- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നിവിന്‍ പോളിയുടെ മലയാളി ഫ്രം ഇന്ത്യ ഒ.ടി.ടിയിലെത്തി; ടര്‍ബോയും തലവനും ഉടന്‍ എത്തും
കൊച്ചി: ഈ വാരം കൂടുതല്‍ മലയാളം ചിത്രങ്ങള്‍ ഒ.ടി.ടിയിലേക്ക്. മേയ് മാസം തിയറ്ററുകളിലെത്തിയ ചിത്രങ്ങളാണ് മമ്മൂട്ടിയുടെ ടര്‍ബോ, ബിജു മേനോന്- ആസിഫ് അലി കൂട്ടുകെട്ടിലൊരുങ്ങിയ തലവനും. തിയറ്ററുകളില്‍ നിന്ന് മികച്ച പ്രതികരണമായിരുന്നു രണ്ടു ചിത്രങ്ങള്‍ക്കും ലഭിച്ചത്. ഇപ്പോഴിതാ ഇരു ചിത്രങ്ങളും ഒ.ടി.ടി സ്ട്രീമിങ്ങിന് ഒരുങ്ങുകയാണ്. ഒ.ടി.ടി പ്ലേയാണ് ഇതുസംബന്ധമായ റിപ്പോര്‍ട്ട് പുറത്തുവിട്ടത്.
രണ്ടു ചിത്രങ്ങളും സോണി ലീവിലാണ് എത്തുന്നത്. മമ്മൂട്ടിയുടെ ടര്‍ബോ ജൂലൈ മാസത്തില്‍ പുറത്തുവരുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ പ്രചരിച്ചിരുന്നു. എന്നാല്‍ ചിത്രം ആഗസ്റ്റിലാകും സ്ട്രീമിങ് ആരംഭിക്കുക. സെപ്റ്റംബറില്‍ ഓണം റിലീസായിട്ടാണ് ജിസ് ജോയ് സംവിധാനം ചെയ്ത തലവന്‍ എത്തുന്നത്. എന്നാല്‍ രണ്ട് ചിത്രങ്ങളുടെയും തീയതി പ്രഖ്യാപിച്ചിട്ടില്ല.
അതേസമയം മേയ് ഒന്നിന് തിയറ്ററുകളിലെത്തിയ നിവിന്‍ പോളി, ധ്യാന്‍ ശ്രീനിവാസന് ചിത്രം മലയാളി ഫ്രം ഇന്ത്യ സോണി ലീവില്‍ സ്ട്രീമിങ് ആരംഭിച്ചിട്ടുണ്ട്. ഡിജോ ജോസ് ആന്റണി സംവിധാനം ചെയ്ത ചിത്രത്തില്‍ നിവിന്‍ പോളി, ധ്യാന്‍ ശ്രീനിവാസന് എന്നിവര്‍ക്കൊപ്പം അനശ്വര രാജന്, മഞ്ജു പിള്ള, ഷൈന്‍ ടോം ചാക്കോ, സലീം കുമാര്‍, വിജയകുമാര്‍ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.മാജിക് ഫ്രെയിംസിന്റെ ബാനറില്‍ ലിസ്റ്റിന് സ്റ്റീഫനാണ് ചിത്രം നിര്‍മിച്ചത്.
ടര്‍ബോയില്‍ ജീപ്പ് ഡ്രൈവറായിട്ടാണ് മമ്മൂട്ടി എത്തിയിരിക്കുന്നത്. ആക്ഷന്‍ ഏറെ പ്രധാന്യം നല്‍കിക്കൊണ്ട് ഒരുക്കിയിരിക്കുന്ന ചിത്രം വൈശാഖ് ആണ് സംവിധാനം ചെയ്തത്.മിഥുന് മാനുവല്‍ തോമസിന്റെതാണ് തിരക്കഥ. മമ്മൂട്ടി കമ്പനിയാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. കന്നഡ താരം രാജ് ബി ഷെട്ടിയാണ് ചിത്രത്തിലെ വില്ലന്‍.
അനുരാഗ കരിക്കിന് വെള്ളം, വെള്ളിമൂങ്ങ തുടങ്ങിയ ചിത്രങ്ങള്‍ക്ക് ശേഷം ബിജു മേനോന് - ആസിഫ് അലി കൂട്ടുകെട്ട് വീണ്ടും ഒന്നിച്ച ചിത്രമാണ് തലവന്‍. അനുശ്രീ, മിയ, ദിലീഷ് പോത്തന്, കോട്ടയം നസീര്‍, ശങ്കര്‍ രാമകൃഷ്ണന്, ജോജി കെ ജോണ്‍, ദിനേശ്, അനുരൂപ്, നന്ദന് ഉണ്ണി, ബിലാസ് എന്നിവരായിരുന്നു ചിത്രത്തിലെ മറ്റു താരങ്ങള്‍.ശരത് പെരുമ്പാവൂര്‍, ആനന്ദ് തേവരക്കാട്ട് എന്നിവരാണ് ഈ ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്.