- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഡല്‍ഹിയില്‍ സിവില്‍ സര്‍വീസ് പരിശീലന കേന്ദ്രത്തിന്റെ ബേസ്‌മെന്റില്‍ വെള്ളം കയറി; രണ്ടു വിദ്യാര്‍ഥിനികള്‍ക്ക് ദാരുണാന്ത്യം
ന്യൂഡല്‍ഹി: ഡല്‍ഹി ഓള്‍ഡ് രാജീന്ദ്ര നഗറിലെ സിവില്‍ സര്‍വീസ് പരിശീലന കേന്ദ്രത്തിന്റെ ബേസ്‌മെന്റില്‍ വെള്ളം കയറി രണ്ട് വിദ്യാര്‍ത്ഥിനികള്‍ക്ക് ദാരുണാന്ത്യം. കാണാതായ മറ്റൊരു വിദ്യാര്‍ഥിനിക്കായി തിരച്ചില്‍ നടത്തുകയാണ്. കൂടുതല്‍ പേര്‍ കുടുങ്ങിക്കിടക്കുന്നുണ്ടോ എന്ന സംശയത്തില്‍ സ്ഥലത്ത് ദേശീയ ദുരന്തനിവാരണ സേന പരിശോധന തുടരുകയാണ്. ശനിയാഴ്ച രാത്രിയാണ് സംഭവം.
കനത്ത മഴയെ തുടര്‍ന്നാണ് സിവില്‍ സര്‍വീസ് പരിശീലന കേന്ദ്രത്തിന്റെ ബേസ്‌മെന്റില്‍ വെള്ളം നിറഞ്ഞത്. സ്ഥാപനത്തിന്റെ മുന്നിലെ റോഡില്‍ മുഴുവന്‍ വെള്ളം നിറഞ്ഞിരുന്നു. കെട്ടിടത്തിന്റെ താഴത്തെ നിലയിലേക്ക് വെള്ളം വേഗത്തില്‍ ഒഴുകി എത്തുകയായിരുന്നു എന്നാണ് നിഗമനം. എന്‍ഡിആര്‍എഫ് വെള്ളം വറ്റിച്ചുള്ള പരിശോധനയിലേക്ക് കടന്നിട്ടുണ്ട്.മുങ്ങല്‍ വിദഗ്ധരും പരിശോധനയ്ക്കായി എത്തി.
മൂന്നു നിലക്കെട്ടിടത്തിന്റെ ബേസ്‌മെന്റിലാണ് വെള്ളം കയറിയത്. ബേസ്‌മെന്റ് മുഴുവനായി തന്നെ വെള്ളത്തില്‍ മുങ്ങി. ഇവിടെ പഠിക്കാനെത്തിയ വിദ്യാര്‍ഥികളാണ് ഇതില്‍ കുടുങ്ങിയത്. ബേസ്‌മെന്റില്‍ കംപെയ്ന്‍ സ്റ്റഡിക്കായി വിദ്യാര്‍ഥികള്‍ എത്താറുണ്ട്. സംഭവത്തില്‍ മന്ത്രി അതിഷി അന്വേഷണത്തിന് ഉത്തരവിട്ടു.