- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
വീടിന് മുന്നില്‍ വിറക് ഇറക്കിയത് ചോദ്യം ചെയ്തു; മാനസിക വെല്ലുവിളി നേരിടുന്ന യുവാവിനെ വീട്ടില്‍ കയറി മര്‍ദ്ദിച്ചു
കോട്ടയം: വീടിനു മുന്നിലുള്ള വഴി തടസ്സപ്പെടുത്തുന്ന രീതിയില്‍ അയല്‍വാസികള്‍ വിറക് ഇറക്കിയത് ചോദ്യം ചെയ്തതിന് മാനസിക വെല്ലുവിളി നേരിടുന്ന യുവാവിനെ വീട്ടില്‍ കയറി മര്‍ദ്ദിച്ചു. കോട്ടയം കങ്ങഴ കാരമലയിലാണ് സംഭവം. വീട്ടുകാരുടെ പരാതിയില്‍ അയല്‍വാസികളായ അന്‍വര്‍, ഫാത്തിമ, ഷൗക്കത്ത് എന്നിവര്‍ക്കെതിരെ കേസെടുത്തു.
വീടിന്റെ ഗെയ്റ്റിനുമുന്നില്‍ വഴി തടസ്സപ്പെടുത്തുന്ന രീതിയില്‍ അയല്‍വാസികള്‍ വിറക് ഇറക്കിയത് ചോദ്യം ചെയ്തതിനാണ് വീട്ടില്‍ കേറി അധിക്ഷേപിക്കുകയും മര്‍ദ്ദിക്കുകയും ചെയ്തത്. കാപ്പിവടി ഉപയോഗിച്ച് ശരീരത്തില്‍ നിരവധി തവണ അടിച്ചെന്ന് പരാതിയില്‍ പറയുന്നു. പരിക്കേറ്റ യുവാവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Next Story