ആലപ്പുഴ: എഴുപതാമത് നെഹ്‌റു ട്രോഫി വള്ളംകളി ഓഗസ്റ്റ് പത്തിന് പുന്നമടക്കായലില്‍ നടക്കും. വള്ളങ്ങള്‍ക്കുള്ള ട്രാക്കും ഹീറ്റ്‌സും നിശ്ചയിച്ചു. 19 ചുണ്ടന്‍ വള്ളങ്ങളടക്കം 74 വള്ളങ്ങളാണ് ഇത്തവണ മത്സരത്തിനുള്ളത്. ഹീറ്റ്‌സില്‍ മികച്ച സമയം കുറിക്കുന്ന നാലു വള്ളങ്ങളാണു ഫൈനലില്‍ മാറ്റുരയ്ക്കുക.

നെഹ്റു ട്രോഫി ബോട്ട് റേസ് സൊസൈറ്റി സെക്രട്ടറിയായ സബ് കലക്ടര്‍ സമീര്‍ കിഷന്‍ ഉദ്ഘാടനം ചെയ്തു. എന്‍ടിബിആര്‍ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ കെ.കെ.ഷാജു, ആര്‍.കെ.കുറുപ്പ്, എസ്.എം.ഇക്ബാല്‍, എ.വി.മുരളി, എം.വി.ഹല്‍ത്താഫ്, കെ.എം.അഷറഫ്, ഇന്‍ഫ്രാസ്ട്രക്ചര്‍ കമ്മിറ്റി ചെയര്‍മാന്‍ ഇറിഗേഷന്‍ എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ എം.സി.സജീവ് കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.

ചുണ്ടന്‍ വള്ളങ്ങളുടെ ഹീറ്റ്‌സുകളും ട്രാക്കുകളും

(ഹീറ്റ്‌സ്, ട്രാക്ക് 1, ട്രാക്ക് 2, ട്രാക്ക് 3, ട്രാക്ക് 4 എന്ന ക്രമത്തില്‍)

* ഹീറ്റ്‌സ് 1, പായിപ്പാടന്‍ നമ്പര്‍ 2, ആലപ്പാടന്‍, ആയാപറമ്പ് പാണ്ടി, ആനാരി

* ഹീറ്റ്‌സ് 2 ശ്രീവിനായകന്‍, ചമ്പക്കുളം, സെന്റ് ജോര്‍ജ്, ജവാഹര്‍ തായങ്കരി

* ഹീറ്റ്‌സ് 3 ചെറുതന, തലവടി, സെന്റ് പയസ് ടെന്‍ത്, പായിപ്പാടന്‍

* ഹീറ്റ്‌സ് 4 നിരണം, വീയപുരം, നടുഭാഗം, കരുവാറ്റ

* ഹീറ്റ്‌സ് 5 വലിയ ദിവാന്‍ജി, വള്ളമില്ല, മേല്‍പാടം, കാരിച്ചാല്‍

ആദ്യമെത്തുന്ന 16 വള്ളങ്ങള്‍ക്കാണു ഫൈനല്‍, ലൂസേഴ്‌സ് ഫൈനല്‍ പ്രവേശനം. ഹീറ്റ്‌സില്‍ ഫിനിഷ് ചെയ്ത സമയത്തിന്റെ അടിസ്ഥാനത്തില്‍ വള്ളങ്ങളുടെ ഫൈനല്‍ മത്സരത്തിലെ ട്രാക്കുകള്‍ ചുവടെ:

ഹീറ്റ്‌സ്, ട്രാക്ക് 1, ട്രാക്ക് 2, ട്രാക്ക് 3, ട്രാക്ക് 4 എന്ന ക്രമത്തില്‍

ലൂസേഴ്‌സ് ഫൈനല്‍ 3 13, 15, 16, 14

ലൂസേഴ്‌സ് ഫൈനല്‍ 2 12, 09, 11, 10

ലൂസേഴ്‌സ് ഫൈനല്‍ 1 08, 05, 07, 06

ഫൈനല്‍ 04, 01, 02, 03