- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ശ്രീപത്മനാഭനെ കാണാന്‍ തിരുവനന്തപുരത്തുകാര്‍ക്ക് പ്രത്യേക ക്യൂ വേണം: മനുഷ്യാവകാശ കമീഷന് ഇടപെടുന്നു
തിരുവനന്തപുരം: വിവിധ സംസ്ഥാനങ്ങളില്‍ നിന്നും ആയിരകണക്കിന് ഭക്തജനങ്ങള്‍ ദര്‍ശനത്തിനെത്തുന്ന ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തില്‍ തിരുവനന്തപുരം നിവാസികള്‍ക്ക് വേണ്ടി പ്രത്യേക ക്യൂ സംവിധാനം ഏര്‍പ്പെടുത്തണമെന്ന ആവശ്യത്തില്‍ മനുഷ്യാവകാശ കമീഷന് വിശദീകരണം തേടി.
ഗുരുവായൂര്‍ ക്ഷേത്രത്തിലും തമിഴ്നാട്ടിലെ വിവിധ ക്ഷേത്രങ്ങളിലും തദ്ദേശീയരായ ഭക്ത ജനങ്ങള്‍ക്ക് നിലവിലുള്ള സംവിധാനം ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിലും നടപ്പാക്കണമെന്നാണ് ആവശ്യം. ക്ഷേത്രം എക്സിക്യൂട്ടീവ് ഓഫീസര്‍ 15 ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് കമീഷന് ആക്ടിങ് ചെയര്‍പേഴ്സണും ജുഡീഷ്യല്‍ അംഗവുമായ കെ. ബൈജുനാഥ് ആവശ്യപ്പെട്ടു.
വന്‍ ഭക്തജനത്തിരക്ക് അനുഭവപ്പെടുന്ന ക്ഷേത്രത്തില്‍ തിരുവനന്തപുരത്തുകാരായ സാധാരണകാര്‍ക്ക് ദര്‍ശനം നടത്താന്‍ കഴിയുന്നില്ലെന്നാണ് പരാതി. പ്രത്യേക ക്യൂ സംവിധാനം നിലവില്‍ വന്നാല്‍ ഭരണ ഘടന ഉറപ്പു നല്കുന്ന ആരാധനാ സ്വതന്ത്ര്യം ഉറപ്പാക്കാമെന്ന് പരാതിക്കാരായ കവടിയാര്‍ ഹരികുമാര്‍, അഡ്വ. വിജയകുമാര്‍ എന്നിവര്‍ പരാതിയില്‍ പറഞ്ഞു.