- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ചാലക്കുടിയിലെ മുക്കുപണ്ട തട്ടിപ്പ് കേസിലെ എല്ലാ പ്രതികളും പിടിയില്‍; നിര്‍ണ്ണായകമായത് തീവണ്ടി തട്ടിയ പ്രതിയുടെ മൊഴി
തൃശൂര്‍: ചാലക്കുടിയിലെ മുക്കുപണ്ട തട്ടിപ്പ് കേസിലെ എല്ലാ പ്രതികളും പിടിയില്‍. ആസാം സ്വദേശികളായ മറ്റ് മൂന്ന് പേരെക്കൂടിയാണ് പോലീസ് പിടികൂടിയത്. പെരുമ്പാവൂരില്‍ നിന്നാണ് അവര്‍ പിടിയിലായത്. ഇവരെ ചാലക്കുടി സ്റ്റേഷനില്‍ എത്തിച്ച് ചോദ്യം ചെയ്യുകയാണ്. ട്രെയിന്‍ തട്ടി പരിക്കേറ്റ ആസാം സ്വദേശി അബ്ദുല്‍ സലാമിനെ ചാലക്കുടിയിലെ ആശുപത്രിയില്‍ നിന്ന് പിടികൂടിയിരുന്നു. ഇതാണ് നിര്‍ണ്ണായകമായത്.
പരിക്കേറ്റ ഇയാളെ ആശുപത്രിയിലാക്കിമറ്റു മൂന്നുപേര്‍ കടന്നുകളയുകയായിരുന്നു. തിങ്കളാഴ്ച പുലര്‍ച്ചെയാണ് ഏഴ് ലക്ഷം രൂപയ്ക്ക് വലിയ ലാഭത്തില്‍ സ്വര്‍ണം നല്‍കാമെന്ന് വിശ്വസിപ്പിച്ച് നാദാപുരം സ്വദേശികളികളെ നാലംഗ സംഘം തൃശൂരില്‍ എത്തിച്ചത്. പിന്നീട് ഇവിടെനിന്ന് ഇവരെ ചാലക്കുടി റെയില്‍വേ സ്റ്റേഷന് സമീപമെത്തിച്ചു. അഡ്വാന്‍സായി പണം നല്‍കാതെ സ്വര്‍ണം കാണിക്കാന്‍ കഴിയില്ലെന്ന് പറഞ്ഞ് ഇവരുടെ കൈയില്‍നിന്ന് നാലു ലക്ഷം രൂപ വാങ്ങി. ഇവര്‍ കൈമാറിയ വസ്തുക്കള്‍ പരിശോധിക്കുന്നതിനിടെ ഇത് മുക്കുപണ്ടമാണെന്ന് അവര്‍ക്ക് ബോധ്യപ്പെട്ടു.
പ്രതികള്‍ ട്രാക്കിലൂടെ ഓടി കടന്നുകളയാന്‍ ശ്രമിക്കുന്നതിനിടെ ഒരാളെ ട്രെയിന്‍ തട്ടുകയായിരുന്നു. മറ്റ് മൂന്ന് പേര്‍ പുഴയില്‍ ചാടി. പിന്നീട് ആശുപത്രിയില്‍നിന്ന് പ്രതികളില്‍ ഒരാള്‍ പിടിയിലായത്. ട്രെയിന്‍ തട്ടി പരിക്കേറ്റ ഇയാള്‍ ശസ്ത്രക്രിയയ്ക്ക് വിധേയനായിട്ടുണ്ട്. ഡിസ്ചാര്‍ജ് ആകുന്ന മുറയ്ക്ക് സലാമിന്റെ അറസ്റ്റ് രേഖപ്പെടുത്തുമെന്ന് പൊലീസ് അറിയിച്ചു.