- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തിരുവനന്തപുരത്തിന്റെ തീരപ്രദേശത്ത് നിന്നും മാത്രം കാണാതായത് 201 പേരെ; തിരുവനന്തപുരം മെഡിക്കൽ കോളേജിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹങ്ങൾ തിരിച്ചറിയാൻ ഡിഎൻഎ ടെസ്റ്റ് നടത്തും; ഭരണാധികാരികൾ ദുരന്ത സ്ഥലം സന്ദർശിച്ചിരുന്നെങ്കിൽ ആശ്വാസമായേനെ; പ്രധാന മന്ത്രിയും ദുരന്തബാധിതരെ സന്ദർശിക്കണമെന്ന് ലത്തീൻ അതിരൂപത
തിരുവനന്തപുരം: ഓഖി ചുഴലിക്കാറ്റിൽപ്പെട്ട് തിരുവനന്തപുരത്തിന്റെ തീരപ്രദേശത്ത് നിന്നു മാത്രം കാണാതായത് 201 പേരെയെന്ന് ലത്തീൻ അതിരൂപത. രക്ഷാപ്രവർത്തന നടപടികളിൽ ചടുലതയോടെയുള്ള പ്രവർത്തനം ഉണ്ടായില്ലെന്നും സഭ ആരോപിച്ചു. ചുഴലിക്കാറ്റിനെ കുറിച്ചുള്ള മുന്നറിയിപ്പ് മത്സ്യ തൊഴിലാളികളെ അറിയിക്കാതിരുന്നതും ദുരന്തത്തിന്റെ ആഴം കൂട്ടുന്നതിന് കാരണമായി. ഇതടക്കം ഗുരുതര ആരോപണങ്ങളാണ് സർക്കാരിനെതിരെ സഭ ആരോപിച്ചിരിക്കുന്നത്. ഇത്തരത്തിൽ ഒരു വൻ ദുരന്തം മുന്നിൽ വന്നിട്ടും സർക്കാർ മൗനം പാലിച്ചു. കൃത്യ സമയത്ത് മുന്നറിയിപ്പ് നൽകിയിരുന്നെങ്കിൽ ഇത്രയും വലിയ ദുരന്തം ഒഴിവാക്കാമിയിരുന്നു. സമയത്ത് രക്ഷാ പ്രവർത്തനം നടത്തിയിരുന്നെങ്കിൽ മരണ നിരക്ക് കുറയുമായിരുന്നു. എന്നാൽ ഇത്രയും പേരെ കാണാതായിട്ട് ദിവസങ്ങളായി. മണിക്കൂറുകൾ കഴിയുന്തോറും പ്രതീക്ഷ കുറയുകയാണെന്നും സഭാ നേതൃത്വം പറഞ്ഞു. സർക്കാരിന്റെ രക്ഷാപ്രവർത്തനങ്ങളിൽ പാളിച്ച പറ്റിയതായി ആരോപിച്ച സഭ രക്ഷാപ്രവർത്തനം വിജയകരമല്ലാത്തതിനാലാണ് മത്സ്യ തൊഴിലാളികൾ സ്വന്തം നിലയ്ക്ക് തിരച്ചി
തിരുവനന്തപുരം: ഓഖി ചുഴലിക്കാറ്റിൽപ്പെട്ട് തിരുവനന്തപുരത്തിന്റെ തീരപ്രദേശത്ത് നിന്നു മാത്രം കാണാതായത് 201 പേരെയെന്ന് ലത്തീൻ അതിരൂപത. രക്ഷാപ്രവർത്തന നടപടികളിൽ ചടുലതയോടെയുള്ള പ്രവർത്തനം ഉണ്ടായില്ലെന്നും സഭ ആരോപിച്ചു. ചുഴലിക്കാറ്റിനെ കുറിച്ചുള്ള മുന്നറിയിപ്പ് മത്സ്യ തൊഴിലാളികളെ അറിയിക്കാതിരുന്നതും ദുരന്തത്തിന്റെ ആഴം കൂട്ടുന്നതിന് കാരണമായി. ഇതടക്കം ഗുരുതര ആരോപണങ്ങളാണ് സർക്കാരിനെതിരെ സഭ ആരോപിച്ചിരിക്കുന്നത്.
ഇത്തരത്തിൽ ഒരു വൻ ദുരന്തം മുന്നിൽ വന്നിട്ടും സർക്കാർ മൗനം പാലിച്ചു. കൃത്യ സമയത്ത് മുന്നറിയിപ്പ് നൽകിയിരുന്നെങ്കിൽ ഇത്രയും വലിയ ദുരന്തം ഒഴിവാക്കാമിയിരുന്നു. സമയത്ത് രക്ഷാ പ്രവർത്തനം നടത്തിയിരുന്നെങ്കിൽ മരണ നിരക്ക് കുറയുമായിരുന്നു. എന്നാൽ ഇത്രയും പേരെ കാണാതായിട്ട് ദിവസങ്ങളായി. മണിക്കൂറുകൾ കഴിയുന്തോറും പ്രതീക്ഷ കുറയുകയാണെന്നും സഭാ നേതൃത്വം പറഞ്ഞു. സർക്കാരിന്റെ രക്ഷാപ്രവർത്തനങ്ങളിൽ പാളിച്ച പറ്റിയതായി ആരോപിച്ച സഭ രക്ഷാപ്രവർത്തനം വിജയകരമല്ലാത്തതിനാലാണ് മത്സ്യ തൊഴിലാളികൾ സ്വന്തം നിലയ്ക്ക് തിരച്ചിലിനിറങ്ങിയതെന്നും ആരോപിച്ചു.
ഭരണാധികാരികൾ ദുരന്ത സ്ഥലത്ത് വന്നിരുന്നെങ്കിൽ ആശ്വാസമായിരുന്നേനെ. ഇന്നലെ കേന്ദ്ര പ്രതിരോധ മന്ത്രി നിർമ്മലാ സീതാരാമൻ ദുരന്തത്തിൽപ്പെട്ട കുടുംബങ്ങളെ സന്ദർശിച്ചിരുന്നു. അപകടത്തിൽപ്പെട്ടവരുടെ കുടുംബത്തിന് ആശ്വാസം പകരാൻ പ്രതിരോധ മന്ത്രി എത്തിയത് ഈ കുടുംബങ്ങൾക്ക് വലിയ ആശ്വാസമാണ് പകർന്നത്. ഇവിടേക്ക് പ്രധാന മന്ത്രി വരണമെന്നും രൂപത ആവശ്യപ്പെട്ടു.
അതേസമയം ഓഖി ദുരന്തത്തിൽ ഇന്ന് ഒരാൾ കൂടി മരിച്ചതോടെ മരണ സംഖ്യ തിരുവനന്തപുരത്ത് മാത്രം 32 ആയി ഉയർന്നു. തിരുവനന്തപുരം പുല്ലുവിള സ്വദേശി രതീഷ് (30) ആണ് ഇന്ന് മരിച്ചത്. തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ ഇരിക്കെ രതീഷ് ഇന്ന് മരണപ്പെടുകയായിരുന്നു. കടലിൽ നിന്ന് രക്ഷാപ്രവർത്തകർ കണ്ടെത്തിയ രതീഷ് ഗുരുതരാവസ്ഥയിലായിരുന്നു.
അതേസമയം ലക്ഷദ്വീപിൽ നിന്ന് ഇന്ന് 72 പേരെ കൂടി കോസ്റ്റ് ഗാർഡ് രക്ഷപ്പുത്തി. ഇതിൽ 14 പേർ മലയാളികൾ ആണ്. ലക്ഷദ്വീപിലെ ബിത്രയ്ക്ക് സമീപത്ത് നിന്നുമാണ് രക്ഷാപ്രവർത്തകർ ഇവരെ കണ്ടെത്തിയത്. ഒരു ബോട്ട് കൊല്ലത്ത് നിന്നും അഞ്ച് ബോട്ടുകൾ തമിഴ് നാട്ടിൽ നിന്നുമുള്ളതാണ്. എല്ലാവരെയും ബിത്രാ ദ്വീപിലേക്ക് മാറ്റിയതായി നാവികസേന അറിയിച്ചു.
അതേസമയം തിരുവനന്തപുരം മെഡിക്കൽ കോളേജിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹങ്ങളിൽ പലതും തിരിച്ചറിയാനാവാത്ത വിധം ജീർണ്ണിച്ച നിലയിലാണ്. ഇവരുടെ കുടുംബങ്ങളുടെ ദുഃഖത്തിൽ പങ്കുചേർന്ന് എത്രയും വേഗം പോസ്റ്റ്മോർട്ടം നടത്തി ബന്ധുക്കൾക്ക് വിട്ടുകൊടുക്കാനായി മെഡിക്കൽ കോളേജ് ഫോറൻസിക് വിഭാഗം രാത്രിയിൽ പോലും പോസ്റ്റുമോർട്ടം നടത്തിയിരുന്നു.
മെഡിക്കൽ കോളേജിൽ ഇതുവരെ 16 പേരെയാണ് മരിച്ച നിലയിൽ കൊണ്ടുവന്നത്. ഇതിൽ ആറ് മൃതദേഹങ്ങൾ തിരിച്ചറിഞ്ഞിട്ടുണ്ട്. ഇനി 10 മൃതദേഹങ്ങളാണ് തിരിച്ചറിയാനുള്ളത്. ബന്ധുക്കൾക്ക് പോലും തങ്ങളുടെ സ്വന്തക്കാരുടെ മൃതദേഹങ്ങൾ തിരിച്ചറിയാൻ കഴിയുന്നില്ല. ഈയൊരവസരത്തിലാണ് ആധുനിക ഡി.എൻ.എ. ടെസ്റ്റിലൂടെ മൃതദേഹങ്ങൾ തിരിച്ചറിയാനുള്ള ശ്രമം തുടങ്ങിയത്. മുമ്പ് പുറ്റിങ്ങൽ അപകട സമയത്തും തിരിച്ചറിയാത്ത എല്ലാ മൃതദേഹങ്ങളും ഇതേ അവസ്ഥയിലായിരുന്നു തിരിച്ചറിഞ്ഞത്.
അതേസമയം ഇനിയും കണ്ടെത്താനുള്ളവർക്കായുള്ള തിരച്ചിൽ തുടരുകയാണ്. വിവിധയിടങ്ങളിലായി ഇന്നലെ കണ്ടെത്തിയ 544 പേരിൽ എത്ര മലയാളികളുണ്ട് എന്നതിശന കുറിച്ച് വ്യക്തമായിട്ടില്ല. ഇതിനിടെ മൂന്ന് ബോട്ടുകളിലായി 32 തൊഴിലാളികളെയും തീരത്തെത്തിച്ചിട്ടുണ്ട്. വിഴിഞ്ഞം, പൊഴിയൂർ, വലിയതുറ സ്വദേശികളായ 11 പേരെ നാവികസേനയാണ് കൊച്ചിയിലെത്തിച്ചത്. കുളച്ചലിൽനിന്ന് പോയ 12 തൊഴിലാളികളെ പൊന്നാനി ഹാർബറിൽ എത്തിച്ചു. കുളച്ചലിലേക്ക് പോകുന്നതിനിടെ ഗോവ തീരത്തുനിന്ന് കോസ്റ്റ് ഗാർഡാണ് ഇവരെ രക്ഷിച്ചത്. വിഴിഞ്ഞം സ്വദേശികൾ ഉൾപ്പെടെ ഏഴ് മലയാളികൾ ഉണ്ടെന്നാണ് വിവരം. ഒമ്പത് തൊഴിലാളികളുമായി ഐലൻഡ് ക്യൂൻ എന്ന ബോട്ട് കവരത്തിയിലെത്തിയതായി കോസ്റ്റ് ഗാർഡിന് സന്ദേശം ലഭിച്ചിട്ടുണ്ട്. രണ്ടാഴ്ചമുമ്പ് കൊച്ചിയിൽനിന്ന് പോയ ബോട്ടാണെന്നാണ് വിവരം. ഇതിനിടെ നാല് മൃതദേഹങ്ങൾകൂടി തിങ്കളാഴ്ച തിരിച്ചറിഞ്ഞു.
തിരുവനന്തപുരം പൂന്തുറ സ്വദേശികളായ ആരോഗ്യദാസ്, ലാസർ, വിഴിഞ്ഞം സ്വദേശി വിക്ടർ, വലിയതുറ സ്വദേശി ഈപ്പച്ചൻ, കന്യാകുമാരി സ്വദേശി സൂസ എന്നിവരുടെ മൃതദേഹങ്ങളാണ് തിരിച്ചറിഞ്ഞത്. തീരദേശവാസികളുടെ പ്രതിഷേധം തുടരുന്നതിനിടെ കേന്ദ്രപ്രതിരോധമന്ത്രി നിർമല സീതാരാമൻ വിഴിഞ്ഞം, പൂന്തുറ എന്നിവിടങ്ങൾ സന്ദർശിച്ചു. മത്സ്യത്തൊഴിലാളികളെ മുഴുവനും തീരത്തെത്തിക്കുന്നതുവരെ രക്ഷാപ്രവർത്തനം ശക്തമായി തുടരുമെന്ന് അവർ ഉറപ്പുനൽകി. മുഖ്യമന്ത്രി പിണറായി വിജയനുമായി നടത്തിയ കൂടിക്കാഴ്ചയിൽ ദുരിതനിവാരണത്തിന് കേരളത്തിന് എല്ലാ സഹായവും നൽകുമെന്നും അവർ വ്യക്തമാക്കി. ഓഖി ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രി ജില്ല കലക്ടർമാരുമായി വിഡിയോ കോൺഫറൻസിങ് നടത്തി. ചുഴലിക്കാറ്റുമൂലം നാശനഷ്ടമുണ്ടായവർക്കുള്ള സഹായം വേഗത്തിൽ ലഭ്യമാക്കണമെന്ന് നിർദ്ദേശിച്ചിട്ടുണ്ട്.
ദുരന്തനിവാരണ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ മുഖ്യമന്ത്രി കലക്ടർമാരുമായി വീഡിയോ കോൺഫറൻസിങ്ങിലൂടെ ചർച്ചനടത്തി. ഏഴ് മലയാളികൾ അടങ്ങിയ ഒരുബോട്ട് ഗോവൻതീരത്ത് എത്തി. തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ മന്ത്രിമാരായ കടകംപള്ളി സുരേന്ദ്രൻ, ജെ മേഴ്സിക്കുട്ടി അമ്മ എന്നിവരുടെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനം ഏകോപിപ്പിക്കുന്നു.