- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
കെ എസ് ഇ ബി ജീവനക്കാരുടെ മോശം പെരുമാറ്റം; വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിട്ട് കെ എസ് ഇ ബി ചെയര്മാന് ബിജു പ്രഭാകര്‍
തിരുവനന്തപുരം: അയിരൂരില്‍ കെഎസ്ഇബി ജീവനക്കാര്‍ രാത്രിയില്‍ മദ്യപിച്ചെത്തി കുടുംബത്തോട് മോശമായി പെരുമാറിയെന്ന പരാതിയില്‍ അന്വേഷണത്തിന് ഉത്തരവിട്ട് കെഎസ്ഇബി എംഡി ബിജു പ്രഭാകര്‍. കെഎസ്ഇബി വിജിലന്‍സ് അന്വേഷണത്തിനാണ് ബിജു പ്രഭാകര്‍ ഉത്തരവിട്ടത്. വിജിലന്‍സ് എസ്പിയുടെ നേതൃത്വത്തിലാണ് അന്വേഷണം. വിജിലന്‍സ് റിപ്പോര്‍ട്ട് ലഭിച്ചശേഷം തുടര്‍ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പ്രതികരിച്ചു.
അയിരുരില്‍ ഞായറാഴ്ചയാണ് ജോലിക്കിടെ മദ്യപിച്ചെത്തിയ ലൈന്‍മാനെതിരെ പോലീസില്‍ പരാതി നല്‍കിയ കുടുംബത്തെ ഇരുട്ടിലാക്കി കെഎസ്ഇബിയുടെ പ്രതികാര നടപടിയുണ്ടായത്. വീട്ടിലെ വൈദ്യുതി തകരാര്‍ പരിഹരിക്കാനെത്തിയ ജീവനക്കാര്‍ മദ്യപിച്ച് വീട്ടുടമയെ അസഭ്യം പറഞ്ഞുവെന്നാണ് ആരോപണം. ഇതോടെ വീട്ടുകാര്‍ പോലീസില്‍ പരാതി നല്‍കി. വീട്ടുടമ്മയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് കേസെടുത്തിരുന്നു. വീട്ടുടമയെ അസഭ്യം പറഞ്ഞതിനാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്.
ജീവനക്കാര്‍ക്കെതിരെ കേസെടുത്തതിനു പിന്നാലെ വീട്ടുകാര്‍ക്കെതിരെ കെഎസ്ഇബി ഉദ്യോഗസ്ഥരും പരാതി നല്‍കി. ഔദ്യോഗിക ജോലി തടസപ്പെടുത്തിയെന്ന് ചൂണ്ടിക്കാട്ടിയാണ് ഉദ്യോഗസ്ഥര്‍ പരാതി നല്‍കിയത്. ഈ സാഹചര്യത്തിലാണ് കെ എസ് ഇ ബിയിലെ അന്വേഷണം