- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'നാന്‍ വീഴ്വേന്‍ എന്ന് നിനൈത്തായോ'; വീണ്ടും സംവിധായകനാകാന്‍ ബാല; ഇത്തവണ ചിത്രമൊരുക്കുന്നത് തമിഴില്‍; കങ്കുവയ്ക്ക് മുന്നെ കരാര്‍ ഒപ്പിട്ട സിനിമ
ചെന്നൈ: അഭിനയത്തില്‍ വീണ്ടും സജീവമാകുന്നതിന് മുന്‍പെ രണ്ടാമത്തെ ചിത്രം സംവിധാനം ചെയ്യാന്‍ ഒരുങ്ങി നടന്‍ ബാല.ആദ്യ സംവിധാന സംരഭമായ മലയാള ചിത്രം ഹിറ്റ്ലിസ്റ്റ് ഇറങ്ങി പന്ത്രണ്ട് വര്‍ഷത്തിന് ശേഷമാണ് ബാല വീണ്ടും സംവിധായകന്റെ കുപ്പായമണിയുന്നത്.'നാന്‍ വീഴ്വേന്‍ എന്ന് നിനൈത്തായോ' എന്ന പേരില്‍ തമിഴിലാണ് ഇത്തവണ ചിത്രമൊരുങ്ങുന്നത്.സിനിമയുടെ തിരക്കഥയും ബാലയുടേത് തന്നെയാണ്.
സെല്ലുലോയ്ഡ് മാഗസിന്‍ എന്ന യുട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ബാല ഇക്കാര്യങ്ങള്‍ വിശദീകരിക്കുന്നത്.ബാലയുടെ സഹോദരനും പ്രമുഖ തമിഴ് സംവിധായകനുമായ ശിവയുടെ പുതിയ ചിത്രം, സൂര്യ നായകനാവുന്ന കങ്കുവയുടെ നിര്‍മ്മാതാവ് കെ ഇ ജ്ഞാനവേല്‍ രാജ തന്നെയാണ് ഈ ചിത്രവും നിര്‍മ്മിക്കുന്നത്.എന്നാല്‍ കങ്കുവയ്ക്കു മുന്‍പെ തന്നെ രാജയുമായി ഒരു സിനിമ സംവിധാനം ചെയ്യാന്‍ കരാര്‍ ഒപ്പിട്ടിരുന്നുവെന്നും ബാല പറയുന്നു.
'കങ്കുവയ്ക്ക് മുന്‍പ് നിര്‍മ്മാതാവ് കെ ഇ ജ്ഞാനവേല്‍ രാജയുടെ മറ്റൊരു സിനിമ ഞാന്‍ സംവിധാനം ചെയ്യാന്‍ കരാര്‍ ഒപ്പിട്ടിരുന്നു.ആ സമയത്താണ് ജീവിതത്തില്‍ ചില പ്രശ്നങ്ങള്‍ വന്നത്.ഇനി അത് ചെയ്യും.നാന്‍ വീഴ്വേന്‍ എന്ന് നിനൈത്തായോ എന്നാണ് സിനിമയുടെ പേര്.എന്‍ ഇരുതി ആയുധം ഞാന്‍ എന്നാണ് ടാഗ് ലൈന്‍ ഇട്ടിരുന്നത്. ആ ടാഗ് ലൈന്‍ സൂര്യ സാറിന് ഭയങ്കരമായി ഇഷ്ടപ്പെട്ടിരുന്നു.
അതിന്റെ അര്‍ഥം, ബന്ധുക്കളും ഭാര്യയും മക്കളും സുഹൃത്തുക്കളും, കൈയിലുള്ള മുഴുവന്‍ ആയുധങ്ങളും പോയാലും നില്‍ക്കാന്‍ കഴിഞ്ഞാല്‍ പോരാടാനാവും എന്നാണ്.അവനവന്‍ തന്നെ ആയുധം.ആ പടം ചെയ്യണമെന്നത് ഏറ്റവും വലിയ ഒരു ആഗ്രഹമാണ്. കങ്കുവയുടെ റിലീസിന് ശേഷം അത് സംസാരിക്കും.ഞാനായിരിക്കും സംവിധാനം. എന്റെ തന്നെയാണ് തിരക്കഥ', എ്ന്നും ബാല അഭിമുഖത്തില്‍ വ്യക്തമാക്കുന്നു.
നടന്‍ എന്ന നിലയില്‍ മാത്രമല്ല, വ്യക്തി എന്ന നിലയിലും മലയാളികളുടെ പ്രിയം നേടിയ കലാകാരനാണ് ബാല. സിനിമയ്ക്ക് പുറമെ സാമൂഹിക പ്രവര്‍ത്തനങ്ങളിലും വ്യാപൃതനായ താരം.അതിനിടെ കഴിഞ്ഞ ദിവസം നടി മോളി കണ്ണമാലിക്കു മകനും എതിരെ ബാല രംഗത്ത് വന്നിരുന്നു.താന്‍ സഹായിച്ചില്ലെന്ന ആരോപണത്തിലാണ് താരം മറുപടി പറഞ്ഞത്. ആശുപത്രിയില്‍ കിടക്കുമ്പോഴാണ് താന്‍ ആ വിഡിയോ കണ്ടതെന്നും കണ്ണുനിറഞ്ഞുപോയെന്നും ബാല പറഞ്ഞു.
ആശുപത്രി ആവശ്യത്തിന് പലപ്പോഴും പണം ചോദിച്ച് തന്റെ അടുത്ത് മോളി ചേച്ചിയുടെ മകന്‍ വന്നെന്നും അപ്പോഴെല്ലാം പറഞ്ഞതില്‍ കൂടുതല്‍ പണം നല്‍കിയിട്ടുണ്ട് എന്നുമാണ് താരം പറയുന്നത്.മോളി ചേച്ചിയോട് താന്‍ ക്ഷമിച്ചെന്നും പക്ഷേ മോളി ചേച്ചിയുടെ മകനോട് ക്ഷമിക്കാന്‍ സാധിക്കില്ലെന്നും താരം കൂട്ടിച്ചേര്‍ത്തു.