കൊച്ചി: 3,258 കിലോ കള്ളക്കടത്ത് സിഗരറ്റ് കൊച്ചി കസ്റ്റംസ് പ്രിവന്റീവ് വിഭാഗം പിടികൂടി കത്തിച്ചുകളഞ്ഞു. തിരുവനന്തപുരം, കോഴിക്കോട് എന്നിവിടങ്ങളില്‍ നിന്നാണ് ഈ സാമ്പത്തിക വര്‍ഷം 4.17 കോടി രൂപയുടെ സിഗരറ്റ് പിടികൂടിയത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം 3.84 കോടി രൂപയുടെ കള്ളക്കടത്ത് സിഗരറ്റ് കസ്റ്റംസ് പിടികൂടിയിരുന്നു. ഇതിനൊപ്പം 3.64 കോടി രൂപ വിലമതിക്കുന്ന 245 ലിറ്റര്‍ മദ്യവും പിടികൂടി നശിപ്പിച്ചു.

വിദേശ ബ്രാന്‍ഡുകളിലെ സിഗരറ്റുകള്‍ കള്ളക്കടത്തിലൂടെ കൂടുതലെത്തുന്ന നാലാമത്തെ ലോകവിപണിയായി ഇന്ത്യ മാറിയിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് നിരീക്ഷണം ശക്തമാക്കിയത്.