കാലത്തുതന്നെ ചിത്രം വിവാദത്തിൽപ്പെട്ടിരുന്നു. ഒരു ഘട്ടത്തിൽ സെൻസർഷിപ്പിനെക്കുറിച്ചുള്ള ചർച്ചകൾക്ക് തന്നെ അമേരിക്കയിൽ തുടക്കമിട്ട ചിത്രത്തിന് ആദ്യം എക്സ് റേറ്റിംഗും പിന്നീട് എൻസി-17 റേറ്റിംഗും നൽകി.
നടന്മാരുടെ നടനാ'യാണ് മുൻ ഹോളിവുഡ് ഇതിഹാസം മെർലൺ ബ്രാന്റോ വിലയിരുത്ത പ്പെടുന്നത്. ലോകമെമ്പാടുമുള്ള അഭിനേതാക്കളുടെ തലമുറകളെ സ്വാധീനിച്ച നടനുമാണ് അദ്ദേഹം. കരിയറിൽ ഏഴ് തവണ മികച്ച നടനുള്ള അക്കാദമി അവാർഡിനായി നോമിനേഷൻ ലഭിച്ചിട്ടുണ്ട് അദ്ദേഹത്തിന്. രണ്ട് തവണ പുരസ്‌കാരം ലഭിക്കുകയും ചെയ്തു. 1954ൽ പുറത്തിറങ്ങിയ 'ഓൺ ദി വാട്ടർഫ്രണ്ടി'നും 1972ൽ 'ദി ഗോഡ് ഫാദറി'നും. ബ്രാന്റോയുടെ തിളക്കമാർന്ന കരിയറിൽ എടുത്തുപറയപ്പെടുന്ന വേഷങ്ങളിലൊന്നാണ് ബെർനാഡോ ബെർട്ടുലൂസിയുടെ ഫ്രഞ്ച്-ഇറ്റാലിയൻ ചിത്രം 'ലാസ്റ്റ് ടാംഗോ ഇൻ പാരീസ്'