തിരുവനന്തപുരം: തുടര്‍ച്ചയായ മൂന്നാം ദിവസവും നിപ ഫലങ്ങള്‍ നെഗറ്റീവായത് മലയാളികള്‍ക്ക് ആശ്വാസമായി. ഇതുവരെ വന്ന 17 ഫലങ്ങളും നെഗറ്റീവാണെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. നിപ സമ്പര്‍ക്കപട്ടികയില്‍ 460 പേരാണുള്ളത്. 54 പേരെ കൂടി ഇന്ന് സമ്പര്‍ക്കപട്ടികയില്‍ ഉള്‍പ്പെടുത്തി. നിലവില്‍ ക്വാറന്റീനിലുള്ളവര്‍ 21 ദിവസം തുടരണം. നിപയുമായി ബന്ധപ്പെട്ട് 15,055 വീടുകളില്‍ സര്‍വേ നടത്തി.

നിപയില്‍ സമൂഹമാധ്യമങ്ങളില്‍ തെറ്റായ പ്രചാരണം നടത്തിയ രണ്ട് പേര്‍ക്കെതിരെ കേസെടുത്തു. സമ്പര്‍ക്കപട്ടികയിലെ കുട്ടികള്‍ക്കായി ഓണ്‍ലൈന്‍ ക്ലാസ് സൗകര്യം ഏര്‍പ്പെടുത്തുമെന്ന് മന്ത്രി അറിയിച്ചു.