- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സത്യന് അന്തിക്കാട്- മോഹന്‍ലാല്‍ കൂട്ടുകെട്ടിലൊരുങ്ങുന്നത് കോമഡി ചിത്രം? സൂചന നല്കി അഖില്‍ സത്യനും അനൂപ് സത്യനും
തിരുവനന്തപുരം: ഒന്‍പത് വര്‍ഷത്തെ ഇടവേളക്ക് ശേഷം സത്യന് അന്തിക്കാടും മോഹന്‍ലാലും വീണ്ടും ഒന്നിക്കുന്നു.ഹൃദയപൂര്‍വ്വം എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത് നൈറ്റ് കോള്‍ എന്ന ഹ്രസ്വചിത്രത്തിലൂടെ ശ്രദ്ധേയനായ സോനു.ടി.പി ആണ്.
ആശിര്‍വാദ് സിനിമാസിന്റെ ബാനറിലാവും ചിത്രം നിര്‍മ്മിക്കുക.
ഇക്കഴിഞ്ഞ ജനുവരിയിലാണ് മോഹന്‍ലാലുമായി വീണ്ടും ഒന്നിക്കുന്ന വിവരം സംവിധായകന് സത്യന് അന്തിക്കാട് പങ്കുവെച്ചത്.പിന്നീട് ചിത്രത്തെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ഒന്നും ലഭ്യമായിരുന്നില്ല.എന്നാല്‍ ഇപ്പോഴിത സത്യന് അന്തിക്കാടിന്റെ മക്കളും സംവിധായകരുമായ അനുപ് സത്യനും അഖില്‍ സത്യനുമാണ് ചിത്രത്തെക്കുറിച്ചുള്ള പുതിയ വിവരങ്ങള്‍ പുറത്ത് വിട്ടത്.മോഹന്‍ലാലും സത്യന് അന്തിക്കാടും ആന്റണി പെരുമ്പാവൂരും ഒന്നിച്ചുള്ള ചിത്രം പങ്കുവെച്ച് സമൂഹമാധ്യമങ്ങളിലൂടെയാണ് വിവരം പുറത്ത് വിട്ടത്.
ഏറെ രസിപ്പിക്കുന്ന ഒരു മോഹന്‍ലാല്‍- സത്യന് അന്തിക്കാട് ചിത്രം വരുന്നുവെന്നാണ് ഫോട്ടോയ്ക്ക് അഖില്‍ സത്യന് നല്‍കിയിയിരിക്കുന്ന അടിക്കുറിപ്പ്.അച്ഛന്റെ അടുത്ത ചിത്രം എന്ന് പറഞ്ഞാണ് അനൂപ് സത്യന് ചിത്രങ്ങള്‍ പങ്കുവെച്ചത്.തന്റെ അടുത്ത ചിത്രത്തില്‍ നായകന് മോഹന്‍ലാല്‍ ആണെന്ന് സത്യന് അന്തിക്കാട് വെളിപ്പെടുത്തിയത് ഈ വര്‍ഷം ജനുവരിയിലാണ്.പാന്‍ ഇന്ത്യന്‍ ഒന്നുമല്ല, ജീവിതഗന്ധിയായ കഥയായിരിക്കും മോഹന്‍ലാലിനെ നായകനാക്കി ആലോചിക്കുന്നത്.
അടുത്തകാലത്ത് നേര് എന്ന ഒരു സിനിമ വന്‍ വിജയമായത് കാണിക്കുന്നത് നമ്മളില്‍ ഒരാളായി മോഹന്‍ലാലിനെ കാണാന്‍ എല്ലാവരും ആഗ്രഹിക്കുന്നു എന്നതാണ്. ആന്റണി പെരുമ്പാവൂര്‍ നിര്‍മിക്കുന്ന ചിത്രത്തിന്റെ ആലോചനകളിലേക്ക് കടന്നിട്ടുണ്ട്.കുറഞ്ഞത് നാല് മാസമെങ്കിലും കഴിഞ്ഞാല്‍ മാത്രമേ തുടങ്ങാനാവൂ എന്നാണ് സത്യന് അന്തിക്കാട് ജനുവരിയില്‍ പറഞ്ഞത്.
2015 ല്‍ പുറത്തിറങ്ങിയ എന്നും എപ്പോഴുമാണ് ഇരുവരും അവസാനമായി ഒന്നിച്ച ചിത്രം.2022 ല്‍ ജയറാമിനെ നായകനാക്കി സംവിധാനം ചെയ്ത മകള്‍ ആണ് സത്യന് അന്തിക്കാടിന്റെ ഏറ്റവും ഒടുവിലായി പുറത്തിറങ്ങിയ ചിത്രം.