ഇടുക്കി: ഇടുക്കി എട്ടാംമൈലില്‍ ചക്ക തലയില്‍ വീണ് ഒരാള്‍ മരിച്ചു. കല്ലോലിക്കല്‍ ദാമോദരന്‍ നായര്‍ (72) ആണ് മരിച്ചത്. ചക്കയിടാനായി പ്ലാവില്‍ ഏണി ചാരുന്നതിനിടെ ചക്ക തലയില്‍ വീഴുകയായിരുന്നു. ഉടന്‍ തന്നെ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.