- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഭൂകമ്പം അതിജീവിക്കാനുള്ള കെട്ടിടം പണിയും; ഉരുള്‍പൊട്ടലില്‍ തകര്‍ന്ന വെള്ളാര്‍മല സ്കൂള്‍ പുനര്‍നിര്‍മിക്കുമെന്ന് മന്ത്രി ശിവന്‍കുട്ടി
തിരുവനന്തപുരം: വയനാട് ഉരുള്‍പൊട്ടലില്‍ തകര്‍ന്ന സ്കൂള്‍ പുനര്‍നിര്‍മിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി. വയനാട് മുണ്ടക്കൈ ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ തകര്‍ന്ന വെള്ളാര്‍മല സ്കൂളിനെയാണ് സംസ്ഥാനത്തെ മാതൃകാ സ്കൂള്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തി പുനര്‍നിര്‍മിക്കുക.
ബജറ്റില്‍ ഒരു ജില്ലയില്‍ ഒരു മാതൃക സ്കൂള്‍ പദ്ധതി പ്രഖ്യാപിച്ചിട്ടുണ്ടെന്നും വയനാട്ടിലെ ഈ മാതൃക സ്കൂള്‍ വെള്ളാര്‍മല സ്കൂള്‍ ആയിരിക്കുമെന്നും മന്ത്രി പറഞ്ഞു. സ്കൂള്‍ പുനര്‍നിര്‍മിക്കുന്നത് സംബന്ധിച്ച് അടിയന്തിരമായി നടപടി എടുക്കും. അത്യാധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ച് ഭൂകമ്പം ഉള്‍പ്പെടെ അതിജീവിക്കാന്‍ കഴിയുന്ന തരത്തിലുള്ള കെട്ടിടം സ്കൂളിന് നിര്‍മ്മിക്കും. കൂടാതെ സ്കൂളിന് ചുറ്റുമതിലും പണിയും.
Next Story