- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
കടമായി മൊബൈല്‍ ഫോണ്‍ റീചാര്‍ജ് ചെയ്തു നല്‍കിയില്ല; കടയുടമയെ തലയ്ക്കടിച്ച് പരിക്കേല്‍പ്പിച്ച് യുവാവ്
കുമ്പള: കടമായി മൊബൈല്‍ഫോണ്‍ റീചാര്‍ജ് ചെയ്തുനല്കാത്തതിനാല് കടയുടമയെ തലയ്ക്കടിച്ച് പരിക്കേല്‍പ്പിച്ചതായി പരാതി. പരിക്കേറ്റ കടയുടമ അബ്ദുള്‍ റിയാസി(30)നെ ബന്തിയോട് സ്വകാര്യ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു.
ഷറഫുദ്ദീന് (30) അറസ്റ്റിലായി. കൂടാല്‍ മെര്‍ക്കള കുണ്ടങ്കരടുക്കയില്‍ കഴിഞ്ഞദിവസമാണ് സംഭവം. കുമ്പള എസ്.ഐ. വി.കെ. വിജയന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് യുവാവിനെ പിടിച്ചത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.
Next Story