സുരാജ് വെഞ്ഞാറമൂടിനെ കേന്ദ്രകഥാപാത്രമാക്കി നിഥിന്‍ രഞ്ജി പണിക്കര്‍ രചനയും സംവിധാനവും നിര്‍വഹിക്കുന്ന നാഗേന്ദ്രന്‍സ് ഹണിമൂണ്‍സ് എന്ന വെബ് സീരിസിന്റെ റിലീസ് തീയ്യതി പുറത്ത് വിട്ടു. ജൂലായ് 19ന് ഡിസ്നിപ്ളസ് ഹോട്ട് സ്റ്റാറിലാണ് സീരീസ് സ്ട്രീം ചെയ്യുന്നത്.

റീലീസ് അനൗണ്‍സ്മെന്റ് ട്രെയ്ലര്‍ കഴിഞ്ഞ ദിവസം പുറത്തെത്തി.ഒരു ജീവിതം അഞ്ച് ഭാര്യമാര്‍ എന്നാണ് ടാഗ് ലൈന്‍. രസകരമായ ഒരു കഥയാണ് സീരിസ് പറയുന്നതെന്ന് ട്രെയിലര്‍ സൂചിപ്പിക്കുന്നു.കനി കുസൃതി, ശ്വേത മേനോന്‍, നിരഞ്ജന അനൂപ്, ഗ്രേസ് ആന്റണി, ആല്‍ഫി പഞ്ഞിക്കാരന്‍ എന്നിവരാണ് നായികമാര്‍. പ്രശാന്ത് അലക്സാണ്ടര്‍ , രമേഷ് പിഷാരടി, കലാഭവന്‍ ഷാജോണ്‍, അമ്മു അഭിരാമി തുടങ്ങി നീണ്ട താരനിരയും സീരീസിന്റെ ഭാഗമാകുന്നു.

നിഥിന്‍ രഞ്ജിപണിക്കര്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ആണ് നിര്‍മ്മാണം.നിഖില്‍ എസ്. പ്രവീണ്‍ ഛായാഗ്രഹണം നിര്‍വഹിക്കുന്നു. രഞ്ജിന്‍ രാജാണ് സംഗീത സംവിധാനം.കേരള ക്രൈംഫയല്‍സിനും, പേരല്ലുര്‍ പ്രീമിയര്‍ ലീഗിനും ശേഷം ഹോട്ട്സ്റ്റാറിലെത്തുന്ന മൂന്നാമത്തെ മലയാളം സീരീസാണ് നാഗേന്ദ്രന്‍സ് ഹണിമുണ്‍.