- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കല്‍ക്കി 2898 എഡിയിലെ കൃഷ്ണന് മഹേഷ് ബാബു അല്ല; നിഴല്‍ രൂപത്തിന്റെ രഹസ്യം വെളിപ്പെടുത്തി സംവിധായകന് നാഗ് അശ്വിന്
ഹൈദരാബാദ്: വന്‍ വിജയം നേടിയ കല്‍ക്കി 2898 എഡി സൈബറിടത്തിലെല്ലാം ചര്‍ച്ചയാണ്. സിനിമയില്‍ കൃഷ്ണനായി എത്തിയത് നടന് ആരാണെന്ന ചോദ്യം നേരത്തെ ഉയര്‍ന്നിരുന്നു. ഇത് മഹേഷ് ബാബുവാണെന്ന വിധത്തില്‍ പ്രചരണങ്ങളുമെത്തി. എന്നാല്‍, ആ നടന് മഹഷ് ബാബു അല്ലെന്ന് സംവിധായകന് നാഗ് അശ്വിന്. ഏറ്റവും പുതിയഅഭിമുഖത്തിലാണ് ആ കഥാപാത്രത്തിന്റെ സത്യാവസ്ഥ വെളിപ്പെടുത്തിയത്. അത് മഹേഷ് ബാബു അല്ലെന്നും അത് രഹസ്യമാക്കി വെക്കാനാണ് ആഗ്രഹിക്കുന്നതെന്നും സംവിധായകന് പറഞ്ഞു.
'ആ കഥാപാത്രത്തെ രൂപരഹിതനായി നിലനിര്‍ത്തുക എന്നതായിരുന്നു ആശയം. അല്ലെങ്കില്‍ അത് ഒരു വ്യക്തിയോ അഭിനേതാവോ ആയിത്തീരും. ഞങ്ങളുടെ ഐഡിയ നിഗൂഢ നിലനിര്‍ത്തി കറുത്ത നിഴല്‍രൂപമായി നിലനിര്‍ത്തുക എന്നതായിരുന്നു '- നാഗ് അശ്വന് പറഞ്ഞു.
ഇന്ത്യന്‍ മിത്തോളജിയില്‍ വേരൂന്നി പുരാണങ്ങളില്‍നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് ഭാവിയെ തുറന്നുകാണിക്കുന്ന സയന്‍സ് ഫിക്ഷനാണ് 'കല്‍ക്കി 2898 എഡി'. 'കാശി, 'കോംപ്ലക്സ്', 'ശംഭാള' എന്നീ മൂന്ന് ലോകങ്ങളുടെ കഥ പറയുന്ന ചിത്രത്തില്‍ 3101-ലെ മഹാഭാരതത്തിന്റെ ഇതിഹാസ സംഭവങ്ങള്‍ മുതല്‍ എഡി 2898 സഹസ്രാബ്ദങ്ങള്വരെ നീണ്ടുനില്‍ക്കുന്ന യാത്രയാണ് ദൃശ്യവത്കരിച്ചിരിക്കുന്നത്.
ഇന്ത്യന്‍ സിനിമാ പ്രേക്ഷകര്‍ ആഘോഷമാക്കുകയാണ് കല്‍ക്കി 2898 എഡി. പാന്‍ ഇന്ത്യന്‍ റിലീസായി എത്തിയ ചിത്രത്തിന് റിലീസ് ചെയ്ത എല്ലാ കേന്ദ്രങ്ങളില്‍ നിന്നും മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്. ജൂണ്‍ 27 ന് തിയറ്ററുകളിലെത്തിയ ചിത്രത്തിന്റെ എട്ട് ദിവസത്തെ ആഗോള കളക്ഷന്‍ 700 കോടിയാണ്. 414 കോടിയാണ്. ഇന്ത്യന്‍ ബോക്സോഫീസ് കളക്ഷന്‍.
വൈജയന്തി മൂവീസിന്റെ ബാനറില്‍ സി. അശ്വിനി ദത്തും പ്രിയങ്ക ദത്തും സ്വപ്ന ദത്തും ചേര്‍ന്നാണു കല്‍ക്കി 2898 എ.ഡി നിര്‍മിച്ചിരിക്കുന്നത്. പ്രഭാസ്, കമല്‍ ഹാസന്, അമിതാഭ് ബച്ചന്, ദീപിക പദുകോണ്‍,വിജയ് ദേവരകൊണ്ട, ദുല്‍ഖര്‍ സല്മാന്, അന്നാ ബെന്‍, ദിഷാ പഠാനി എന്നിങ്ങനെ വന്‍ താരനിരയാണ് ചിത്രത്തില്‍ അണിനിരന്നത്.