- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ലതാ മങ്കേഷ്‌കർക്ക് കൊറോണയ്ക്ക് പിന്നാലെ ന്യുമോണിയയും സ്ഥിരീകരിച്ചു; ആരോഗ്യനില സംബന്ധിച്ച മെഡിക്കൽ ബുള്ളറ്റിൻ നാളെ പുറത്തിറക്കുമെന്ന് ആശുപത്രി ആധികൃതർ
മുംബൈ: ഗായിക ലതാ മങ്കേഷ്‌കർക്ക് കൊറോണയ്ക്ക് പിന്നാലെ ന്യുമോണിയയും. രോഗം സ്ഥിരീകരിച്ചതോടെ ഇവരെ മുംബൈയിലെ ബ്രീച്ച് കാൻഡി ആശുപത്രിയിലേക്ക് മാറ്റി. ഇന്ന് രാവിലെയാണ് ലത മങ്കേഷ്‌കറെ ആശുപത്രിയിലേക്ക് മാറ്റിയത്. 92 വയസാണ് ലത മങ്കേഷ്‌കർക്ക്.
കൊറോണാനന്തര ന്യുമോണിയ ബാധയാണ് ഉണ്ടായിരിക്കുന്നതെന്നാണ് വിവരം. മുൻകരുതൽ എന്ന നിലയ്ക്കാണ് ആശുപത്രിയിലേക്ക് മാറ്റിയത്. നിലവിൽ ഐസിയുവിലാണ്. ഡോ. പ്രതീത് സംദാനിയുടെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധിക്കുന്നത്. ആരോഗ്യസ്ഥിതിയുമായി ബന്ധപ്പെട്ട വിവരങ്ങൾ ആശുപത്രി അധികൃതർ ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല.ആരോഗ്യനില സംബന്ധിച്ച മെഡിക്കൽ ബുള്ളറ്റിൻ നാളെ പുറത്തിറക്കുമെന്ന് ആധികൃതർ വ്യക്തമാക്കി
2019 നവംബർ 11 നും ശ്വാസതടസം ഉണ്ടായതിനെ തുടർന്ന് ലത മങ്കേഷ്‌കറെ ബ്രീച്ച് കാൻഡി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. നെഞ്ചിലെ അണുബാധ ഉൾപ്പെടെയാണ് അന്ന് വെല്ലുവിളിയായത്.
മറുനാടന് മലയാളി ബ്യൂറോ