ഗുരുവായൂര്‍: തൊണ്ണൂറുകളില്‍ സിനിമയില്‍ നിറഞ്ഞു നിന്ന നടിമാരില്‍ ഒരാളായിരുന്നു രംഭ. സര്‍ഗ്ഗം എന്ന സിനിമയിലൂടെ പ്രേക്ഷക ഹൃദയങ്ങളില്‍ ഇടം നേടിയ താരം തമിഴിലും തെലുങ്കിലും കന്നടയിലുമെല്ലാം ഹിറ്റായി. പിന്നാലെ ഹിന്ദി സിനിമയിലും അവര്‍ വിജയിച്ചു കയറി.

2010 ല്‍ ആണ് ഇന്ദ്രകുമാര്‍ പത്മനാഥനുമായുളള രംഭയുടെ വിവാഹം. വിവാഹ ശേഷം കുടുംബത്തിനൊപ്പം വിദേശത്ത് സെറ്റില്‍ഡ് ആകുകയായിരുന്നു. സിനിമയില്‍ നിന്ന് വിട്ട് നില്‍ക്കുകയാണെങ്കിലും സോഷ്യല്‍ മീഡിയയില്‍ സജീവമാണ് നടി. തന്റെ കുടുംബവിശേഷങ്ങളുമായി രംഭ ഇടയ്ക്കിടെ സമൂഹമാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെടാറുണ്ട്. രണ്ട് പെണ്‍കുട്ടികളും ഒരു ആണ്‍കുട്ടിയുമാണ് താരത്തിനുളളത്.

ഇപ്പോഴിതാ, സകുടുംബം ഗുരുവായൂര്‍ ക്ഷേത്രത്തിലെത്തി ദര്‍ശനം നടത്തിയിരിക്കുകയാണ് രംഭ. ഭര്‍ത്താവ് ഇന്ദ്രനും മൂന്നുമക്കളും കൊറിയോഗ്രാഫറായ കല മാസ്റ്ററും കൂടെയുണ്ട്. ചുരിദാറണിഞ്ഞ് വളരെ സിമ്പിള്‍ ലുക്കിലാണ് രംഭ ക്ഷേത്രത്തിലെത്തിയത്.