- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
വാഹന പരിശോധനയ്ക്കിടെ പോലീസ് വാഹനങ്ങള്‍ ഇടിച്ചുതകര്‍ത്ത് രക്ഷപ്പെടാന്‍ ശ്രമിച്ചു; ഈരാറ്റുപേട്ടയില്‍ മൂന്ന് പേര് റിമാന്‍ഡില്‍
ഈരാറ്റുപേട്ട : വാഹന പരിശോധനയ്ക്കിടെ വാഹനം നിര്‍ത്താതിരിക്കുകയും പോലീസിന്റെ വാഹനങ്ങള്‍ ഇടിച്ചുതകര്‍ത്ത് രക്ഷപ്പെടാന്‍ ശ്രമിക്കുകയും ചെയ്ത കേസില്‍ മൂന്നുപേര്‍ റിമാന്‍ഡില്‍. ഈരാറ്റുപേട്ട നടക്കല്‍ പൊന്തനാല്‍പറമ്പ് ഭാഗത്ത് തൈമഠത്തില്‍ വീട്ടില്‍ ഷാനവാസ് യാക്കൂബ് ,പുലിയന്നൂര്‍ തെക്കുംമുറി ഭാഗത്ത് തെക്കേതില്‍ വീട്ടില്‍ അഭിലാഷ് രാജു , പാലാ പൂവരണി കാഞ്ഞിരത്തിങ്കല്‍ വീട്ടില്‍ ജിജോ ജോര്‍ജ് എന്നിവരാണ് അറസ്റ്റിലായത്.
ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡ് ആണ് ഇവരെ പിടികൂടിയത്. ഈരാറ്റുപേട്ടക്ക് സമീപം കഞ്ചാവ് കേസ് ഉള്‍പ്പെടെ നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ ഇവര്‍ സഞ്ചരിച്ചുവന്ന കാര്‍ നിര്‍ത്താന്‍ പോലീസ് ഉദ്യോഗസ്ഥര്‍ കൈ കാണിച്ചു. എന്നാല്‍ ഇവര്‍ വാഹനം നിര്‍ത്താതെ പോലീസ് ഉദ്യോഗസ്ഥര്‍ സഞ്ചരിച്ചിരുന്ന രണ്ട് വാഹനങ്ങള്‍ ഇടിച്ചു തെറിപ്പിച്ച് സ്ഥലത്തുനിന്ന് കടന്നുകളയുകയായിരുന്നു.
ഇവര്‍ വാഹനം ഇടിപ്പിച്ചതില്‍ പോലീസ് വാഹനങ്ങള്‍ക്ക് സാരമായ കേടുപാട് സംഭവിക്കുകയും പോലീസ് ഉദ്യോഗസ്ഥന് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.തുടര്‍ന്ന് പോലീസ് സംഘം ഇവരെ പിന്തുടര്ന്നെത്തി അതിസാഹസികമായി പിടികൂടുകയായിരുന്നു.