- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അയ്യപ്പൻ കൈവിട്ടു..ജനം ടിവി റേറ്റിങ് ഇടിഞ്ഞു; തുടർച്ചയായ നാല് ആഴ്ച ബാർക്ക് റേറ്റിംഗിൽ രണ്ടാം സ്ഥാനത്തായിരുന്ന ചാനൽ മൂന്നാം സ്ഥാനത്തേക്ക് വീണു; ജനത്തെ വെട്ടി രണ്ടാം സ്ഥാനം പിടിച്ചത് മനോരമ ന്യൂസ്; ശബരിമല വിഷയം ആറിത്തണുത്തതോടെ പോയിന്റ് നിലയിലും ജനത്തിന് ഇടിവ്; മൊത്തം ടെലിവിഷൻ വാർത്താ പ്രേക്ഷകരുടെ എണ്ണത്തിലും ഗണ്യമായ ഇടിവ്; പ്രോഗ്രാം ചാനലുകളിൽ വെല്ലുവിളികളില്ലാതെ ഏഷ്യാനെറ്റ്
തിരുവനന്തപുരം: ശബരിമല വിവാദം പൊട്ടിപ്പുറപ്പെട്ടത് മുതൽ വിശ്വാസികൾക്കൊപ്പം എന്ന നിലപാടെടുത്ത വാർത്താചാനലാണ് ജനം ടിവി. സംഘപരിവാർ ആശയങ്ങളോട് ചായ് വുള്ള ചാനൽ, മറ്റുവാർത്തകൾ പോലും മാറ്റി വച്ച് ഹാപ്പനിങ് അവേഴ്‌സിലെല്ലാം ശബരിമലയാണ് ഫോക്കസ് ചെയ്തത്. ഇതിന് പിന്നാലെ ശബരിമല വിവാദവുമായി ബന്ധപ്പെട്ട ചർച്ചകളും സംവാദങ്ങളും മുറയ്ക്ക് പിന്നാലെ. വിശ്വാസികൾ സ്വന്തം ചാനലായി ജനം ടിവിയെ ഏറ്റെടുത്തതോടെ ബാർക്ക് റേറ്റിംഗിൽ അമ്പരപ്പിക്കുന്ന കുതിപ്പാണ് ചാനലിനുണ്ടായത്. വാർത്താ ചാനൽ മേഖലയിൽ കുത്തക ഉറപ്പിച്ചിരുന്ന മനോരമ ന്യൂസിനെയും, മാതൃഭൂമി ന്യൂസിനെയും പിന്തള്ളിയാണ് നേരത്തെ ചിത്രത്തിലേ ഇല്ലായിരുന്ന ജനം ടിവി രണ്ടാം സ്ഥാനത്തെത്തിയത്. എന്നാൽ, ശബരിമലയിൽ നാമജപപ്രതിഷേധങ്ങൾ ആറിത്തണുക്കുകയും സ്ഥിതിഗതികൾ ശാന്തമാവുകയും ചെയ്തതോടെ, കാര്യങ്ങൾ മാറിമറിയുന്ന കാഴ്ചയാണ് ഇപ്പോൾ. തുടർച്ചയായ നാല് ആഴ്ച റേറ്റിംഗിൽ രണ്ടാംസ്ഥാനത്തുണ്ടായിരുന്ന ജനംടിവി മൂന്നാംസ്ഥാനത്തേക്ക് വീണിരിക്കുകയാണ്. ഡിസംബർ 1 മുതൽ ഡിസംബർ 7 വരെയുള്ള റേറ്റിങ് ചാർട്ട് പുറത
തിരുവനന്തപുരം: ശബരിമല വിവാദം പൊട്ടിപ്പുറപ്പെട്ടത് മുതൽ വിശ്വാസികൾക്കൊപ്പം എന്ന നിലപാടെടുത്ത വാർത്താചാനലാണ് ജനം ടിവി. സംഘപരിവാർ ആശയങ്ങളോട് ചായ് വുള്ള ചാനൽ, മറ്റുവാർത്തകൾ പോലും മാറ്റി വച്ച് ഹാപ്പനിങ് അവേഴ്‌സിലെല്ലാം ശബരിമലയാണ് ഫോക്കസ് ചെയ്തത്. ഇതിന് പിന്നാലെ ശബരിമല വിവാദവുമായി ബന്ധപ്പെട്ട ചർച്ചകളും സംവാദങ്ങളും മുറയ്ക്ക് പിന്നാലെ. വിശ്വാസികൾ സ്വന്തം ചാനലായി ജനം ടിവിയെ ഏറ്റെടുത്തതോടെ ബാർക്ക് റേറ്റിംഗിൽ അമ്പരപ്പിക്കുന്ന കുതിപ്പാണ് ചാനലിനുണ്ടായത്. വാർത്താ ചാനൽ മേഖലയിൽ കുത്തക ഉറപ്പിച്ചിരുന്ന മനോരമ ന്യൂസിനെയും, മാതൃഭൂമി ന്യൂസിനെയും പിന്തള്ളിയാണ് നേരത്തെ ചിത്രത്തിലേ ഇല്ലായിരുന്ന ജനം ടിവി രണ്ടാം സ്ഥാനത്തെത്തിയത്. എന്നാൽ, ശബരിമലയിൽ നാമജപപ്രതിഷേധങ്ങൾ ആറിത്തണുക്കുകയും സ്ഥിതിഗതികൾ ശാന്തമാവുകയും ചെയ്തതോടെ, കാര്യങ്ങൾ മാറിമറിയുന്ന കാഴ്ചയാണ് ഇപ്പോൾ.
തുടർച്ചയായ നാല് ആഴ്ച റേറ്റിംഗിൽ രണ്ടാംസ്ഥാനത്തുണ്ടായിരുന്ന ജനംടിവി മൂന്നാംസ്ഥാനത്തേക്ക് വീണിരിക്കുകയാണ്. ഡിസംബർ 1 മുതൽ ഡിസംബർ 7 വരെയുള്ള റേറ്റിങ് ചാർട്ട് പുറത്തുവന്നപ്പോഴാണ് റേറ്റിങ് മൂന്നാംസ്ഥാനത്തേക്കായത്. മനോരമ ന്യൂസാണ് രണ്ടാം സ്ഥാനത്തേക്ക് വന്നത്. മനോരമയും ജനവും തമ്മിൽ കഷ്ടിച്ച് ഒരു പോയിന്റ് വ്യത്യാസമാണുള്ളത്. ശബരിമല വിഷയവുമായി ബന്ധപ്പെട്ടാണ് ജനം രണ്ടാംസ്ഥാനത്തേക്ക് കുതിച്ച് കയറിയത്. ശബരിമലയിലെ സുപ്രീംകോടതിവിധി വരുന്ന ആഴ്ചയിൽ (വീക്ക് -44 ഒക്ടോബർ 27 മുതൽ നവംബർ 2 വരെയുള്ള ആഴ്ച) ആണ് ജനം ടിവി ആദ്യമായി മുഖ്യധാരാ സാറ്റലൈറ്റ് ചാനലുകളുടെ നിരയിലേക്ക് ഉയർന്ന് മൂന്നാംസ്ഥാനം കൈവരിക്കുന്നത്. പിന്നീട് വീക്ക് 45 മുതൽ 48 വരെ ജനം ടി.വി രണ്ടാംസ്ഥാനം തുടർച്ചയായി നിലനിർത്തി. ഒന്നാംസ്ഥാനത്ത് ഏഷ്യാനെറ്റ് തുടരുക തന്നെയായിരുന്നു. മൂന്നും നാലും സ്ഥാനങ്ങളിൽ മനോരമയും മാതൃഭൂമിയും തമ്മിൽ കടുത്ത മത്സരവും നിലനിന്നിരുന്നു. ഈ സമയങ്ങളിൽ മൊത്തം ടെലിവിഷൻ പ്രേക്ഷകരുടെ എണ്ണത്തിലും വൻ വർധനയാണ് രേഖപ്പെടുത്തിയിരുന്നത്. എന്നാൽ ശബരിമല വിഷയം തണുത്തതോടെ മൊത്തം ടെലിവിഷൻ പ്രേക്ഷകരുടെ എണ്ണം കുറയുകയും ഇത് റേറ്റിങ് പോയന്റുകളിൽ പ്രതിഫലിക്കുകയുമായിരുന്നു. ശബരിമലയിൽ ഭക്തർക്കൊപ്പം എന്ന ഹാഷ്ടാഗുമായി തുടക്കം മുതലേ ഇടപെട്ടിരുന്ന ജനം ടിവിയുടെ റേറ്റിംഗിലെ ഇടിവ് ശബരിമല വിഷയം ആറിത്തണുത്തതിന്റെ തുടർച്ചയാണ്.
സാധാരണ ന്യൂസ് ചാനലുകൾക്ക് 200 പോയിന്റിന് മുകളിൽ കിട്ടാറില്ല. സോളാർ വിവാദ സമയത്തും തെരഞ്ഞെടുപ്പ് കാലത്തും മാത്രമാകും ന്യൂസ് ചാനലുകൾ 200ൽ അധികം പോയിന്റ് നേടുക. ശബരിമല തീർത്ഥാടന കാലത്ത് ഏഷ്യാനെറ്റ് ന്യൂസ് 205 പോയിന്റിന് മുകളിൽ നേടുന്നു. നവംബർ 17 മുതൽ 23 വരെയുള്ള കാലത്ത് 205.02 ആയിരുന്നു ഏഷ്യാനെറ്റിന്റെ റേറ്റിങ്. അതിന് മുമ്പ് നവംബർ 10 മുതൽ 16 വരെയുള്ള സമയത്ത് 170.42 പോയിന്റാണ് ഏഷ്യാനെറ്റ് ന്യൂസിന് ഉണ്ടായിരുന്നത്. ജനം ടിവിക്ക് 46-ാം ആഴ്ചയിൽ 98.66 പോയിന്റാണുണ്ടായിരുന്നത്. എന്നാൽ അത് 47 ാം ആഴ്ചയിൽ 142.87 ആയി ഉയർന്നു. അതായത് 45 പോയിന്റിന്റെ ഉയർച്ചയാണ് ജനത്തിന് ഉണ്ടായത്. മാതൃഭൂമിക്ക് 122.78 പോയിന്റും മനോരമയ്ക്ക് 121.16 പോയിന്റുമാണ് 47 ാം ആഴ്ച ഉണ്ടായിരുന്നത്. 37 പോയിന്റിന്റെ ഉയർച്ച മാതൃഭൂമിക്കും, മനോരമയ്ക്ക് 27ഉം. മീഡിയാ വൺ ചാനലിനാണ് 47 ാം ആഴ്ച പിന്നോട്ട് പോകേണ്ടി വന്നത്. ഏഴാം സ്ഥാനത്തേക്ക് അവർ പിന്തള്ളപ്പെട്ടു. തൊട്ടുമുമ്പത്തെ ആഴ്ച അഞ്ചാം സ്ഥാനത്തായിരുന്നു മീഡിയാ വൺ. ന്യൂസ് കേരള 18 അഞ്ചാം സ്ഥാനത്തും കൈരളി പീപ്പിൾ ആറാം സ്ഥാനത്തും എത്തുകയും ചെയ്തു.
മണ്ഡല സീസണ് നട തുറന്നത് 16ന് വൈകിട്ടാണ്. വൃശ്ചികം ഒന്ന് വരുന്നത് നവംബർ 17നും. അതായത് മണ്ഡല സീസൺ തുടങ്ങിയ ആദ്യ ആഴ്ചത്തെ റേറ്റിംഗിലാണ് പ്രേക്ഷകർ വാർത്തകൾ കൂടുതലായി കാണുന്നുവെന്ന സൂചനയുള്ളത്. ഏഷ്യാനെറ്റ് തെരഞ്ഞെടുപ്പ് കാലത്തും സോളാർ വിവാദ കാലത്തുമെല്ലാം 200 പോയിന്റിന് മുകളിൽ നേടിയിട്ടുണ്ട്. എന്നാൽ ജനം ടിവി ചരിത്രത്തിൽ ആദ്യമായാണ് ബാർക്കിൽ 140 പോയിന്റ് കവിയുന്നത്. ബാർക്ക് റേറ്റിംഗിലെ 45-ാം ആഴ്ചയിൽ ജനം 134 പോയിന്റെ നേടിയിരുന്നു. അതിന് ശേഷമുള്ള ആഴ്ചയിൽ പോയിന്റ് 98 ആയി കുറഞ്ഞു. വീണ്ടും നട തുറന്നപ്പോൾ ജനം ടിവിക്ക് മുന്നേറ്റം ഉണ്ടാക്കാനാകുന്നത് ശബരിമല റിപ്പോർട്ടിംഗിന്റെ കരുത്തിലാണ്. ആട്ട ചിത്തിര സമയത്താണ് ജനം വലിയ മുന്നേറ്റം തുടങ്ങിയത്. ഈ സമയം ഒന്നാം സ്ഥാനം ജനം ടിവി സ്വന്തമാക്കുമെന്ന സ്ഥിതി വന്നു. ഇതോടെ മറ്റ് ചാനലുകളും നിലപാട് മാറി ഭക്തർക്കൊപ്പമായി. ഇതോടെ ഏഷ്യാനെറ്റിനും മുന്നേറാൻ കഴിഞ്ഞു. ഇതാണ് മലയാള വാർത്താ ചാനലുകളിൽ ഒന്നാം നമ്പറായി തുടരുമ്പോൾ ഏഷ്യാനെറ്റിന്റെ റേറ്റിംഗിൽ പ്രതിഫലിക്കുന്നത്.
ഏറ്റവും ഒടുവിലത്തെ, അതായത് 49 ാം ആഴ്ചയിലെ റേറ്റിങ് പ്രകാരം ഒന്നാം സ്ഥാനത്തുള്ള ഏഷ്യാനെറ്റ് ന്യൂസിനേക്കാൾ 56.26 പോയിന്റ് പിന്നിലാണ് ജനം ടിവി. ഏഷ്യാനെറ്റ് ന്യൂസും രണ്ടാം സ്ഥാനക്കാരായ മനോരമ ന്യൂസും ഏഷ്യാനെറ്റും തമ്മിൽ 55.24 പോയിന്റ് വ്യത്യാസമാണുള്ളത്. 51.51 പോയിന്റോടെ മാതൃഭൂമി ന്യൂസ് നാലാം സ്ഥാനത്തും, 28.05 പോയിന്റോടെ മീഡിയ വൺ ടിവി അഞ്ചാം സ്ഥാനത്തും, 27.99 പോയിന്റോടെ ന്യൂസ് 18 കേരള ആറാം സ്ഥാനത്ത് തന്നെ തുടരുന്നു. 20.37 പോയിന്റോടെ പീപ്പിൾ ടിവി ഏഴാം സ്ഥാനത്താണ്.
എല്ലാ പ്രായത്തിലുള്ളവരും വാർത്തകൾക്കായി കൂടുതൽ ആശ്രയിക്കുന്നത് ഏഷ്യാനെറ്റ് ന്യൂസിനെയാണ്. എതായാലും വാർത്ത കാണുന്ന പ്രക്ഷകരുടെ എണ്ണത്തിലുള്ള മൊത്തം ഇടിവ് മൂലം ഒന്നാം സഥാനത്തെങ്കിലും ഏഷ്യാനെറ്റ് ന്യൂസിന് 111.40 പോയിന്റ് മാത്രമാണുള്ളത്. ശബരിമല വിവാദം സൃഷ്ടിച്ച ഹൈപ്പ് ഇല്ലാതായതോടെ വാർത്ത കാണുന്ന പ്രേക്ഷകരുടെ എണ്ണത്തിൽ ഗണ്യമായ ഇടിവുണ്ടായെന്ന് ചുരുക്കം. കേരളത്തിലെ ആദ്യ സാറ്റലൈറ്റ് ചാനലെന്ന പേര് ഏഷ്യാനെറ്റിന് അവകാശപ്പെട്ടതാണ്. ഏഷ്യാനെറ്റിന്റെ ഉടമസ്ഥതയിൽ തുടങ്ങിയ ചാനലാണ് ഏഷ്യാനെറ്റ് ന്യൂസ്. പിന്നീട് ഏഷ്യാനെറ്റ് സ്റ്റാർ ഗ്രൂപ്പിന്റേതായി. ഇതോടെ ഏഷ്യാനെറ്റ് ന്യൂസ് രാജീവ് ചന്ദ്രശേഖറിന്റേതും. ബിജെപി നേതാവ് കൂടിയായ രാജീവ് ചന്ദ്രശേഖറിന്റെ ഏഷ്യാനെറ്റ് ന്യൂസിന് ഇതുവരെ ഒരു ചാനലും വെല്ലുവിളി ഉയർത്തിയിട്ടില്ല. ഏഷ്യാനെറ്റ്. മനോരമ, മാതൃഭൂമി.. എന്ന നിലയിലായിരുന്നു ഏറെകാലമായി മലയാളം ന്യൂസ് ചാനലുകളുടെ റേറ്റിങ്.
തുടക്ക ചാനലെന്ന ഖ്യാതിയിൽ ഏഷ്യാനെറ്റും പത്രങ്ങളുടെ കരുത്തിൽ ബ്രാൻഡ് നെയിമുമായി മനോരമയും മാതൃഭൂമിയും മുന്നേറി. ഇത് മറികടക്കാൻ കോടികൾ മുടക്കിയിട്ടും ന്യൂസ് 18 കേരളയ്ക്ക് പോലും ആയിട്ടില്ല. ഇവിടെയാണ് ജനം ടിവി രണ്ടാം സ്ഥാനത്ത് എത്തിയത്. എന്നാൽ, ശബരിമല വിവാദം ആറിത്തണുത്തത്തോടെ ജനം പിന്നോട്ടുപോകുന്നുവെന്ന സൂചനയാണ് കിട്ടുന്നത്.
പ്രോഗ്രാമിൽ ഏഷ്യാനെറ്റ്
മലയാളം പ്രോഗ്രാം ചാനലുകളിൽ ഏഷ്യാനെറ്റിന് വെല്ലുവിളികളൊന്നുമില്ല.937.22 857 പോയിന്റാണ് ഏഷ്യാനെറ്റിനുള്ളത്. രണ്ടാമതുള്ള ഫ്ളവേഴ്സിന് 292.55 മഴവിൽ മനോരമ മൂന്നാമതും സൂര്യ നാലാമതുമാണ്. ഏഷ്യാനെറ്റ് മൂവീസും സൂര്യാ മൂവീസും, കൈരളി ടിവിയുമാണ് കൊച്ചു ടിവിയുമാണ് അടുത്ത സ്ഥാനങ്ങളിലുള്ളത്.