- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മലയാളക്കരയുടെ ഹൃദയം കവര്‍ന്ന കള്ളന്..! മീശ മാധവന്റെ' 22ാം വര്‍ഷത്തില്‍ ഓര്‍മകളുമായി കാവ്യ മാധവന്
കൊച്ചി: മലയാള സിനിമയിലെ ഏറ്റവും മികച്ച ഹിറ്റുകളില്‍ ഒന്നാണ് മീശ മാധവന്. സൂപ്പര്‍ഹിറ്റായ ഈ ചിത്രത്തിന്റെ 22ാം വര്‍ഷം ഓര്‍മകള്‍ പങ്കുവച്ച് കാവ്യ മാധവന്. സിനിമയുടെ പഴയകാല പോസ്റ്റര്‍ നടി സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചു. ദിലീപിനെയും സംവിധായകന് ലാല്‍ ജോസിനെയും ടാഗ് ചെയ്തിട്ടുണ്ട്.
ദിലീപും കാവ്യ മാധവനും ഒന്നിച്ചഭിനയിച്ച സിനിമകളില്‍ ബോക്സ്ഓഫിസ് റെക്കോര്‍ഡുകള്‍ തിരുത്തിക്കുറിച്ച സിനിമയാണ് മീശ മാധവന്. 2002 ജൂലൈ നാലിനാണ് ചിത്രം റിലീസിനെത്തിയത്. അന്ന് സിനിമയുടെ കഥ പറയുമ്പോള്‍ നിര്‍മാതാക്കളാരും ചിത്രം ചെയ്യാന്‍ തയാറായിരുന്നില്ലെന്ന് ലാല്‍ ജോസ് വെളിപ്പെടുത്തിയിരുന്നു.
മീശമാധവന് മുന്‍പ് പുറത്തിറങ്ങിയ രണ്ടാം ഭാവം പരാജയമായതിനാല്‍ നിര്‍മാതാക്കളൊന്നും ഈ സിനിമ ഏറ്റെടുക്കുന്നുണ്ടായിരുന്നില്ല. സിനിമയുടെ അണിയറപ്രവര്‍ത്തകരില്‍ വിശ്വാസമില്ലെന്ന് പറഞ്ഞായിരുന്നു പല നിര്മാതാക്കനിര്മാതാക്കളും കയ്യൊഴിഞ്ഞത്. ദിലീപിന്റെ സുഹൃത്തുക്കളായ സുബൈറും സുധീഷുമാണ് ഒടുവില്‍ ചിത്രം നിര്‍മിച്ചത്.