തൊടുപുഴ: അടുത്തത് സാമൂഹിക മാധ്യമം വഴി. കോളേജ് ഹോസ്റ്റലിൽ നിന്നും വിളിച്ചിറക്കി, കാറിൽ കയറ്റിക്കൊണ്ടുപോയി സമീപത്തെ ഇടവഴിയിൽ വച്ച് അദ്യപീഡനം. പല സ്ഥലങ്ങളിൽ ലോഡ്ജുകളിൽ എത്തിച്ചും പീഡിപ്പിച്ചു. ഇതിനിടയിൽ ചിത്രീകരിച്ച ദൃശ്യങ്ങൾ കാണിച്ച് വീണ്ടും പീഡനം. ഇതുവരെ 60-ളം സ്ഥലങ്ങളിൽ പീഡിപ്പിച്ചെന്നെന്നും ഇരയുടെ വെളിപ്പെടുത്തൽ.

കോട്ടയം മെഡിക്കൽ കോളേജിലെ ഹൗസ് സർജ്ജൻ കൊട്ടാരക്കര നിലമേൽ കാരിയോട് അൽഹുദ വീട്ടിൽ ലത്തീഫ് മുർഷാദിനെ(26) കുടുക്കിയത് സ്‌നേഹം നടിച്ചുള്ള ക്രൂര പീഡനം. വിവാഹം പറ്റില്ലെന്ന് പറഞ്ഞ് ചതിച്ചപ്പോൾ പൊലീസിന് മുമ്പിൽ പരാതി എത്തി. ഇതോടെയാണ് ഏവരേയും ഞെട്ടിച്ച പീഡനം പുറത്ത് അറിയുന്നത്. പരാതിക്കാരിയും മെഡിക്കൽ ഫീൽഡിൽ നിന്നുള്ള യുവതിയാണ്.

ഇന്നലെയാണ് ലത്തീഫിനെ തൊടുപുഴ പൊലീസ് അറസ്റ്റുചെയ്തത്. ഇയാൾ ഇപ്പോൾ റിമാന്റിലാണ്. പരാതിക്കാരിയും മെഡിക്കൽ വിദ്യാർത്ഥിനിയാണ്. പഠിച്ചിരുന്ന സ്ഥാപനത്തിന്റെ ഹോസ്റ്റലിൽ എത്തി തന്നെ ലത്തീഫ് കാറിൽ കയറ്റിക്കൊണ്ടുപോകുകയും വിവാഹം കഴിക്കാമെന്ന് വാഗ്ദാനം നൽകി പീഡിപ്പിക്കയായിരുന്നെന്നും യുവതി പരാതിയിൽ പറയുന്നു.

2 വർഷത്തിലേറെയായി തങ്ങൾ അടുത്ത ബന്ധം പുലർത്തിയിരുന്നെന്നും ഇതിനകം 60-ളം സ്ഥങ്ങളിൽ എത്തിച്ച് തന്നെ ഡോക്ടർ പീഡിപ്പിച്ചെന്നും യുവതി മൊഴിനൽകിയതായിട്ടാണ് സൂചന. ഇവർ തമ്മിലുള്ള അടുപ്പം വീട്ടുകാർ അറിയുകയും വിവാഹ ആലോചനയുമായി മുന്നോട്ടു പോവകയും ചെയ്തു. പിന്നീട് ഡോക്ടർ പെൺകുട്ടിയോട് 5 കോടി രൂപ തന്നാൽ മാത്രമെ വിവാഹം നടക്കു എന്ന് തീർത്തുപറഞ്ഞു. ഇതെത്തുടർന്നാണ് പൊലീസിൽ പരാതി എത്തിയത്.

ഫെയ്‌സ് ബുക്കിലൂടെയാണ് പെൺകുട്ടിയെ ഡോക്ടർ പരിചയപ്പെടുന്നത്. ഇൻസ്റ്റാഗ്രാമിലൂടെ അത് വളർന്ന് പ്രണയമാകുകയാണ്. വിവാഹം കഴിക്കാമെന്ന് പറഞ്ഞ് ചതിച്ചായിരുന്നു പീഡനം. ഡോക്ടറുടെ മൊബൈൽ പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. വിഡീയോ ചിത്രീകരണവും മറ്റും നടന്നതിനുള്ള തെളിവും കിട്ടി. ഫോൺ ഫോറൻസിക് പരിശോധനയ്ക്കും വിധേയമാക്കും.

അതിനിടെ പെൺകുട്ടിക്കെതിരെ ഡോക്ടറും ആരോപണങ്ങൾ നിരത്തുന്നുണ്ട്. മൂന്നാറിലേക്ക് പോകാൻ വിസമ്മതിച്ചതിലുള്ള പ്രതികാരമാണ് കേസെന്നും ഡോക്ടർ പറയുന്നു. എല്ലാ കാര്യത്തിലും പൊലീസ് വിശദ അന്വേഷണം നടത്തും. തൊടുപുഴ ഡിവൈ.എസ്‌പി. എ.ജി.ലാലിന്റെ നിർദ്ദേശപ്രകാരം കരിങ്കുന്നം സിഐ. പ്രിൻസ് കെ.ജോസഫ്, എഎസ്ഐ. ഷംസുദ്ദീൻ, സി.പി.ഒ. ഹരീഷ് എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ കൊട്ടാരക്കരയിൽനിന്ന് പിടികൂടിയത്.