വയനാട് ദുരന്തത്തിന് ഇരയായവര്‍ക്ക് സഹായവുമായി അല്ലു അര്‍ജ്ജുനും; ദുരിതാശ്വാസ നിധിയിലേക്ക് 25 ലക്ഷം സംഭാവന
- Share
- Tweet
- Telegram
- LinkedIniiiii
തിരുവനന്തപുരം: വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ മലയാളികളെ ചേര്‍ത്തുപിടിച്ച് തെലുങ്ക് സൂപ്പര്‍താരം അല്ലു അര്ജുന്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 25 ലക്ഷം സംഭാവന ചെയ്തതായി അല്ലു എക്സ് പോസ്റ്റിലൂടെ അറിയിച്ചു.
വയനാട്ടിലെ ഉരുള്‍പൊട്ടലില്‍ ഞാന്‍ അതീവ ദുഃഖിതനാണ്. കേരളം എല്ലായ്പ്പോഴും എനിക്ക് വളരെയധികം സ്നേഹം തന്നിട്ടുണ്ട്, പുനരധിവാസ പ്രവര്‍ത്തനങ്ങളെ സഹായിക്കാന്‍ കേരള മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 25 ലക്ഷം രൂപ സംഭാവന ചെയ്തുകൊണ്ട് എന്റെ പരമാവധി ചെയ്യാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. എല്ലാവരുടെയും സുരക്ഷയ്ക്കും കരുത്തിനുമായി പ്രാര്‍ത്ഥിക്കുന്നു - അല്ലു അര്ജുന് എക്സ് പോസ്റ്റില്‍ പറയുന്നു. 2018 പ്രളയകാലത്തും അല്ലു അര്ജുന് കേരളത്തിന് സഹായം പ്രഖ്യാപിച്ചിരുന്നു.
Next Story