- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
കൊല്ലത്തും കുണ്ടറയിലും ചവറയിലും കരുനാഗപ്പള്ളിയിലും കോളടിക്കുന്നത് യുഡിഎഫിനോ? കേരളത്തിന്റെ സൈന്യത്തെ മുക്കിക്കൊല്ലുന്ന നയങ്ങൾക്കും നിയമങ്ങൾക്കും ഭരണവർഗം കൂട്ടുനിൽക്കുകയാണെന്ന അതിരൂക്ഷമായ വിമർശനവുമായി ഇടയലേഖനം;സിപിഎമ്മിനും ബിജെപിക്കും വിമർശനം; ലത്തീൻ സഭയുടെ രാഷ്ട്രീയം നേട്ടമാക്കാൻ കോൺഗ്രസ്

കൊല്ലം : ലത്തീൻ സഭയുടെ പിന്തുണ യുഡിഎഫിനോ? കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്ക് വിമർശനവുമായി കൊല്ലം ലത്തീൻ രൂപതയുടെ ഇടയലേഖനം പ്രതീക്ഷ നൽകുന്നത് കോൺഗ്രസിനാണ്. ഞായറാഴ്ച പള്ളികളിൽ വായിച്ച ലേഖനത്തിൽ മത്സ്യബന്ധന മേഖലയെ ഇല്ലായ്മചെയ്യാനും കുത്തകകൾക്ക് വിൽക്കാനുമുള്ള ശ്രമം നടക്കുന്നതായി കുറ്റപ്പെടുത്തുന്നു. അഴക്കടൽ വിവാദത്തിലെ ചതിയാണ് ഇടയലേഖനത്തിൽ നിറയുന്നത്. കൊല്ലത്തെ രൂപതാ വോട്ടുകൾ കോൺഗ്രസിന് ലഭിക്കുമെന്ന സൂചനയാണ് ഇത്. അങ്ങനെ വന്നാൽ ചവറയിലും കുണ്ടറയിലും കരുനാഗപ്പള്ളിയിലും എല്ലാം ലത്തീൻ വോട്ടുകളുടെ മാറ്റം ഫലത്തെ സ്വാധീനിക്കും.
ഇ.എം.സി.സി. കരാർ പിൻവലിച്ചത് ശക്തമായ എതിർപ്പിനെ തുടർന്നാണ്. കോർപ്പറേറ്റുകൾക്കും സ്വകാര്യ കുത്തകകൾക്കും മേൽക്കൈ നൽകി മത്സ്യമേഖലയെ തകർക്കാനുള്ള നിയമനിർമ്മാണം നടന്നുകഴിഞ്ഞു. ടൂറിസത്തിന്റെയും വികസനത്തിന്റെയും പേരുപറഞ്ഞ് പരമ്പരാഗത മത്സ്യത്തൊഴിലാളി മേഖലകളെ തകർക്കാനുള്ള ശ്രമമാണ് നടക്കുന്നത്. അത്തരം നയങ്ങളും തീരുമാനങ്ങളും ഏതുസർക്കാർ കൈക്കൊണ്ടാലും എതിർക്കപ്പെടേണ്ടതാണെന്ന് ഇടയലേഖനത്തിൽ പറയുന്നു.
മത്സ്യത്തൊഴിലാളികൾക്ക് മാത്രമായി ഉണ്ടായിരുന്ന ഭവനനിർമ്മാണ പദ്ധതി ലൈഫ് മിഷനിൽ കൂട്ടിച്ചേർത്ത് ആനുകൂല്യങ്ങൾ ഇല്ലാതാക്കിയതായും വിമർശനമുണ്ട്. കേരളത്തിന്റെ സൈന്യത്തെ മുക്കിക്കൊല്ലുന്ന നയങ്ങൾക്കും നിയമങ്ങൾക്കും ഭരണവർഗം കൂട്ടുനിൽക്കുകയാണെന്ന അതിരൂക്ഷമായ വിമർശനമാണ് കോൺഗ്രസിന് എതിരെ ഉയർത്തുന്നത്. സംസ്ഥാനത്തെ തീരങ്ങളിൽ ഉടനീളം ഈ പ്രചരണം സ്വാധീനം ചെലുത്തിയാൽ സിപിഎമ്മിന്റെ ഭരണ തുടർച്ചെന്ന ലക്ഷ്യത്തിനും തിരിച്ചടിയാകും. ലത്തീൻ സഭയെ കൂടെ നിർത്താൻ എറണാകുളത്ത് സഭയുടെ പ്രതിസന്ധിയെ സിപിഎം സ്ഥാനാർത്ഥിയുമാക്കിയിരുന്നു. എന്നാൽ മറ്റ് രൂപതകളിൽ ഇത് സ്വാധീനമുണ്ടാക്കിയില്ലെന്നാണ് ഇപ്പോഴത്തെ ഇടയലേഖനം വ്യക്തമാക്കുന്നത്.
ബ്ലൂ ഇക്കോണമി എന്ന പേരിൽ കടലിൽ ധാതുവിഭവങ്ങൾ കണ്ടെത്തുന്നതിന് ഖനനാനുമതി നൽകി കേന്ദ്രസർക്കാരും മത്സ്യത്തൊഴിലാളികളെ വഞ്ചിക്കുകയാണ്. മത്സ്യത്തൊഴിലാളികളെ തകർക്കാൻ ശ്രമിക്കുന്നവരെ തിരിച്ചറിയുകയും പ്രതിരോധിക്കുകയും ചെയ്യുന്നത് നിലനിൽപ്പിന്റെ പ്രശ്‌നമാണെന്നും ഇടയലേഖനം ചൂണ്ടിക്കാണിക്കുന്നു. വനവാസികൾക്ക് വന അവകാശമുള്ളതുപോലെ കടലിന്റെ മക്കൾക്ക് കടൽ അവകാശം വേണമെന്നും ലേഖനത്തിൽ ആവശ്യപ്പെടുന്നുണ്ട്. ഫലത്തിൽ സിപിഎം-ബിജെപി മുന്നണികൾക്ക് വേണ്ടി ചെയ്യേണ്ടെന്ന സന്ദേശമാണ് ഇടയലേഖനത്തിൽ നിറയുന്നത്.
ടൂറിസത്തിന്റെയും വികസനത്തിന്റെയും പേര് പറഞ്ഞ് പരമ്പരാഗത മത്സ്യത്തൊഴിലാളി മേഖലകളെ തകർത്തെറിയാനാണ് ശ്രമം. അത്തരം നയങ്ങളും തീരുമാനങ്ങളും ഏതു സർക്കാർ കൈക്കൊണ്ടാലും എതിർക്കപ്പെടേണ്ടതാണ്. മത്സ്യത്തൊഴിലാളികളെ തകർക്കാൻ ശ്രമിക്കുന്നവരെ തിരിച്ചറിയുകയും പ്രതിരോധിക്കുകയും ചെയ്യുന്നത് നിലനിൽപ്പിന്റെ പ്രശ്‌നമാണെന്ന് പറയുന്ന ഇടയ ലേഖനം സിപിഎമ്മന് അക്ഷരാർത്ഥത്തിൽ തിരിച്ചടിയാണ്. കൊല്ലത്തെ തീരമേഖലകളിൽ ഇത് ചലനമുണ്ടാക്കുമെന്നാണ് വിലയിരുത്തൽ.


