- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഗായിക ലത മങ്കേഷ്കറെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റി; ആരോഗ്യ നില തൃപ്തികരമെന്നും പ്രായം കണക്കിലെടുത്താണ് ഐസിയുവിലേക്ക് മാറ്റിയതെന്നും അധികൃതർ
മുംബൈ: കൊവിഡും ന്യുമോണിയയും ബാധിച്ചതിനെ തുടർന്ന് ഗായിക ലത മങ്കേഷ്‌കറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 92 വയസുകാരിയായ ഗായിക ഐ.സി.യുവിൽ നിരീക്ഷണത്തിലാണ്.
കഴിഞ്ഞ ദിവസമാണ് ലത മങ്കേഷ്‌കറിനെ കോവിഡ് രോഗ ലക്ഷണം കാണിച്ചതോടെ മുംബൈയിലെ ബ്രീച്ച് കാൻഡി ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചത്. പിന്നീട് ന്യൂമോണിയയും സ്ഥിരീകരിച്ചതോടെയാണ് തീവ്രപരിചരണ വിഭാഗത്തിൽ (ഐ.സി.യു) പ്രവേശിപ്പിച്ചത്.
'നിരന്തര പരിചരണം' ആവശ്യമുള്ളതിനാലാണ് ലത മങ്കേഷ്‌ക്കറിനെ ഐ.സി.യുവിൽ പ്രവേശിപ്പിച്ചതെന്ന് ചൊവ്വാഴ്ച ലത മങ്കേഷ്‌കറിന്റെ മരുമകൾ രചന ഷാ പി.ടി.ഐയോട് പറഞ്ഞു.
ലത മങ്കേഷ്‌കർ സുഖമായിരിക്കുമെന്നും എന്നാൽ അവരുടെ പ്രായം കണക്കിലെടുത്ത് കോവിഡ് രോഗത്തിൽ നിന്ന് പൂർണ്ണമായി സുഖം പ്രാപിക്കാൻ സമയമെടുക്കുമെന്നും രചന ഷാ പറഞ്ഞു.
അതേസമയം മഹാരാഷ്ട്രയിൽ കോവിഡ് രോഗികളുടെ എണ്ണം കുത്തനെ വർധിക്കുകയാണ്. തിങ്കളാഴ്ച 33,470 കേസുകളാണ് മഹാരാഷ്ട്രയിൽ റിപ്പോർട്ട് ചെയ്തത്.
മറുനാടന് മലയാളി ബ്യൂറോ