- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മഹാരാഷ്ട്രയില്‍ കനത്ത മഴ തുടരുന്നു; റോഡുകളിലെല്ലാം വെള്ളക്കെട്ട്: സ്കൂളുകള്‍ക്ക് അവധി
മുംബൈ: മഹാരാഷ്ട്രയില്‍ പലയിടത്തും കനത്ത മഴ തുടരുന്നു. അതിശക്തമായ മഴയെ തുടര്‍ന്ന് റോഡുകളിലെല്ലാം വെള്ളക്കെട്ടാണ്. പുണെ, മുംബൈ, പാല്‍ഗര്‍, താനെ, റായ്ഗഡ് എന്നിവിടങ്ങളില്‍ കേന്ദ്ര കാലാവസ്ഥാ വകുപ്പ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. താനെയിലെയും റായ്ഗഡിലെയും പാല്‍ഗറിലെയും നവി മുംബൈയിലെയും വിഭ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി പ്രഖ്യാപിച്ചു.
അത്യാവശ്യ കാര്യങ്ങള്‍ക്ക് അല്ലാതെ വീടുകളില്‍നിന്നു പുറത്തിറങ്ങരുതെന്നു ഭരണകൂടം അറിയിപ്പ് നല്കി. മുംബൈയില്‍ മാത്രം 160ഓളം പേരെയാണു കനത്ത മഴയെ തുടര്‍ന്ന് മാറ്റിപ്പാര്‍പ്പിച്ചത്. കണക്കുകള്‍ പ്രകാരം മേയ് 15 മുതല്‍ 94 പേര് മഴക്കെടുതിയില്‍ മരിച്ചു. 306 പക്ഷിമൃഗാദികളും ചത്തു.
Next Story