- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
തിരുവനന്തപുരത്ത് രണ്ടുപേര്‍ക്ക് കൂടി കോളറ; ചികിത്സയില്‍ ഉള്ള എല്ലാവരുടെയും ആരോഗ്യനില തൃപ്തികരം
തിരുവനന്തപുരം : നെയ്യാറ്റിന്‍കരയിലെ വഴുതൂര്‍ ശ്രീകാരുണ്യ സ്പെഷ്യല്‍ സ്‌കൂളിലെ മരുതത്തൂരിലെ ഹോസ്റ്റലില്‍ താമസിച്ച രണ്ട് പേര്‍ക്ക് കൂടി കോളറ സ്ഥിരീകരിച്ചു. രോഗലക്ഷണങ്ങളോടെ ചികിത്സയിലായിരുന്ന രണ്ട് പേരുടെ സാമ്പിളാണ് പോസിറ്റീവായത്.
ഇതോടെ മൂന്ന് പേര്‍ക്കാണ് സ്ഥാപനത്തില്‍ കോളറ സ്ഥിരീകരിച്ചത്. ചികിത്സയിലുള്ള ഏല്ലാവരുടെയും ആരോഗ്യനില തൃപ്തികരമെന്നാണ് ആരോഗ്യവകുപ്പ് വെളിപ്പെടുത്തിയത്.
രോഗ ഉറവിടം ഇനിയും കണ്ടെത്താനായിട്ടില്ല. ഈ മാസം നാല് കോളറ കേസുകളാണ് സംസ്ഥാനത്ത് സ്ഥിരീകരിച്ചത്. നേരത്തെ കാസര്‍കോട് ഒരു കേസ് സ്ഥിരീകരിച്ചിരുന്നു.
ശ്രദ്ധിക്കുക
തിളപ്പിച്ചാറ്റിയ വെള്ളം മാത്രം കുടിക്കുക
ഭക്ഷണവും വെള്ളവും തുറന്ന് വയ്ക്കരുത്
ഭക്ഷ്യവസ്തുക്കള്‍ നന്നായി വേവിച്ച് മാത്രം കഴിക്കുക
പഴങ്ങളും പച്ചക്കറികളും ശുദ്ധജലത്തില്‍ കഴുകി മാത്രം ഉപയോഗിക്കുക
മലമൂത്ര വിസര്‍ജനത്തിന് ശേഷവും ആഹാരം കഴിക്കും മുമ്പും സോപ്പ് ഉപയോഗിച്ച് കൈകള്‍ ശുചിയാക്കുക
വയറിളക്കമോ ഛര്‍ദിയോ ഉണ്ടായാല്‍ ധാരാളം പാനീയം കുടിയ്ക്കുക
ഒ.ആര്‍.എസ്. പാനീയം ഏറെ നല്ലത്
എത്രയും വേഗം ചികിത്സ തേടുക.