- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
വസ്തുതകള്‍ വസ്തുതകള്‍ ആയി കാണാന്‍ കേരളം തയാറാകണം; വയനാട് ദുരന്തം: അമിത് ഷാ പറഞ്ഞത് ശരിയായ കാര്യങ്ങളെന്ന് വി മുരളീധരന്
തിരുവനന്തപുരം: വയനാട് ദുരന്തവുമായി ബന്ധപ്പെട്ട് അമിത് ഷാ പാര്‍ലമെന്റില്‍ പറഞ്ഞത് ശരിയായ കാര്യങ്ങളെന്ന് ബിജെപി നേതാവ് വി. മുരളീധരന്. വസ്തുതകള്‍ വസ്തുതകള്‍ ആയി കാണാന്‍ കേരളം തയാറാകണം എന്നും മുരളീധരന് പറഞ്ഞു.
അദ്ദേഹം ആരെയും കുറ്റപെടുത്തിയില്ല. കേന്ദ്രം കേരളത്തോടൊപ്പം തന്നെയാണ്. കല്പറ്റയിലെ എക്കോളജി സെന്റര്‍ നല്കിയ മുന്നറിയിപ്പ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതാണ് എന്നും അദ്ദേഹം പറഞ്ഞു.
ഡല്‍ഹി ഐഐടിയുടെ നിര്‍ദേശങ്ങള്‍ കേരള സര്‍ക്കാര്‍ ചെവിക്കൊണ്ടില്ല. അനധികൃത നിര്‍മാണങ്ങള്‍ പാരിസ്ഥിതിക മേഖലകളില്‍ നിരവധി ഉണ്ട്. കേരള സര്‍ക്കാര്‍ കേന്ദ്ര ആഭ്യന്തര വകുപ്പ് നല്കിയ മുന്നറിയിപ്പുകള്‍ കേട്ടില്ല എന്നത് വസ്തുതാപരമായാണ് അമിത് ഷാ സൂചിപ്പിച്ചത് എന്നും മുരളീധരന് വ്യക്തമാക്കി.
Next Story