കോഴിക്കോട്: മന്ത്രി വീണാ ജോര്‍ജിന്റെ വാഹനം അപകടത്തില്‍പ്പെട്ടു. ബുധനാഴ്ച രാവിലെ ഏഴോടെ മഞ്ചേരിയില്‍ വച്ചാണ് അപകടമുണ്ടായത്. പരിക്കേറ്റ മന്ത്രിയെ മഞ്ചേരി മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. വയനാട്ടിലേക്കുള്ള യാത്രക്കിടെ മന്ത്രിയുടെ വാഹനം നിയന്ത്രണം നഷ്ടപ്പെട്ട് പോസ്റ്റിലിടിച്ചാണ് അപകടമുണ്ടായത്. മന്ത്രിയുടെ തലക്കും കൈക്കും പരിക്കേറ്റിട്ടുണ്ട്. പരിക്ക് ഗുരുതരമല്ലെന്നാണ് പ്രാഥമിക സൂചന. എങ്കിലും വിശദ പരിശോധന നടത്തും.

നിയന്ത്രണം വിട്ട് മന്ത്രി സഞ്ചരിച്ച കാര്‍ രണ്ട് സ്‌കൂട്ടറുകളില്‍ ഇടിക്കുകയായിരുന്നു. അതിന് ശേഷം പോസ്റ്റിലും. സ്‌കൂട്ടറിലുണ്ടായിരുന്നവരെയും മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മഞ്ചേരി പുല്ലൂരിലെ പള്ളിക്ക് മുമ്പിലെ വളവിലാണ് അപകടം. ബുധനാഴ്ച രാവിലെ 7.30 ഓടെയാണ് സംഭവം. എതിരെ വന്ന സ്‌കൂട്ടറില്‍ ഇടിക്കാതിരിക്കാന്‍ വെട്ടിച്ചപ്പോള്‍ മന്ത്രിയുടെ വാഹനം വൈദ്യുതി പോസ്റ്റില്‍ ഇടിക്കുകയായിരുന്നു. ചെറിയ പരുക്കുകളോടെ മന്ത്രിയെ മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിച്ചു.